മുന്‍ അമേരിക്കന്‍ പ്രസിഡന്റും നൊബേല്‍ പുരസ്‌കാര ജേതാവുമായ ജിമ്മി കാര്‍ട്ടര്‍ (100) അന്തരിച്ചു. 1977 മുതല്‍ 1981 വരെ അമേരിക്കയുടെ പ്രസിഡന്റായിരുന്നു. മെലോനോമ ഉള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ജന്മനാടായ ജോര്‍ജിയയിലെ പ്ലെയിന്‍സില്‍ വച്ചായിരുന്നു അന്ത്യം. അമേരിക്കയുടെ 39-ാം മത്തെ പ്രസിഡന്റായിരുന്നു അദ്ദേഹം. former us president Jimmy carter dies at 100
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജെറാള്‍ഡ് ഫോര്‍ഡിനെ തോല്‍പിച്ചുകൊണ്ടാണ് കാര്‍ട്ടര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. അമേരിക്കന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ വാട്ടര്‍ഗേറ്റ് അഴിമതി ആരോപണം, വിയറ്റ്‌നാം യുദ്ധം എന്നിവയ്ക്ക് പിന്നാലെയായിരുന്നു കാര്‍ട്ടര്‍ പ്രസിഡന്റായത്. എട്ട് അമേരിക്കക്കാര്‍ കൊല്ലപ്പെട്ട ഇറാനിയന്‍ ബന്ദി പ്രതിസന്ധിയെ തുടര്‍ന്ന് 1981 ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റൊണാള്‍ഡ് റീഗനുമായി നടന്ന മത്സരത്തില്‍ കാര്‍ട്ടര്‍ പരാജയപ്പെട്ടു.
പ്രസിഡന്റ് പദം ഒഴിഞ്ഞശേഷം ഭാര്യ റോസലിന്‍ കാര്‍ട്ടറുമായി ചേര്‍ന്ന് അദ്ദേഹം കാര്‍ട്ടര്‍ സെന്റര്‍ സ്ഥാപിച്ചിരുന്നു. പാവപ്പെട്ടവരെ സംരക്ഷിക്കുകയായിരുന്നു ലക്ഷ്യം. 2020 വരെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന കാര്‍ട്ടര്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിക്കുന്നതിന് ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റിയുമായി ചേര്‍ന്നും പ്രവര്‍ത്തിച്ചിരുന്നു. ഇപ്രകാരം 4000 ത്തിലധികം വീടുകളാണ് കാര്‍ട്ടറുടെ നേതൃത്വത്തില്‍ നിര്‍മിച്ച് നല്‍കിയത്.
കാര്‍ട്ടറുടെ വിയോഗത്തോടെ അസാമാന്യനായ നേതാവിനെയും മനുഷ്യ സ്‌നേഹിയെയും രാഷ്ട്രതന്ത്രജ്ഞനെയുമാണ് നഷ്ടമായിരിക്കുന്നത്. കാന്‍സറിനെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിയെങ്കിലും കരളിനെയും തലച്ചോറിനെയും ബാധിക്കുന്ന മെലനോമ അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളും കാര്‍ട്ടനെ പിടികൂടിയിരുന്നു.
2002 ലായിരുന്നു സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം കാര്‍ട്ടറെ തേടി എത്തിയത്. മനുഷ്യാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളും അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനായി നടത്തിയ ഇടപെടലുകളും കണക്കിലെടുത്തായിരുന്നു നൊബേല്‍.
പ്രസിഡന്റാകുന്നതിന് മുന്‍പ് ജോര്‍ജിയയില്‍ സെനറ്റ് അംഗമായും 1971 മുതല്‍ 1975 വരെ ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതിനെല്ലാം മുന്‍പ് നിലക്കടല കര്‍ഷകന്‍ കൂടിയായിരുന്നു കാര്‍ട്ടര്‍. 100 വയസ് വരെ ജീവിച്ച ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റാണ് കാര്‍ട്ടര്‍.former us president Jimmy carter dies at 100
Content Summary: former us president Jimmy carter dies at 100
us president former us president jimmy carter latest news