July 16, 2026 |
Share on

സണ്ണി വെയിനിന്റെ ‘ഫ്രഞ്ച് വിപ്ലവം’ ഒക്ടാബർ 26 ന് ; ട്രെയ്‌ലർ പുറത്തിറക്കിയത് ദുൽഖർ സൽമാൻ

ചിത്രത്തിൽ സണ്ണി വെയിൻ, ചെമ്പൻ വിനോദ് , ലാൽ , ശശി കലിംഗ എന്നിവർ കഥാപാത്രങ്ങളായി എത്തുന്നു

സണ്ണിവെയ്ന്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഫ്രഞ്ച് വിപ്ലവത്തിന്റെ ട്രെയ്‌ലർ നടൻ ദുൽഖർ സൽമാൻ തന്റെ പേജിലൂടെ പുറത്തു വിട്ടു. 1990കളിലെ കഥ പറയുന്ന ചിത്രത്തിൽ സണ്ണി വെയിൻ, ചെമ്പൻ വിനോദ് , ലാൽ , ശശി കലിംഗ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. നവാഗതാനായ മഞ്ജു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് അൻവർ അലിയും ഷാജർ ഖാനും ചേർന്നാണ്. അബ്ബാ ക്രിയേഷന്റെ ബാനറിൽ ഷജീർ, ജാഫർ ഖാൻ എന്നിവരാണ് നിർമ്മാണം.

1966 കാലഘട്ടം പശ്ചാത്തലമാക്കിയാണ് സിനിമയൊരുക്കുന്നത്. ഈ കാലത്തെ രാഷ്ട്രീയ സംഭവങ്ങളും അത് ഈ ഗ്രാമത്തിലെ ജനങ്ങളിലുണ്ടാക്കുന്ന ഫലങ്ങളും ചിത്രത്തില്‍ അവതരിപ്പിക്കുന്നു. ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഇ മ യൗ ലൂടെ ശ്രദ്ധേയയായ ആര്യയാണ് ചിത്രത്തിലെ നായിക. മീര എന്ന കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിക്കുന്നത്. ചിത്രം ഒക്ടോബര്‍ 26ന് തിയേറ്ററുകളിലെത്തും.

ഒരു റിസോര്‍ട്ടില്‍ പാചകക്കാരനായ സത്യനെന്ന കഥാപാത്രമാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. പോക്കിരി സൈമൺ എന്ന ചിത്രത്തിന് ശേഷം സണ്ണി വെയ്ൻ നായകനായെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഫ്രഞ്ച് വിപ്ലവത്തിനുണ്ട്.

ട്രൈലെർ കാണാം

Leave a Reply

Your email address will not be published. Required fields are marked *

×