July 12, 2025 |

വിശന്നു മരിക്കുന്ന കുഞ്ഞുങ്ങൾ

ഭക്ഷ്യ ക്ഷാമം ഔദ്യോഗികമായി സ്ഥിരീകരിക്കാതെ ഗാസ

മാസങ്ങളായുള്ള കടുത്ത പട്ടിണിയിലാണ് ഗാസ. പട്ടിണിമൂലം ഓരോ ദിവസവും കുഞ്ഞുങ്ങൾ മരണപ്പെടുകയും, പോഷകാഹാര കുറവ് മൂലം അനാരോഗ്യത്തിന്റ പിടിയിലുമാണ്. ഇനിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഗാസ രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഏപ്രിൽ മുതൽ വടക്കൻ ഗാസയിൽ ക്ഷാമം ആരംഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ടെന്ന് യുഎസ് ആസ്ഥാനമായുള്ള ഫാമിൻ ഏർലി വാണിംഗ് സിസ്റ്റം നെറ്റ്‌വർക്ക് (ഫ്യൂസ് നെറ്റ്) പറയുന്നു. ജൂലൈ പകുതിയോടെ 1 ദശലക്ഷത്തിലധികം ആളുകൾ മരണവും പട്ടിണിയും നേരിടേണ്ടിവരുമെന്ന് രണ്ട് യുഎൻ (യുഎൻ) സംഘടനകളാണ് മുന്നറിയിപ്പ് നൽകുന്നത്. Gaza famine

ഗാസയിൽ യുദ്ധം പുരോഗമിക്കുന്നത് മൂലം, ക്ഷാമം ആരംഭിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള കൃത്യമായ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല. ഔദ്യോഗിക ക്ഷാമം പ്രഖ്യാപിക്കാനുള്ള കാലതാമസത്തിനിടെ ജീവൻ നിലനിർത്താനുള്ള ഭക്ഷണം പോലും ലഭിക്കതെ പട്ടിണിയിലാവുകയാണ് പലസ്തീൻ ജനത. ക്ഷാമം പ്രഖ്യാപിക്കുന്നതിൻ്റെ സാങ്കേതിക വശങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഭക്ഷ്യക്ഷാമം മൂലമുണ്ടാകുന്ന യഥാർത്ഥ ദുരിതങ്ങളെ അവഗണിക്കുന്നുവെന്ന് ഇരു സംഘടനകളും ഊന്നിപ്പറഞ്ഞു. ക്ഷാമം പ്രഖ്യാപിക്കുന്നതിനുള്ള ഔദ്യോഗിക പരിധി കടന്നിട്ടില്ല. പക്ഷെ ഗാസയിലെ ആളുകൾ ഇപ്പോഴും പട്ടിണി മൂലം മരിക്കുന്നു. ഗാസയിലെ പല കുട്ടികളും കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നും ഇത് അവരുടെ ആരോഗ്യത്തിന് ശാശ്വതമായ കേടുപാടുകൾ വരുത്തുമെന്നും ഫ്യൂസ് നെറ്റിൻ്റെ റിപ്പോർട്ട് കണ്ടെത്തി.

വരാനിരിക്കുന്ന പ്രതിസന്ധികൾ പ്രവചിക്കുന്നതിനായി 1980 കളിൽ യുഎസ് സൃഷ്ടിച്ച നെറ്റ്‌വർക്കിലെ വിദഗ്ധർ, ഏപ്രിലിൽ ആരംഭിച്ച് വടക്കൻ ഗാസയിൽ ക്ഷാമം ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് ആദ്യമേ കണ്ടെത്തിയിരുന്നു. അടിയന്തര സഹായമെത്തിക്കാൻ ചുമതലപ്പെട്ട വിദഗ്ധർ പട്ടിണി നിർവ്വചിക്കുന്നത് ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. ഒരു പ്രദേശത്ത് പട്ടിണി വ്യാപിച്ചതായി കണക്കാക്കണമെങ്കിൽ മൂന്ന് കർശന വ്യവസ്ഥകൾ പാലിക്കണം. ഈ കർശനമായ നിയമങ്ങൾ കാരണം, ക്ഷാമം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുമ്പോഴേക്കും ധാരാളം ആളുകൾ ഇതിനകം പട്ടിണി മൂലം മരിച്ചിട്ടുണ്ടാകും. പട്ടിണിയുടെ സാങ്കേതിക നിർവ്വചനം അനുസരിച്ച്, 20% കുടുംബങ്ങൾ ഭക്ഷണത്തിൻ്റെ കടുത്ത അഭാവം. കുട്ടികളിൽ മൂന്നിലൊന്ന് പേർ പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ, 10,000 ആളുകളിൽ രണ്ട് മുതിർന്നവരോ നാല് കുട്ടികളോ പട്ടിണി മൂലമുള്ള മരണം.

