പ്രോട്ടീൻ സപ്ലിമെൻ്റുകളിൽ കർശനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കാനൊരുങ്ങി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). പ്രോട്ടീൻ സപ്ലിമെൻ്റുകളുടെ ഉപഭോഗവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ ഉയരുന്നത് മൂലമാണ് എഫ്എസ്എസ്എഐയുടെ നടപടി. FSSAI regulations protein supplements
രാജ്യത്തുടനീളമുള്ള ഫിറ്റ്നസ് പ്രേമികളുടെയും അത്ലറ്റുകളുടെയും ഇടയിൽ പ്രോട്ടീൻ പൗഡറുകളും ഷേക്കുകളും ഏറെ പ്രചാരത്തിലുള്ള ഒന്നാണ്.
ഉൽപ്പന്നങ്ങളിലെ തെറ്റായ ലേബലിംഗ്, മായം ചേർക്കുക, ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ ചേർക്കുക തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് പുതിയ മാർഗ്ഗനിർദ്ദേശം കൊണ്ടുവരുന്നത്. വിപണിയിലുള്ള പല പ്രോട്ടീൻ ഉൽപന്നങ്ങളും ഗുണം ചെയ്യുന്നതിനേക്കാൾ ശരീരത്തിന് ദോഷമാണ് ചെയ്യുന്നത്, എന്ന് എഫ്എസ്എസ്എഐ ഉദ്യോഗസ്ഥർ പറഞ്ഞു.
‘ എഫ്എസ്എസ്എഐയുടെ കർശനമായ നിയന്ത്രണങ്ങൾ പ്രോട്ടീൻ സപ്ലിമെന്റുകളിലെ ആശങ്കാജനകമായ കണ്ടെത്തലുകൾ മൂലമാണ്. പ്രോട്ടീൻ സപ്ലിമെന്റുകളിൽ ലെഡ്, മെർക്കുറി തുടങ്ങിയ ഘനലോഹങ്ങളുടെ സാന്നിധ്യം പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇവ ശരീരത്തിൽ അടിഞ്ഞുകൂടിയാൽ കാലക്രമേണ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും’, എന്ന് ഉത്തർപ്രദേശിലെ അംബേദ്കർ നഗറിലെ ഡിഗ ഓർഗാനിക്‌സിൻ്റെ സ്ഥാപകനും ഭക്ഷ്യ ശാസ്ത്ര വിദഗ്ധനുമായ അലോക് സിംഗ് പറഞ്ഞു.
കൂടാതെ, പ്രോട്ടീൻ സപ്ലിമെൻ്റുകളിൽ ബാക്ടീരിയയുടെയും ഫംഗസിന്റെയും സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്, ഇത് അണുബാധയ്ക്ക് കാരണമാകുകയും ഒപ്പം മറ്റ് അലർജികളുണ്ടാകാനുള്ള സാധ്യതയുമുണ്ട്. കൂടാതെ, ലേബലുകളിൽ നൽകിയിരിക്കുന്ന ഡോസേജിന് കൃത്യതയില്ലാത്തതിനാൽ അമിതമായ അളവിൽ ശരീരത്തിൽ എത്തുകയും ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
എഫ്എസ്എസ്എഐയുടെ പുതിയ നിയന്ത്രണങ്ങളിൽ ലോഹ സാധ്യത കണ്ടെത്താനുള്ള കർശന പരിശോധനകൾ ഉൾപ്പെടുന്നുണ്ട്. ഉൽപന്നങ്ങളിൽ ഇനി മുതൽ നിർബന്ധമായും കൃത്യമായ ലേബലിംഗും ആവശ്യമാണ്. അതോടൊപ്പം, നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്നും സുരക്ഷയും ഗുണനിലവാരവും പുലർത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും, എഫ്എസ്എസ്ഐ ഓഡിറ്റുകളും പരിശോധനകൾ നടത്തുകയും ചെയ്യും. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും , ഇത്തരം ഉൽപന്നങ്ങൾ വാങ്ങുന്നതിന് മുൻപ് എഫ്എസ്എസ്ഐ സർട്ടിഫിക്കേഷൻ ഉണ്ടെന്നും ഉറപ്പുവരുത്തേണ്ടതാണ്. പ്രോട്ടീൻ വിവരങ്ങൾ, ചേരുവകൾ, ശുപാർശ ചെയ്യുന്ന ഡോസ് എന്നിവ ശ്രദ്ധാപൂർവ്വം വായിക്കുകയും വേണം. ഏറ്റവും പ്രധാനമായി ഏതെങ്കിലും പുതിയ തരം പ്രോട്ടീൻ സപ്ലിമെൻ്റ് ആരംഭിക്കുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ദ്ധരെ സമീപിക്കേണ്ടത് പ്രധാനമാണ്, പ്രത്യേകിച്ച് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശനങ്ങൾ ഉള്ളവർ.
content summary ; FSSAI to implement strict regulations on protein supplements here’s what it means for us