June 14, 2026 |
Share on

രാഹുല്‍ ഗാന്ധിക്കുവേണ്ടി ചെരുപ്പ് ചുമന്ന് മുന്‍ കേന്ദ്ര മന്ത്രി

അഴിമുഖം പ്രതിനിധി മഴ നാശം വിതച്ച പുതുച്ചേരിയില്‍ സന്ദര്‍ശനം നടത്തവേ രാഹുല്‍ ഗാന്ധിക്കുവേണ്ടി ചെരുപ്പുകള്‍ കൈയില്‍ പിടിച്ചിരുന്ന വ്യക്തി മുന്‍ കേന്ദ്രമന്ത്രി വി നാരായണ സ്വാമിയാണെന്ന് വ്യക്തമായി. വെള്ളക്കെട്ടുള്ള പ്രദേശത്ത് നടക്കാനായി രാഹുല്‍ ഷൂസുകള്‍ ഊരിമാറ്റിയപ്പോള്‍ അദ്ദേഹത്തിന് ധരിക്കാനുള്ള ചെരുപ്പുകള്‍ നല്‍കിയത് നാരായണസ്വാമിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതുച്ചേരി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയായ നാരായണ സ്വാമി ആരോപണങ്ങളെ തള്ളിക്കളഞ്ഞു. രാഹുല്‍ ഷൂസ് ഊരിയപ്പോള്‍ തന്റെ ചെരുപ്പുകള്‍ രാഹുലിന് നല്‍കുകയായിരുന്നുവെന്ന് നാരായണസ്വാമി വിശദീകരിച്ചു. വെള്ളത്തിലൂടെ നഗ്നപാദനായി രാഹുല്‍ നടക്കേണ്ടി […]

അഴിമുഖം പ്രതിനിധി

മഴ നാശം വിതച്ച പുതുച്ചേരിയില്‍ സന്ദര്‍ശനം നടത്തവേ രാഹുല്‍ ഗാന്ധിക്കുവേണ്ടി ചെരുപ്പുകള്‍ കൈയില്‍ പിടിച്ചിരുന്ന വ്യക്തി മുന്‍ കേന്ദ്രമന്ത്രി വി നാരായണ സ്വാമിയാണെന്ന് വ്യക്തമായി. വെള്ളക്കെട്ടുള്ള പ്രദേശത്ത് നടക്കാനായി രാഹുല്‍ ഷൂസുകള്‍ ഊരിമാറ്റിയപ്പോള്‍ അദ്ദേഹത്തിന് ധരിക്കാനുള്ള ചെരുപ്പുകള്‍ നല്‍കിയത് നാരായണസ്വാമിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതുച്ചേരി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയായ നാരായണ സ്വാമി ആരോപണങ്ങളെ തള്ളിക്കളഞ്ഞു. രാഹുല്‍ ഷൂസ് ഊരിയപ്പോള്‍ തന്റെ ചെരുപ്പുകള്‍ രാഹുലിന് നല്‍കുകയായിരുന്നുവെന്ന് നാരായണസ്വാമി വിശദീകരിച്ചു. വെള്ളത്തിലൂടെ നഗ്നപാദനായി രാഹുല്‍ നടക്കേണ്ടി വന്നതു കൊണ്ടാണ് തന്റെ ചെരുപ്പുകള്‍ വാഗ്ദാനം ചെയ്തതെന്ന് 68-കാരനായ കോണ്‍ഗ്രസ് നേതാവ് വിശദീകരിക്കുന്നു. വെള്ളക്കെട്ടിലൂടെ നടക്കാനായി ഊരിയ ഷൂസ് രാഹുല്‍ കൈയില്‍ പിടിച്ചിരുന്നുവെന്നും അവ ചുമക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ പോലും രാഹുല്‍ അനുവദിച്ചില്ലെന്നും നാരായണസ്വാമി പറഞ്ഞു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×