മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് റഷ്യ പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കുന്നു. മോസ്‌കോയിലെ ഇന്ത്യന്‍ സ്ഥാനപതിയാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളഡിമിര്‍ പുടിനും തമ്മില്‍ നടന്ന ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങളെ അഭിസബോധന ചെയ്ത് സംസാരിക്കുകയായിരുന്നു വര്‍മ്മ. റഷ്യ ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മാഗാന്ധിക്ക് നല്‍കിയ ആദരവില്‍ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇക്കണോമിക് ഫോറത്തില്‍ പങ്കെടുക്കാന്‍വേണ്ടി റഷ്യന്‍ സന്ദര്‍ശനത്തിലാണ് നരേന്ദ്രമോദി. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കിഴക്കന്‍ റഷ്യ സന്ദര്‍ശിക്കുന്നത്. യോഗയെ ജനപ്രിയമാക്കുന്ന സ്റ്റാമ്പിനെ കുറിച്ചും, ആപ്പിനെ കുറിച്ചും മുന്‍പ് മോദി പറഞ്ഞിരുന്നു, അതിന് പിന്നാലെയാണ് മഹാത്മാ ഗാന്ധിയെ ആദരിച്ചുകൊണ്ടുള്ള പോസ്റ്റല്‍ സ്റ്റാമ്പ് റഷ്യ ഇറക്കുന്നതിനെ കുറിച്ചു അറിയിപ്പുണ്ടായിരിക്കുന്നത്.
സാംസ്‌കാരിക സഹകരണം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി റഷ്യ പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കുന്നുവെന്നും. റഷ്യന്‍ സഹോദരി സഹോദരന്മാരെ യോഗയിലേക്കെത്തിക്കാന്‍ പുതിയ ആപ്പ് പുറത്തിറക്കുന്നുവെന്നും മോദി തന്റെ ട്വിറ്റര്‍ പോസ്റ്റില്‍ പരാമര്‍ശം നടത്തിയിരുന്നു. കൂടുതല്‍ റഷ്യക്കാര്‍ യോഗ ദിനചര്യയുടെ ഭാഗമാക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു.