June 04, 2026 |
Share on

”ഹിറ്റ്‌ലര്‍ ജൂതരെ കൊന്നപോലെ, മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഞാനും കൊല്ലും”

‘ലഹരിക്കെതിരായ യുദ്ധ’ത്തില്‍ പതിനായിരങ്ങളെ കൂട്ടക്കൊല ചെയ്ത റോഡ്രിഗോ ഡ്യൂട്ടെര്‍ട്ട്

കുറ്റവാളികളെ കൊന്നൊടുക്കണമെന്നതായിരുന്നു ഫിലിപ്പൈന്‍ പ്രസിഡന്റായിരുന്ന റോഡ്രിഗോ ഡ്യൂട്ടെര്‍ട്ടിന്റെ തത്വം. ദശലക്ഷ കണക്കിന് ജൂതന്മാരെ എങ്ങനെയാണോ അഡോള്‍ഫ് ഹിറ്റ്ലര്‍ കൊന്നൊടുക്കിയത് അതേപോലെ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും സംഹരിക്കണമെന്നാണ് ഡ്യൂട്ടെര്‍ട്ട് ഒരിക്കല്‍ പറഞ്ഞത്.

ഇപ്പോള്‍ ഫിലിപ്പൈന്‍ മുന്‍ പ്രസിഡന്റ് അറസ്റ്റിലായിരിക്കുന്നത് ഇതേ കൂട്ടക്കൊലയുടെ പേരിലാണ്. മാര്‍ച്ച് 11 തിങ്കളാഴ്ച്ചയാണ് മനില അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡ്യൂട്ടെര്‍ട്ടിനെ അറസ്റ്റ് ചെയ്യുന്നത്. പ്രസിഡന്റായിരുന്ന കാലത്ത് മയക്കുമരുന്ന് വേട്ടയുടെ പേരില്‍ നടത്തിയ നരഹത്യയ്ക്ക് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെടുത്ത കേസിലാണ് അറസ്റ്റ്. ഹോങ്കോംഗില്‍ നിന്നും മടങ്ങിയെത്തിയപ്പോഴാണ് ഡ്യുട്ടെര്‍ട്ടിന്റെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യത്തിന്റെ പേരില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടിയെന്നാണ് പ്രസിഡന്റ് ഫെര്‍ഡിനാണ്ട് മാര്‍കോസിന്റെ ഓഫിസും പ്രതികരിച്ചത്.

‘ഹിറ്റ്ലര്‍ 3 മില്ല്യണ്‍ ജൂതമാരെയാണ് കൊന്നത്. ഇവിടെ 3 മില്ല്യണ്‍ മയക്കുമരുന്നു ഉപയോക്താകളുണ്ട്… അവരെ കൊന്നൊടുക്കുന്നതില്‍ ഞാന്‍ സന്തോഷവനാണ്. എന്തുകൊണ്ടാണ് ഈ പ്രതികാരമെന്ന് നിങ്ങള്‍ക്ക് അറിയാമോ, എന്റെ രാജ്യത്തെ അടുത്ത തലമുറയെ എങ്കിലും ഈ നാശത്തില്‍ നിന്ന് രക്ഷിക്കണം. അതിനായി കുറ്റവാളികളെയെല്ലാം തുടച്ചു നീക്കണം.’ അധികാരത്തില്‍ ഇരുന്ന കാലത്ത് റോഡ്രിഗോ ഡ്യൂട്ടെര്‍ട്ടില്‍ നിന്നും ലോകം കേട്ട വാക്കുകളായിരുന്നു ഇത്.

റോഡ്രിഗോയ്ക്ക് അധികാരം കിട്ടിയതിന് ശേഷം മയക്കുമരുന്നുമായി ബന്ധപ്പെട്ടെന്ന് ആരോപിച്ച് 3300 പേരെയാണ് പോലീസ് വെടിവച്ചു കൊന്നത്. ഈ വിഷയം യുഎന്നില്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബരാക് ഒബാമ ഐക്യരാഷ്ട്ര സഭയില്‍ പരാമര്‍ശിച്ചപ്പോള്‍ റോഡറിഗോ ഒബാമയെ അസഭ്യം പറയുകയാണ് ചെയ്തത്.

‘ഹിറ്റ്ലറുടെ സര്‍വ്വസംഹാരം’ അവസാന പോംവഴിയായിരുന്നു. എല്ലാവരെയും കൊന്നൊടുക്കാനുള്ള അതെ അവസ്ഥയിലാണ് ഇപ്പോള്‍ റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട്. എന്നായിരുന്നു ഫിലിപ്പൈന്‍ രാഷ്ട്രീയ നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയും സെനറ്റര്‍ ലെയ്‌ല ഡി ലിമ കുറ്റപ്പെടുത്തിയത്. മയക്കുമരുന്നിനെതിരായി എന്ന പേരില്‍ ഡ്യൂട്ടെര്‍ട്ട് നടപ്പാക്കുന്ന നയങ്ങളെ ലിമ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയെന്നോണം റോഡ്രിഗോ ഡ്യൂട്ടെര്‍ട്ട് നടത്തിയ ആഹ്വാനം, ‘പ്രശ്നങ്ങളെ ഒഴിവാക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്നായിരുന്നു.

