June 26, 2026 |
Share on

ഐഫോണില്‍ നിന്ന് ഷോക്കേറ്റ് പതിനഞ്ചുകാരിയായ ആയോധനകല താരത്തിന് ദാരുണാന്ത്യം!

വെള്ളത്തിലൂടെ ഷോക്കേറ്റ ഐറീനയെ ബന്ധുക്കള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഐഫോണില്‍ നിന്ന് ഷോക്കേറ്റ് പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം. റഷ്യയിലെ ബര്‍ടെസ്‌ക് സ്വദേശിയായ ഐറീന റബ്ബിനിക്കോവ, ബാത്ത്ടബില്‍ കുളിച്ച്‌കൊണ്ടരിക്കെ ഐഫോണ്‍ ചാര്‍ജിലിട്ട് ഉപയോഗിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ക്ക് മെസേജ് അയക്കുന്നതിനിടെ ഫോണ്‍ ബാത്ത് ടബില്‍ വീഴുകയായിരുന്നു.

വെള്ളത്തിലൂടെ ഷോക്കേറ്റ ഐറീനയെ ബന്ധുക്കള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആയോധനകല വിദഗ്ദ്ധയായി ഐറീന പാന്‍ക്രിയേഷന്‍ ചാമ്പ്യനാണ്. പുരാതന ഗ്രീക്ക് ശൈലിയിലുള്ള ഒരു നിയമങ്ങളുമില്ലാത്ത ബോക്‌സിംഗായ പാന്‍ക്രിയേഷന്‍ ദേശീയ ടീമിലേക്ക് ഐറീന തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ലോകത്ത് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ഏഴു ശതമാനം പേര്‍ കുളിക്കുമ്പോഴും ഫോണ്‍ ഉപയോഗിക്കുന്നവരാണെന്നുള്ള സര്‍വെ റിപ്പോര്‍ട്ട് വന്നിരുന്നു. ചാര്‍ജിലിട്ട് ഫോണ്‍ കുളിക്കുമ്പോള്‍ ഉപയോഗിക്കുന്നത് വന്‍ അപകടമാണെന്ന് അറിഞ്ഞിട്ടും ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം പേരും.

കഴിഞ്ഞ വര്‍ഷം ഐഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് ബ്രിട്ടിഷ് യുവാവും മരിച്ചിരുന്നു. ബാത്ത് റൂമില്‍ വെച്ച് ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ മുപ്പത്തിരണ്ടുകാരനായ റിച്ചാര്‍ഡ് ബുള്ളിനാണ് അപകടം സംഭവിച്ചത്.

ക്രിസ്തുമസിന് 100 കോടിയുടെ ചിത്രങ്ങള്‍ തീയേറ്ററുകളിലേക്ക്: ഒടിയൻ വെള്ളിയാഴ്ച എത്തും

https://www.azhimukham.com/trending-death-of-college-student-who-compelled-to-attend-physical-training-protest-against-madras-christian-college-authorities-2/

Leave a Reply

Your email address will not be published. Required fields are marked *

×