June 23, 2026 |
Share on

മരിക്കുന്ന നക്ഷത്രത്തിന്റെ ഹൃദയം: സൂപ്പർനോവയുടെ ഉള്ളറകൾ ആദ്യമായി കണ്ട് ശാസ്ത്രലോകം

ഇത്രയധികം പാളികൾ നഷ്ടപ്പെട്ട ഒരു നക്ഷത്രത്തെ ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല

അകലെയുള്ള ഒരു ലോകം! നക്ഷത്രങ്ങൾ എന്നുമൊരു അത്ഭുതമാണ്. അവയുടെ ജനനം, ജീവിതം, മരണം… എല്ലാം നമ്മെ അതിശയിപ്പിക്കുന്ന പ്രതിഭാസങ്ങളാണ്. ദശലക്ഷക്കണക്കിന് വർഷങ്ങൾ മുതൽ ട്രില്യൺ വർഷങ്ങൾ വരെ നീണ്ടുനിൽക്കുന്നതാണ് അവയുടെ ജീവിതം!

ഇന്ധനം തീരുമ്പോൾ ഈ നക്ഷത്രങ്ങൾ ഒന്നുകിൽ പതിയെ അണയുന്നു, അല്ലെങ്കിൽ ഒരു വലിയ സ്ഫോടനത്തോടെ വിടവാങ്ങുന്നു. ഈ സ്ഫോടനത്തെയാണ് നമ്മൾ ‘സൂപ്പർനോവ’ എന്ന് വിളിക്കുന്നത്. ഈ സൂപ്പർനോവകളെക്കുറിച്ച് പഠിക്കാൻ ശാസ്ത്രജ്ഞർ എല്ലായ്പ്പോഴും ആകാംഷയോടെ കാത്തിരിക്കാറുണ്ട്.

പക്ഷേ, ഒരു സൂപ്പർനോവ പൊട്ടിത്തെറിക്കുമ്പോൾ മരിക്കുന്ന നക്ഷത്രത്തിന്റെ പാളികൾ പരസ്പരം കലർന്നുപോകും. അതുകൊണ്ട്, നക്ഷത്രത്തിന്റെ ഉള്ളിലുള്ള യഥാർത്ഥ ഘടന കണ്ടെത്താൻ ശാസ്ത്രജ്ഞർക്ക് വളരെ ബുദ്ധിമുട്ടാണ്. എന്നാൽ, അടുത്തിടെ നമ്മുടെ സ്വന്തം ക്ഷീരപഥത്തിൽ (Milky Way galaxy) സംഭവിച്ച  2021yfj എന്ന സൂപ്പർനോവ ശാസ്ത്രലോകത്തിന് ഒരു പുതിയ വഴി തുറന്നു.

ഈ സൂപ്പർനോവയുടെ പ്രത്യേകത എന്താണെന്നറിയാമോ? പൊട്ടിത്തെറിച്ച നക്ഷത്രത്തിന്റെ പുറംപാളികളായ ഹൈഡ്രജനും ഹീലിയവും മാത്രമല്ല, ഉള്ളിലെ ഏറ്റവും സാന്ദ്രമായ സിലിക്കണിന്റെയും സൾഫറിന്റെയും പാളികൾ വരെ ഈ സ്ഫോടനത്തിൽ വേർപെട്ടുപോയിരുന്നു. സാധാരണയായി ഇങ്ങനെ സംഭവിക്കാറില്ല.

“ഇത്രയധികം പാളികൾ നഷ്ടപ്പെട്ട ഒരു നക്ഷത്രത്തെ ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല.” ഈ കണ്ടെത്തൽ ശാസ്ത്രജ്ഞർക്ക് ഒരുപാട് വിവരങ്ങൾ നൽകി. വലിയ നക്ഷത്രങ്ങൾ അവയുടെ ജീവിതാവസാനത്തോട് അടുക്കുമ്പോൾ എങ്ങനെയിരിക്കും എന്നതിനെക്കുറിച്ചുള്ള അവരുടെ ധാരണകൾ ശരിയാണെന്ന് ഇത് തെളിയിച്ചു. അതായത്, പുറത്ത് ഭാരം കുറഞ്ഞ മൂലകങ്ങളും ഉള്ളിൽ ഭാരം കൂടിയ മൂലകങ്ങളുമായി പാളികളായിട്ടാണ് അവ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. നോർത്ത് വെസ്റ്റേൺ സർവകലാശാലയിലെ ഗവേഷകനായ സ്റ്റീവ് ഷൂൾസ് ഇതിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.

ഹാർവാർഡ്-സ്മിത്‌സോണിയൻ സെന്റർ ഫോർ ആസ്ട്രോഫിസിക്സിലെ അന്യ ന്യൂജന്റ് എന്ന ഗവേഷക ഈ കണ്ടെത്തലിനെ ഇങ്ങനെ വിശേഷിപ്പിച്ചു: “ഈ നക്ഷത്രത്തിൽ നിന്ന് ഇത്രയധികം പാളികൾ വേർപെട്ടതുകൊണ്ട്, ആ പാളികൾ എന്താണെന്ന് ഇത് ഉറപ്പിച്ചു.”

എന്നാൽ, ഒരു ചോദ്യം ഇപ്പോഴും ബാക്കിയാണ്. എന്തുകൊണ്ടാണ് ഈ നക്ഷത്രം ഇങ്ങനെ തകർന്നത്? അതിന്റെ ജീവിതത്തിന്റെ അവസാനഘട്ടത്തിൽ തന്നെ പാളികൾ വേർപെട്ടുപോയതാണോ, അതോ ഒരു ഇരട്ട നക്ഷത്രം അതിനെ കീറിമുറിച്ചതാണോ? ഇതിനെക്കുറിച്ച് കൂടുതൽ ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നതെയൊള്ളു.

ഇങ്ങനെയൊരു സംഭവം വീണ്ടും കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെങ്കിലും, ഈ സൂപ്പർനോവയിലൂടെ നമുക്ക് ലഭിച്ച അറിവുകൾ നക്ഷത്രങ്ങളുടെ ജീവിതത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സഹായിക്കുന്നു. പ്രപഞ്ചത്തിന്റെ രഹസ്യങ്ങൾ ഓരോന്നായി ചുരുളഴിയുമ്പോൾ, ഈ അറിവുകൾ നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.

content summary: First Glimpse into a Dying Star’s Core

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×