UPDATES

ട്രെന്‍ഡിങ്ങ്

ചൈനീസ് പട്ടാളം വന്നാല്‍ തായ്‌വാന് എന്തു സംഭവിക്കും? ജനങ്ങളെ പേടിപ്പിച്ച് ‘സീറോ ഡേ’ ട്രെയിലര്‍

വിവാദങ്ങൾക്ക് തിരി കൊളുത്തി തായ്‌വാൻ പരമ്പര

                       

സൈനിക ഉപരോധത്തിനുശേഷം, പരിഭ്രാന്തിയും അരാജകത്വവും ദ്വീപിൽ വ്യാപിച്ചു. താമസക്കാർ തങ്ങളുടെ സമ്പാദ്യം കൊണ്ട് രക്ഷപെടാൻ ശ്രമിക്കുന്നു, ജയിലുകളിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെടുന്നു, ശത്രുക്കളുടെ പ്രചാരണം കാണിക്കാൻ ടിവി നെറ്റ്‌വർക്കുകൾ ഹാക്ക് ചെയ്യപ്പെടുന്നു. തുടങ്ങി പ്രേക്ഷകരെ കൂടി സമ്മർദ്ദത്തിലാകുന്ന തരത്തിലാണ് തായ്‌വാനീസ് ടെലിവിഷൻ പരമ്പരയായ “സീറോ ഡേ” ട്രെയ്‌ലർ ആരംഭിക്കുന്നത്.
സീറോ ഡേ യുടെ ട്രെയിലർ തായ്‌വാൻ ജനതയെ ആസന്നമായ ചൈനീസ് അധിനിവേശം എങ്ങനെയായിരിക്കുമെന്നതിനെ കുറിച്ച് തായ്‌വാനിൽ ഭയപ്പാടുണർത്തിയിരിക്കുകയാണ്. taiwan tv show zero day

ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) ആക്രമണം എങ്ങനെ ആയിരിക്കുമെന്ന് കാണിക്കുന്ന ആദ്യത്തെ തായ്‌വാനീസ് ഷോയാണ് സീറോ ഡേ എന്ന 10 ഭാഗങ്ങളുള്ള പരമ്പര. തായ്‌വാനിൽ അധിനിവേശ ഭീഷണി പതിറ്റാണ്ടുകളായി തുടരുന്ന ആശങ്കയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണത്തിന്റെ കീഴിൽ ചൈന കൂടുതൽ ശക്തവും കൂടുതൽ ആക്രമണാത്മകവുമായി വളരുന്നതിനാൽ ഈ ആശങ്ക ദിനം പ്രതി കൂടുതൽ ഗുരുതരമായ അവസ്ഥയിലേക്ക് മാറുകയാണ്.

17 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ തായ്‌വാനിൽ വലിയ പ്രചാരമാണ് നേടിയത്, കൂടാതെ യൂട്യൂബിൽ ഒരു ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടുകയും ചെയ്തു. ‘ഒരു 21 വയസ്സുകാരനെന്ന നിലയിൽ, ഇത് കണ്ട് ഞാൻ കരഞ്ഞുപോയി. ഓരോ സീനും വളരെ യഥാർത്ഥമായാണ് അനുഭവപ്പെടുന്നത്. ഒരുപക്ഷേ ഒരു ദിവസം ഇതെല്ലാം യാഥാർത്ഥ്യമായി മാറും’, എന്നാണ് ഒരു വ്യക്തി സീരിസിനെ കുറിച്ച് കമന്റ് ചെയ്തത്.

എന്നിരുന്നാലും, ഷോ അനാവശ്യമായി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും സാഹചര്യം പെരുപ്പിച്ചു കാണിക്കുകയും ചെയ്തുവെന്ന് വാദിച്ചുകൊണ്ട് പ്രതിപക്ഷ രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ളവർ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു.

