കുപ്രസിദ്ധ മയക്കുമരുന്ന് സാമ്രാജ്യ തലവന്‍ ‘എല്‍ ചാപ്പോ’ യെ കഴിഞ്ഞ ദിവസം പെടുത്തിക്കളഞ്ഞത് പ്രിയതമയോടുള്ള അന്ധമായ സ്‌നേഹവും കരുതലുമാണ്. സ്‌നേഹം കൂടിക്കൂടി ഭാര്യയുടെ ഫോണ്‍ ചോര്‍ത്തിയെടുക്കാന്‍ ഈ ‘മയക്കുമരുന്ന് ദൈവം’ ഒരു കമ്പ്യൂട്ടര്‍ വിദഗ്ധന്റെ സഹായം തേടിയതാണ് അയാള്‍ക്ക് തന്നെ വിനയായത്. ഭാര്യയുടെയും സ്ത്രീ സുഹൃത്തിന്റേയുമൊക്കെ ഫോണില്‍ അവരെ നിരീക്ഷിക്കാനായി ഒരു സ്‌പൈവെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇയാള്‍ ഒരു സാങ്കേതിക വിദഗ്ധനോട് ആവശ്യപ്പെട്ടിരുന്നു. ഈ വിദഗ്ധനെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ് ബി ഐ ) വലിയൊരു തുക പാരിതോഷികം നല്‍കി വിലയ്ക്കെടുത്തു. ഈ സ്‌പൈവെയറിലൂടെ എല്‍ ചപ്പോയുടെ സ്വകാര്യജീവിതത്തെയും ബിസിനസ്സ് ഡീലുകളെയും കുറിച്ചുള്ള രഹസ്യങ്ങള്‍ എഫ് ബി ഐ രഹസ്യങ്ങള്‍ ചോര്‍ത്തുകയായിരുന്നു.
https://www.azhimukham.com/joaqun-el-chapo-guzmn-drug-don-mexico-captured-america-elahe-izadi-joshua-partlow/
യുഎസിലെ ഈ അതി ഭയങ്കര മയക്കുമരുന്ന് മാഫിയ തലവന്‍ ഭാര്യക്ക് മുന്നില്‍ പിഞ്ചു പൈതലാണെന്നാണ് ചോര്‍ത്തിയ മെസ്സേജുകളില്‍ നിന്ന് തെളിയുന്നത്. ഭാര്യയെ സ്‌നേഹത്തോടെ ‘മമ്മി’ എന്നും രാജകുമാരി എന്നുമൊക്കെയാണ് എല്‍ ചപ്പോ വിളിക്കുന്നത്. സാധാരണ ഭര്‍ത്താവിനെയും അച്ഛനെയും പോലെ തന്നെ മക്കളെ കുറിച്ചുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും പ്രിയതമയോട് പങ്കുവെയ്ക്കുന്നുമുണ്ട്. ‘നമ്മുടെ മോള്‍ ധൈര്യ ശാലിയാണ്, അവള്‍ക്ക് വൈകാതെ ഒരു എ കെ 47 തോക്ക് വാങ്ങികൊടുക്കണം’ എന്നാണ് അധോലോക നായകന്‍ അച്ഛന്‍ സങ്കല്‍പ്പിച്ചു കൂട്ടുന്നത്.
https://www.azhimukham.com/sean-penn-el-chapo-hollywood-underworld-films-azhimukham/
എല്‍ ചപ്പോയെ അപേക്ഷിച്ച് നന്നേ ചെറുപ്പക്കാരിയായ ഭാര്യ എമ്മ കോറോണേല്‍ ആസ്പൈറോയ്ക്ക് പല കാര്യങ്ങളും വെളിപ്പെടുത്തുന്ന ഇത്തരത്തിലുള്ള നൂറോളം ടെക്സ്റ്റ് മെസ്സേജുകളാണ് ‘തിരക്കുകള്‍ക്കിടയില്‍’ ഇയാള്‍ അയച്ചു കൊടുത്തിരുന്നത്. മാത്രമല്ല ‘നീയാണ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി’ എന്ന പോലെയുള്ള ചില മെസ്സേജുകള്‍ ഇയാള്‍ സ്ത്രീ സുഹൃത്തിനയച്ചതും എഫ് ബി ഐ ചോര്‍ത്തിയെടുത്തിട്ടുണ്ട്. ഈ മെസ്സേജുകളൊക്കെ കോടതി സൂക്ഷ്മപരിശോധനയ്‌ക്കെടുത്തു. സ്വകാര്യ സന്ദേശങ്ങള്‍ മുന്നില്‍ വച്ചുകൊണ്ട് ചോദ്യങ്ങളെ നേരിടേണ്ടി വരുന്ന കോടതി ദിനങ്ങളാണ് എല്‍ ചപ്പോ എന്ന അധോലോക നായകന്റെ ജീവിതത്തിലൂടെ ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.
https://www.azhimukham.com/guzman-drug-don-sean-penn-actor-interview-mexico-joshua-partlow/