May 22, 2025 |

അതു വെറും കെട്ടുകഥ; ട്രംപിന്റെ ഹെലികോപ്റ്റര്‍ സാഹസികത പൊളിച്ച് മുന്‍ മേയര്‍

അപകടം സാങ്കൽപ്പികം

ഡോണള്‍ഡ് ട്രംപിന്റെ ഹെലികോപ്റ്റര്‍ വീരവാദം കെട്ടുകഥയാണെന്ന് വെളിപ്പെടുത്തല്‍. 1996 മുതൽ 2004 വരെ സാൻഫ്രാൻസിസ്കോയുടെ മേയറായിരുന്ന വില്ലി ബ്രൗണുമായി താനൊരു സാഹസികമായ ഹെലികോപ്റ്റർ യാത്ര നടത്തിയിട്ടുണ്ടെന്ന് ട്രംപ് ഈയിടെ അവകാശപ്പെട്ടിരുന്നു. ഇത്തരമൊരു അവകാശവാദമാണ് വില്ലി തള്ളിക്കളഞ്ഞത്. ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും, കഥ സാങ്കൽപ്പികമാണെന്നും അദ്ദേഹം പറയുന്നു.Willie Brown denies Trump’s helicopter story

അടുത്തിടെ നടന്ന ഒരു സംഭാഷണത്തിനിടയിലാണ് താനും, വില്ലി ബ്രൗണും സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തരമായി താഴെ ഇറക്കിയതായും, അങ്ങേയറ്റം ഭീതിപ്പെടുത്തുന്ന നിമിഷമായിരുന്നെന്നുമുള്ള ഓർമ്മ പങ്കുവച്ചത്. ആ നിമിഷം ബ്രൗൺ വല്ലാതെ ഭയപ്പെട്ടെന്നും അദ്ദേഹം പറയുന്നു. എന്നാൽ താൻ ഇതുവരെയും ട്രംപുമായി ഹെലികോപ്റ്ററിൽ സഞ്ചരിച്ചിട്ടില്ലെന്ന നിലപാടിലാണ് ബ്രൗൺ. 90 വയസ്സുള്ള ബ്രൗൺ യുഎസ് മാധ്യമങ്ങളോട് പറയുന്നത് അത്തരമൊരു സാഹചര്യത്തിൽ ട്രംപിനൊപ്പം യാത്ര ചെയ്യാൻ പോലും താൻ ആഗ്രഹിക്കുന്നില്ലെന്നാണ്.

78 വയസ്സുള്ള ട്രംപ്, കാലിഫോർണിയ മുൻ ഗവർണർ ജെറി ബ്രൗണായി വില്ലിയെ തെറ്റിധരിച്ചിരിക്കണം.  2018 ൽ, പാരഡൈസ് കാട്ടുതീ ബാധിച്ച പ്രദേശം സന്ദർശിക്കുന്നതിനിടെ ട്രംപും, ജെറി ബ്രൗണും ഹെലികോപ്റ്റർ യാത്ര നടത്തിയിട്ടുണ്ട്. കാലിഫോർണിയയുടെ നിലവിലെ ഗവർണർ ഗാവിൻ ന്യൂസോമും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. എന്നിരുന്നാലും, ആ യാത്രയിൽ അടിയന്തര ലാൻഡിംഗ് ഉണ്ടായിട്ടില്ലെന്ന് ജെറി ബ്രൗണും ഗാവിൻ ന്യൂസോമും പറഞ്ഞു. ട്രംപിൻ്റെ കഥയിൽ വാസ്തവമില്ലെന്ന് കരുതുന്നതായി ന്യൂസോം ദ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.

ഡൊണാൾഡ് ട്രംപ് അടുത്തിടെ കമല ഹാരിസും, വില്ലി ബ്രൗണും തമ്മിൽ മുൻപരിചയം ഉള്ളതായി പരാമർശിച്ചിരുന്നു. കമലയുടെ പ്രൊഫഷണൽ ജീവിതത്തിൽ ബ്രൗൺ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് ട്രംപിന്റെ വാദം. 1990-കളുടെ മധ്യത്തിൽ കാലിഫോർണിയ പ്രോസിക്യൂട്ടറായിരിക്കെ ബ്രൗണും കമലയും തമ്മിൽ ‘ഡേറ്റിംഗ് ‘ നടത്തിയതിനെ കുറിച്ചാണ് ട്രംപ് സൂചിപ്പിച്ചത്. കമല ഹാരിസിൻ്റെ കരിയറിലെ സ്വാധീനത്തെക്കുറിച്ചുള്ള ട്രംപിൻ്റെ പരാമർശം വില്ലി ബ്രൗൺ തള്ളിക്കളഞ്ഞു. പരാമർശം,  അവിശ്വസനീയമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പകരം ബ്രൗൺ കമലാ ഹാരിസിനെ തന്റെ  സുഹൃത്താണെന്നും,  അങ്ങേയറ്റം കഴിവുള്ള വ്യക്തി എന്നും പ്രശംസിച്ചു. കൂടാതെ, മുൻ ഗവർണർ ജെറി ബ്രൗണിൻ്റെ വക്താവ് ട്രംപിനൊപ്പം 2018 ഹെലികോപ്റ്റർ യാത്രയ്ക്കിടെ ഹാരിസിനെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും സ്ഥിരീകരിച്ചു.

തൻ്റെ മാർ-എ-ലാഗോ എസ്റ്റേറ്റിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ട്രംപിനേക്കാൾ കൂടുതൽ സ്വാധീനം കമലയ്ക്കാണെന്ന് പുതിയ ദേശീയ സർവേയുടെ ഫലങ്ങൾ സൂചിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ വിവാദം.Willie Brown denies Trump’s helicopter story

Content summary; Ex-mayor Willie Brown denies Trump’s story of a scary helicopter ride

Leave a Reply

Your email address will not be published. Required fields are marked *

×