February 19, 2025 |
Share on

പരസ്യമായ ആഘോഷമൊന്നും വേണ്ട; മോചിതരാകുന്ന പലസ്തീനികള്‍ക്ക് ഇസ്രയേലിന്റെ മുന്നറിയിപ്പ്‌

സന്തോഷപ്രകടനങ്ങൾ തടയുന്നതിനായി നടപടികൾ സ്വീകരിച്ചതായി ഇസ്രയേൽ പ്രിസൺ സർവീസ് അറിയിച്ചു

ഗാസ വെടിനിർത്തൽ കരാറിന്റെ ഭാ​ഗമായി പലസ്തീൻ തടവുകാരെ മോചിപ്പിക്കുമ്പോൾ പരസ്യമായ സന്തോഷം പ്രകടനം നടത്തരുതെന്ന് ഇസ്രയേൽ. സന്തോഷപ്രകടനങ്ങൾ തടയുന്നതിനായി നടപടികൾ സ്വീകരിച്ചതായി ഇസ്രയേൽ പ്രിസൺ സർവീസ് അറിയിച്ചു.

ഗാസയിൽ തടവിലാക്കിയ ഇസ്രയേൽ ബന്ദികൾക്ക് പകരമായി തടവുകാരെ മോചിപ്പിക്കാൻ തയ്യാറെടുക്കുകയാണെന്ന് പ്രസ്താവനയിൽ അറിയിച്ചു. അതിനായുള്ള നടപടികൾ ഞായറാഴ്ച ആരംഭിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജറുസലേമിന് സമീപമുള്ള ഒരു ജയിലിലും തെക്കൻ നഗരമായ അഷ്‌കെലോണിന് സമീപമുള്ള മറ്റൊറ്റു ജയിലിലും തടവുകാരെ മോചിപ്പിക്കുന്നതിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി ജയിൽ അധികൃതർ അറിയിച്ചു.

അഷ്‌കെലോണിലും ഇസ്രയേലിൻ്റെ മറ്റ് പ്രദേശങ്ങളിലും പരസ്യമായ സന്തോഷപ്രകടനം തടയായുന്നതിന്റെ ഭാ​ഗമായി ഷിക്മ ജയിലിൽ നിന്നുള്ള എസ്കോർട്ടിന് റെഡ് ക്രോസ് നൽകുന്ന സിവിലിയൻ ബസുകൾ ഉപയോഗിക്കില്ലെന്ന് ഇസ്രയേൽ പ്രിസൺ സർവീസ് കമ്മീഷണർ മേജർ ജനറൽ കോബി യാക്കോബി പറഞ്ഞു.

2023 നവംബറിൽ ഗാസയിൽ ബന്ദികളാക്കിയ 105 പേരെ മോചിപ്പിച്ചിരുന്നു. അവരിൽ 80 പേർ ഇസ്രയേലികളായിരുന്നു. 240 പലസ്തീൻ തടവുകാർക്ക് പകരമായാണ് അവരെ മോചിപ്പിച്ചത്. ജനീവ ആസ്ഥാനമായുള്ള ഐസിആർസി യുദ്ധത്തിന് മുമ്പത്തെ തടവുകാരുടെ കൈമാറ്റത്തിന്റെ ഒരേയൊരു നടപടിക്രമത്തിനാണ് മേൽനോട്ടം വഹിച്ചിട്ടുള്ളത്.

ജയിൽ സർവീസിലെ പ്രത്യേക യൂണിറ്റുകൾ ഗതാഗതം കൈകാര്യം ചെയ്യുമെന്ന് പ്രസ്താവനയിൽ പറയുന്നു. ഇസ്രയേലിനുള്ളിൽ നിന്ന് കൊണ്ട് സന്തോഷ പ്രകടനങ്ങൾ ഒന്നും നടത്തരുതെന്ന് കോബി യാക്കോബി തടവുകാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് ​ഗാസയിൽ വെടിനിർത്തൽ കരാറിന് ഇസ്രയേൽ സുരക്ഷാ കാബിനറ്റ് അംഗീകാരം നൽകിയത്. എന്നാൽ വെടിനിർത്തൽ കരാർ നിരസിക്കണമെന്ന് ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ സഖ്യകക്ഷികളോട് ആവശ്യപ്പെട്ടിരുന്നു. ഇസ്രയേലികളെ കൊന്നതിന് ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഫലസ്തീനികളെ ഇസ്രയേലിലും വെസ്റ്റ് ബാങ്കിലും മോചിപ്പിക്കണമെന്ന് ബെൻ ഗ്വിർ പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചാല്‍ രാജിവെക്കുമെന്നും ഇറ്റാമർ ബെൻ ഗ്വിർ അറിയിച്ചിരുന്നു.

Content Summary: gaza ceasefire;Israel seeks to prevent celebrations when Palestinian prisoners are released as part of the Gaza deal
Israel Palestinian prisoners gaza 

×