December 11, 2024 |

മൂന്നര പതിറ്റാണ്ടുകളായി മുസ്ലിം സംഘടനകൾ നടത്തി വരുന്ന ഗർബ ആഘോഷം ബജ്റംഗ്ദൾ ഇടപെട്ട് റദ്ദാക്കി

മുസ്ലിം മതവിശ്വാസികളായ സംഘടകരുടെ സാന്നിധ്യത്തിൽ ബജ്റം​ഗ് ദൾ പ്രാദേശിക യൂണിറ്റിലെ അംഗങ്ങൾ അതൃപ്തി പ്രകടിപ്പിച്ചു

മുസ്ലിം മതവിശ്വാസികളായ സംഘാടകരുടെ സാന്നിധ്യത്തിൽ ബജ്റം​ഗ്ദൾ പ്രാദേശിക യൂണിറ്റിലെ അംഗങ്ങൾ അതൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്ന് ഇന്ദോറിൽ നടക്കാനിരുന്ന ​ഗർബ ന‍ൃത്തം ഒഴിവാക്കി. garba event cancelled in indore after bajrang dal objects to involvement of muslim organiser

കഴിഞ്ഞ 35 വർഷമായി ഇന്ദോറിലെ ഭൻവർകുവ പരിസരത്താണ് ​ഗർബ നൃത്തം നടക്കാറുള്ളത്, ശിഖർ ഗർബ മണ്ഡലാണ് അവിടുത്തെ വിഗ്രഹപ്രതിഷ്ഠയുടെയും ഗർബ റാസിൻ്റെയും ചുമതല വഹിക്കുന്നത്. എന്നാൽ ഈ വർഷം, ബജ്‌റംഗ്ദൾ പ്രവർത്തകർ പരിപാടിയുടെ മുസ്ലീം സംഘാടകനായ ഫിറോസ് ഖാൻ “ലൗ ജിഹാദ്” പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രശ്നം വഷളാക്കിയത്. garba event cancelled in indore after bajrang dal objects to involvement of muslim organiser

ഹിന്ദു സ്ത്രീകളും മുസ്ലീം പുരുഷന്മാരും തമ്മിലുള്ള ബന്ധം വളർത്തിയെടുക്കാൻ ​ഗർബ പരിപാടി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് ബജ്റംഗ്ദൾ പോലീസിൽ പരാതി നൽകിയിരുന്നു.

“35 വർഷമായി ഈ പരിപാടി ഇവിടെ നടക്കുന്നു, 25 വർഷമായി ഞാൻ ഇതിന്റെ ഭാ​ഗമാണ്, കഴിഞ്ഞ 15 വർഷമായി പരിപാടിയുടെ സംഘാടകനും സജീവ സാന്നിധ്യവുമാണ്. ഞങ്ങൾ ഇത്തരമൊരു പ്രശ്‌നം ഇതിന് മുമ്പൊരിക്കലും അഭിമുഖീകരിച്ചിട്ടില്ല,” പരിപാടിയുടെ സംഘാടകനായ ഫിറോസ് ഖാൻ പറഞ്ഞു.

“ഞങ്ങൾ ആർക്കും അനുമതി നൽകിയിട്ടില്ല, അല്ലെങ്കിൽ ഏതെങ്കിലും പരിപാടി റദ്ദാക്കാൻ ഞങ്ങൾ സംഘാടകരോട് പറയുകയോ, നിർബന്ധിക്കുകയോ ചെയ്തിട്ടില്ല. പ്രാദേശിക പാർട്ടികൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് ഇത്തരമൊരു സംഭവമുണ്ടായത് ഇന്ദോർ എസ്പി ഋഷികേശ് മീണ വ്യക്തമാക്കി.

 

Content summary; garba event cancelled after bajrang dal objects to involvement of muslim organiser

×