തായ്‌വാനിലെ 23 ദശലക്ഷം ആളുകളിൽ പലരും ചൈനയുടെ സൈനിക ഭീഷണികൾ കണ്ട് ശീലിച്ചവരാണ്. ചൈനയുടെ നേതാവായ ഷി ജിൻപിങ്ങിൻ്റെ കീഴിൽ കൂടുതൽ ഇത്തരം ഭീഷണികൾ തീവ്രമായിത്തീർന്നിരിക്കുന്നു എന്ന് വേണം പറയാൻ. ഓരോരുത്തർക്കും യുദ്ധത്തെക്കുറിച്ച് അവരുടേതായ ആശങ്കകളും ഭയവുമുണ്ടെങ്കിലും, പലരും തങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഇത്തരം ചിന്തകളെ അവഗണിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് തിരക്കഥാകൃത്തും പത്രപ്രവർത്തകനുമായ ചെങ് സിഎൻഎന്നിനോട് പറഞ്ഞു. സാഹചര്യത്തിൻ്റെ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കാനും അത് തുറന്നുപറയാനുമുള്ള സമയമാണിതെന്നും ചെങ് കൂട്ടിച്ചേർത്തു.

ചൈനീസ് ആക്രമണത്തിൻ്റെ സാധ്യതകളും അവരുടെ രീതികളെ കുറിച്ചും കൂടുതൽ മനസ്സിലാക്കാൻ സീറോ ഡേ യുടെ സ്രഷ്‌ടാക്കൾ തായ്‌വാനിൽ നിന്നും വിദേശത്തു നിന്നുമുള്ള വിദഗ്ധരുമായി ചർച്ചകൾ നടത്തിയിരുന്നു. കപ്പലുകളിലും നിരോധിത പ്രദേശങ്ങളിലും ചിത്രീകരിക്കാൻ തായ്‌വാൻ സൈന്യത്തിന്റെ സഹായവുമുണ്ടായിരുന്നു. ക്രിയേറ്റീവ് സപ്പോർട്ട് ചാനലുകളിലൂടെയും 77-കാരനായ തായ്‌വാനീസ് ടെക് ശതകോടീശ്വരൻ റോബർട്ട് സാവോ ഉൾപ്പെടെയുള്ളവരും സീറോ ഡേയുടെ ധനസഹായം ലഭിച്ചിരുന്നു.

തായ്‌വാൻ സർക്കാർ “ഭയം പടർത്തുകയാണെന്ന്” ആരോപിച്ച് കൊണ്ട് ചൈനീസ് സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ സീറോ ഡേയെക്കുറിച്ചുള്ള പരാമർശങ്ങൾ സെൻസർ ചെയ്തിരിക്കുകയാണ്.

ലോകമെമ്പാടുമുളള ജനങ്ങൾ സീറോ ഡേ കാണുമെന്നാണ് സംവിധായകൻ ലോ ഗിംഗ്-സിം പ്രതീക്ഷിക്കുന്നത്. കാരണം വർഷങ്ങളോളമായുള്ള ചൈനീസ് സമ്മർദ്ദ ഭീഷണികളെ നേരിടാൻ സഹായിക്കുന്നതിന് കൂടിയാണ്. പരിചിതമായ ക്രമീകരണങ്ങളിൽ സാഹചര്യം കാണിക്കുന്നതിലൂടെ, ആളുകൾക്ക് ശക്തമായ പ്രതികരണങ്ങൾ ഉണ്ടാകുമെന്നും ഇതിനെതിരെ പ്രവർത്തിക്കാൻ ഊർജ്ജമാകുമെന്നും ലോ വിശ്വസിക്കുന്നത്.

ജാപ്പനീസ് നടൻ ഇസെയ് തകഹാഷി, ഹോങ്കോംഗ്-തായ്‌വാനീസ് നടൻ ചാപ്മാൻ ടോ, കൈസർ ചുവാങ്, കോ ഐ-ചെൻ, ലിയാൻ യു-ഹാൻ എന്നിവരുൾപ്പെടെ 10 ത്തോളം സംവിധായകരും അഭിനേതാക്കളും സീരീസിൽ ഉൾപ്പെടുന്നുണ്ട്. ഇതിനിടെ തായ്‌വാൻ ചൈനയുടെ ഭാഗമാണെന്ന് അവകാശപ്പെടുന്ന  ചൈന തത്വത്തെ പിന്തുണയ്ക്കാൻ ചിലർ സമ്മർദ്ദം ചെലുത്തുന്നുമുണ്ട്.

content summary; Taiwan TV show Zero Day aims to spark debate over potential China invasion

Share on

മറ്റുവാര്‍ത്തകള്‍