July 10, 2026 |
Share on

കലാമിന്റെ മൃതദേഹം ദല്‍ഹിയിലെത്തിച്ചു

അഴിമുഖം പ്രതിനിധി ഇന്നലെ അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ എപിജെ അബ്ദുള്‍ കലാമിന്റെ മൃതദേഹം ദല്‍ഹിയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഗുവഹാത്തിയില്‍ നിന്നും മൃതദേഹം ദല്‍ഹിയിലെത്തിച്ചത്. മൃതദേഹം ഇന്ന് കലാമിന്റെ ദല്‍ഹിയിലെ ഔദ്യോഗിക വസതിയായ രാജാജി നഗറിലെ പത്താം നമ്പര്‍ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം നാളെ രാമേശ്വരത്ത് നടക്കും.  കലാമിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് പാര്‍ലമെന്റും നിയമസഭയും ഇന്നത്തേയ്ക്ക് പിരിഞ്ഞു. സംസ്‌കാരം നടക്കുന്നതിനാല്‍ നാളെ പാര്‍ലമെന്റ് സമ്മേളിക്കുകയില്ല. കലാമിന്റെ മൃതദേഹം രാമേശ്വരത്തേയ്ക്ക് കൊണ്ടു പോകും വഴി തിരുവനന്തപുരത്ത് […]

അഴിമുഖം പ്രതിനിധി

ഇന്നലെ അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ എപിജെ അബ്ദുള്‍ കലാമിന്റെ മൃതദേഹം ദല്‍ഹിയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഗുവഹാത്തിയില്‍ നിന്നും മൃതദേഹം ദല്‍ഹിയിലെത്തിച്ചത്. മൃതദേഹം ഇന്ന് കലാമിന്റെ ദല്‍ഹിയിലെ ഔദ്യോഗിക വസതിയായ രാജാജി നഗറിലെ പത്താം നമ്പര്‍ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം നാളെ രാമേശ്വരത്ത് നടക്കും. 

കലാമിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് പാര്‍ലമെന്റും നിയമസഭയും ഇന്നത്തേയ്ക്ക് പിരിഞ്ഞു. സംസ്‌കാരം നടക്കുന്നതിനാല്‍ നാളെ പാര്‍ലമെന്റ് സമ്മേളിക്കുകയില്ല. കലാമിന്റെ മൃതദേഹം രാമേശ്വരത്തേയ്ക്ക് കൊണ്ടു പോകും വഴി തിരുവനന്തപുരത്ത് രണ്ടു മണിക്കൂര്‍ പൊതു ദര്‍ശനത്തിന് വയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×