January 21, 2025 |

ഫ്രഞ്ച് സിനിമാമേഖലയിലും മീ ടു വിവാദം ; ക്രിസ്റ്റഫി റുഗ്ഗിയയ്‌ക്കെതിരെ നടി ഹനേല്‍

2019 ല്‍ ഹനേലിന്റെ ആരോപണങ്ങള്‍ വാര്‍ത്തയായതോടെ എസ്ആര്‍എഫ് (സൊസൈറ്റി ഓഫ് ഫ്രഞ്ച് ഡയറക്ടേഴ്‌സ്) എന്ന സംഘടനയുടെ വൈസ് പ്രസിസണ്ട്, സഹ പ്രസിഡന്റ് സ്ഥാനങ്ങളില്‍ 2013 മുതല്‍ 2019 വരെ നിലനിന്നിരുന്ന റുഗ്ഗിയയെ പദവിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

ഫ്രാന്‍സില്‍ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ക്രിസ്റ്റഫി റുഗ്ഗിയയ്‌ക്കെതിരെ ആദ്യ മീ ടു കേസ്. അവാര്‍ഡിന് അര്‍ഹയായ അഡീല്‍ ഹനേലിനോടാണ് സംവിധായകന്‍ മോശമായി പെരുമാറിയത്. പാരിസ് കോടതിയ്ക്ക് പുറത്തായി ഫെമിനിസ്റ്റുകള്‍ ഒത്തുകൂടി ഹനേലിന് ശക്തമായ പിന്തുണ നല്‍കിയിരുന്നു. 12 വയസ് മുതല്‍ 15 വയസ് വരെ ക്രിസ്റ്റഫി റുഗ്ഗിയ താരത്തെ ചൂഷണം ചെയ്യുകയായിരുന്നു. 35 വയസുള്ള ഹനേല്‍ രണ്ട് സീസര്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഓസ്‌കാറിന് ഒപ്പം നില്‍ക്കുന്ന അവാര്‍ഡാണിത്. റുഗ്ഗിയയുടെ 2002 എന്ന ചലച്ചിത്രത്തില്‍ ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയായി അഭിനയിക്കുന്നതിനിടെയാണ് സംവിധായകന്‍ താരത്തെ ചൂഷണം ചെയ്തത്. french cinema

15 ന് താഴെ വയസുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികചൂഷണം നടത്തിയതിനാല്‍ കേസ് വര്‍ഷങ്ങള്‍ക്ക് ശേഷവും പ്രാധാന്യമേറുന്നത്. ഈ കേസ് കോടതിയില്‍ നിലനില്‍ക്കുന്നതിനിടെ, സമാന്തരമായി റുഗ്ഗിയ തന്റേതായ യാഥാര്‍ത്ഥ്യം പറയുകയുണ്ടായി. അടുത്ത സിനിമയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയതിനാല്‍ ഹനേല്‍ പറയുന്ന ആരോപണങ്ങള്‍ തൊഴിലിടത്തെ നിരാശയാല്‍ പുറത്തുവരുന്നതാണെന്ന് സംവിധായകന്‍ പറയുന്നു. തെളിവുകള്‍ അന്വേഷിക്കുന്നതിനിടെ പോലീസ് റുഗ്ഗിയയുടെ കമ്പ്യൂട്ടര്‍ പരിശോധിച്ചിരുന്നു. അദ്ദേഹത്തിന്റെ ഇന്റര്‍നെറ്റ് ഹിസ്റ്ററിയില്‍ ഈ വാക്കുകളായിരുന്നു ഉണ്ടായിരുന്നത്. ‘അഡീല്‍ ഹനേല്‍ ഹോട്ട്’ എന്നാണ്. റുഗ്ഗിയയ്ക്ക് ഈ സേര്‍ച്ച് ഓര്‍മയില്ലെന്നാണ് പോലീസിനെ അറിയിച്ചത്.

2019ല്‍ ഫ്രഞ്ച് ചിത്രം ‘പോട്രെയ്റ്റ് ഓഫ് എ ലേഡി ഓണ്‍ ഫയര്‍’ എന്ന ചിത്രത്തില്‍ പ്രകടനം പ്രേക്ഷകശ്രദ്ധ നേടിയെങ്കിലും ദ ഡെവിള്‍സ് ആന്റ് ഹാഡ് സൂയിസിഡല്‍ തോട്ട്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷം കുറ്റബോധം തോന്നിയെന്നും പറഞ്ഞു. രണ്ട് കൗമാരക്കാരുടെ ലൈംഗികതയെ ബന്ധിപ്പിക്കുന്ന കഥയെഴുതാന്‍ എന്താണ് പ്രചോദനമെന്ന ചോദ്യത്തില്‍ തന്റെ രണ്ട് ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ കഥയാണെന്നാണ് റുഗ്ഗിയ മറുപടി നല്‍കിയത്.

ഹനേലിനോടും സഹനടനുമായ വിന്‍സെന്റ് റോട്ടിയേഴ്‌സിന്റെയും പിതാവിന്റെ സ്ഥാനത്താണ് നിന്നാണ് പെരുമാറിയിരുന്നതെന്നാണ് റുഗിയയുടെ വാദം. എന്നാല്‍, അമിത സ്വാതന്ത്ര്യത്തോടെയായിരുന്നുവെന്നാണ് റുഗ്ഗിയ ഹനേലിനോട് പെരുമാറിയതെന്നാണ് മറ്റ് അഭിനേതാക്കള്‍ വ്യക്തമാക്കുന്നത്. 2019 ല്‍ ഹനേലിന്റെ ആരോപണങ്ങള്‍ വാര്‍ത്തയായതോടെ എസ്ആര്‍എഫ് (സൊസൈറ്റി ഓഫ് ഫ്രഞ്ച് ഡയറക്ടേഴ്‌സ്) എന്ന സംഘടനയുടെ വൈസ് പ്രസിസണ്ട്, സഹ പ്രസിഡന്റ് സ്ഥാനങ്ങളില്‍ 2013 മുതല്‍ 2019 വരെ നിലനിന്നിരുന്ന റുഗ്ഗിയയെ പദവിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

രണ്ട് സീസര്‍ അവാര്‍ഡുകള്‍ നേടിയതിന് ശേഷം സിനിമയില്‍ നിന്ന് ഹനേല്‍ വിരമിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവന്നത്. സൂസന്ന എന്ന ചിത്രത്തില്‍ സഹനടിയായും ലൗ അറ്റ് ഫസ്റ്റ് നൈറ്റ് എന്ന ചിത്രത്തില്‍ മികച്ച നടിയായുമായാണ് ഹനേല്‍ സീസര്‍ അവാര്‍ഡ് കരസ്ഥമാക്കിയത്. ലൈംഗികചൂഷണം അരങ്ങേറുന്ന സിനിമാമേഖലയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നാണ് ഹനേല്‍ വ്യക്തമാക്കിയത്.french cinema

content summary; french-film-director-christophe-ruggia-accused-of-sexually-harassment

×