March 17, 2025 |
Share on

പാക് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഇംതിയാസ് അഹമ്മദ് അന്തരിച്ചു

കരിയറില്‍ ഒരു ഡബിള്‍ സെഞ്ച്വറിയും മൂന്ന് സെഞ്ച്വറികളും 11 അര്‍ധ സെഞ്ചുറികളും നേടിയ ഇംതിയാസ് 29 ശരാശരിയില്‍ 2079 റണ്‍സെടുത്തിട്ടുണ്ട്

പാകിസ്ഥാന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനും മുതിര്‍ന്ന ടെസ്റ്റ് ക്രിക്കറ്റ് താരങ്ങളില്‍ ഒരാളുമായ ഇംതിയാസ് അഹമ്മദ് (88) അന്തരിച്ചു. നെഞ്ചിലെ അണുബാധയെ തുടര്‍ന്നു ദീര്‍ഘനാളായി ചികിത്സയിലായിരുന്നു ഇംതിയാസ്. 1928 ജനുവരി അഞ്ചിന് പഞ്ചാബിലെ ലാഹോറിലാണ് ഇംതിയാസ് ജനിച്ചത്.

1952 മുതല്‍ 1962 വരെ പാകിസ്താനു വേണ്ടി 41 ടെസ്റ്റുകള്‍ കളിച്ച ഇംതിയാസ് നാല് മത്സരങ്ങളില്‍ പാക് ടീം നായകനുമായിരുന്നു. കരിയറില്‍ ഒരു ഡബിള്‍ സെഞ്ച്വറിയും മൂന്ന് സെഞ്ച്വറികളും 11 അര്‍ധ സെഞ്ചുറികളും നേടിയ ഇംതിയാസ് 29 ശരാശരിയില്‍ 2079 റണ്‍സെടുത്തിട്ടുണ്ട്. കൂടാതെ 77 ക്യാച്ചുകളും 16 സ്റ്റമ്പിങുകളുമുണ്ട്.

ഇന്ത്യാ വിഭജനത്തിനു മുന്‍പ് 16-ാം വയസില്‍ ഫസ്റ്റ് ക്ലാസ് കരിയറിനു തുടക്കം കുറിച്ച ഇംതിയാസ് നോര്‍ത്തേണ്‍ ഇന്ത്യ, പാകിസ്താന്‍ എയര്‍ ഫോഴ്സ്, പഞ്ചാബ്, സര്‍വീസസ് തുടങ്ങിയ ടീമുകള്‍ക്കു വേണ്ടി കളിച്ചിട്ടുണ്ട്.

×