മയക്കുമരുന്ന മാഫിയക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കരുതെന്ന ഐക്യരാഷ്ട്ര സംഘടനയുടെ വിലക്കിനെ പരസ്യമായി ലംഘിച്ചായിരുന്നു റോഡ്രിഗോ കുറ്റവാളികളെ കൊന്നൊടുക്കിയത്. തന്റെ നടപടികളില്‍ തടസം നില്‍ക്കുകയാണെങ്കില്‍ ഫിലിപ്പീന്‍സ് ഐക്യ രാഷ്ട്ര സംഘടനയില്‍ നിന്നും വിട്ട് പോകുമെന്നും റോഡ്രിഗോ പറഞ്ഞിരുന്നു. കൂടാതെ ഐക്യ രാഷ്ട്ര സംഘടനയ്ക്ക് പകരമായി മറ്റൊരു അന്താരാഷ്ട്ര കൂട്ടായ്മ രൂപീകരിക്കാന്‍ അദ്ദേഹം ചൈനയോടും മറ്റ് രാജ്യങ്ങളോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു.

2016 മുതല്‍ 2022 വരെയായിരുന്നു ഡ്യൂട്ടെര്‍ട്ട് ഫിലിപ്പൈന്‍ പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടി പ്രസിഡന്റ് എന്നൊരു പ്രത്യേകതയും അദ്ദേഹത്തിനുണ്ടായിരുന്നു. 71 മത്തെ വയസിലാണ് റോഡ്രിഗോ അധികാരത്തിലേറുന്നത്. ‘ ലഹരിക്കെതിരായ യുദ്ധം’ തന്നെയായിരുന്നു ഡ്യൂട്ടെര്‍ട്ടിന്റെ ഭരണകാലയളവിനെ വാര്‍ത്തയും വിവാദവുമാക്കിയത്. നിയമവിരുദ്ധമായ കൂട്ടക്കൊലയ്‌ക്കെതിരേ രാജ്യത്തിനകത്തും പുറത്തും നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍, രാജ്യത്തെയും പൗരന്മാരെയും സംരക്ഷിക്കുകയാണ് താനെന്നായിരുന്നു ഡ്യൂട്ടെര്‍ട്ടെ സ്വയം അവകാശപ്പെട്ടത്.

മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത് പ്രകാരം. ഡ്യൂട്ടെര്‍ട്ടെയുടെ ആറ് വര്‍ഷത്തെ ഭരണകാലത്ത്, ലഹരി വിരുദ്ധ പോരാട്ടത്തിന്റെ പേരില്‍ 12,000 ഓളം പേരെ കൊന്നൊടുക്കിയിട്ടുണ്ടെന്നാണ്.

2018 മാര്‍ച്ചില്‍, അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ (ഐസിസി) അംഗീകരിക്കുന്ന ഉടമ്പടിയായ റോം സ്റ്റാറ്റിയൂട്ടില്‍ നിന്ന് ഫിലിപ്പീന്‍സിനെ ഡ്യൂട്ടെര്‍ട്ടെ പിന്‍വലിച്ചിരുന്നു. 2019 മാര്‍ച്ച് 17 മുതലാണ് പിന്‍വാങ്ങല്‍ പ്രാബല്യത്തില്‍ വന്നത്. മയക്കുമരുന്നിനെതിരായ ഡ്യുട്ടെര്‍ട്ടെയുടെ യുദ്ധത്തില്‍ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച ഐസിസിയുടെ പ്രാഥമിക അന്വേഷണത്തിനെതിരേയുള്ള പ്രതിഷേധമായിരുന്നു ഡ്യൂട്ടെര്‍ട്ടെയുടെ നടപടി. എന്നാല്‍ മുന്‍ പ്രസിഡന്റിന്റെ നീക്കം ഫലപ്രദമായില്ല. ഫിലിപ്പീന്‍സ് അംഗമായിരുന്നപ്പോള്‍ നടന്ന കുറ്റകൃത്യങ്ങള്‍ ഐസിസിക്ക് ഇപ്പോഴും അന്വേഷിക്കാനും വിചാരണ ചെയ്യാനും കഴിയും. കൂടാതെ ചില അന്വേഷണങ്ങളില്‍ ഐസിസിയുമായി സഹകരിക്കാന്‍ രാജ്യം ഇപ്പോഴും ബാധ്യസ്ഥരുമാണ്. ഇതാണിപ്പോള്‍ ഡ്യൂട്ടെര്‍ട്ടെയ്ക്ക് കുരുക്കായി മാറിയത്.

റോഡ്രിഗോ ഡ്യൂട്ടെര്‍ട്ടെയുടെ മകള്‍ സാറ ഡ്യൂട്ടെര്‍ട്ടെ ഫിലിപ്പൈന്‍ പ്രസിഡന്റ് ഫെര്‍ഡിനാഡ് മാര്‍കോ ജൂനിയറിന്റെ കീഴില്‍ വൈസ് പ്രസിഡന്റുമാരില്‍ ഒരാളാണ്. എന്നാല്‍ സാറയും മാര്‍ക്കോയും തമ്മില്‍ ഇപ്പോള്‍ നല്ല രസത്തില്‍ അല്ല(‘എന്നെ കൊന്നാല്‍, പ്രസിഡന്റും കൊല്ലപ്പെടും’). അതുകൊണ്ട് തന്നെ റോഡ്രിഗോയുടെ അറസ്റ്റ് ഫിലിപ്പൈന്‍സില്‍ പുതിയ രാഷ്ട്രീയ കോളിളക്കം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.  Former Philippine president Rodrigo Duterte who waged a war on drugs that led to thousands of killings

Content Summary; Former Philippine president Rodrigo Duterte who waged a war on drugs that led to thousands of killings

Leave a Reply

Your email address will not be published. Required fields are marked *

×