സാധാരണഗതിയിൽ പ്രാഥമിക ഘടകങ്ങൾ പരിശോധിച്ച് സ്ഥിരീകരിക്കുന്ന ഐപിസി ഗാസയിലെ പട്ടിണി സ്ഥിരീകരിക്കാൻ മതിയായ തെളിവുകൾ ശേഖരിക്കാനാവുന്നില്ലെന്ന വാദത്തിലാണ്.” യുദ്ധത്തിന്റേതായ സംഘർഷങ്ങൾ മൂലം ഗാസയിലേക്ക് പ്രവേശിക്കാനാവുന്നില്ല. ഗാസയിലേക്കുള്ള പ്രവേശനം ഇസ്രായേൽ അധികാരികളുടെ നിയന്ത്രണത്തിലാണ്, സൈനിക അനുമതി ഉണ്ടെങ്കിൽ മാത്രമേ ഉള്ളിലേക്ക് കടക്കാനാവു. റോഡുകൾ തകർന്ന് നിലയിലാണ്, ഇന്ധന ലഭ്യതയും, വൈദ്യുതി, ആശയവിനിമയ ശൃംഖലകളും കഷ്ടിച്ചാണ് പ്രവർത്തിക്കുന്നത്. അന്തിമ റിപ്പോർട്ടിൽ ലഭ്യമായ തെളിവുകൾ ഉൾപ്പെടുത്തുന്നുണ്ടെങ്കിലും മറുവശത്ത് ഇനിയും വിവരങ്ങൾ ശേഖരിക്കാനുണ്ട്. ആ വിവരങ്ങളും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഏപ്രിലിൽ, വടക്കൻ ഗാസയിൽ ക്ഷാമം പ്രഖ്യാപിക്കുന്നതിനുള്ള മൂന്ന് പ്രധാന ഘടകങ്ങൾ ആളുകൾക്ക് അഭിമുഖീകരിക്കേണ്ടി വന്നിരിക്കും. അല്ലെങ്കിൽ അതിൽ കൂടുതൽ കവിയാനും സാധ്യതയുണ്ട്” അവർ പറയുന്നു.

ആഴമേറിയ ദുരന്തം ഒഴിവാക്കാൻ കാര്യമായൊന്നും ചെയ്യുന്നില്ലെന്ന് യുഎൻ സഹായ മേധാവി ചൂണ്ടികാണിക്കുന്നു. “ഗാസയിൽ, സഹായം എത്തിക്കുന്നത് മിക്കവാറും അസാധ്യമായിരിക്കുന്നു,” മാർട്ടിൻ ഗ്രിഫിത്ത്സ് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. പട്ടിണിയെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, വിശപ്പ് ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് വേൾഡ് ഫുഡ് പ്രോഗ്രാമും ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനും അവരുടെ ഹംഗർ ഹോട്ട്‌സ്‌പോട്ട് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകി. പോരാട്ടം അവസാനിപ്പിച്ചില്ലെങ്കിൽ, സഹായങ്ങൾ ആളുകളിലേക്ക് എത്തിയില്ലെങ്കിൽ, പലസ്തീനികളുടെ മരണസംഖ്യയും കഷ്ടപ്പാടുകളും ഭാവിയിലും ഓരോ ദിവസവും കൂടുതൽ വഷളാകുമെന്ന് റിപ്പോർട്ട് പറയുന്നു.

മെയ് മുതൽ വടക്കൻ ഗാസയിൽ തുറന്ന പുതിയ അതിർത്തി ക്രോസിംഗുകൾ വഴി ഭക്ഷണമെത്തിക്കുന്നുണ്ട്. എന്നിരുന്നാലും, തെക്ക്, റാഫയിലേക്ക് സഹായം എത്തിക്കുന്നതിനുള്ള പ്രധാന വഴികൾ ഇസ്രയേൽ സൈന്യം തടഞ്ഞതിനാൽ സ്ഥിതി കൂടുതൽ വഷളാകുകയാണ്. തൽഫലമായി, കുറഞ്ഞത് രണ്ട് കുട്ടികളെങ്കിലും ഭക്ഷണമില്ലാതെ മരിച്ചു വീഴുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഗാസയുടെ മധ്യഭാഗത്ത് പോരാട്ടം രൂക്ഷമാണ്. ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമ ആക്രമണത്തിൽ ഒരു സ്കൂളിലെ 30 കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. ഹമാസ് വിമതരുടെ സാന്നിദ്യമുണ്ടെന്ന് അവകാശപ്പെട്ടാണ് സ്കൂളിൽ ബോംബ് ഇട്ടത്. അടിയന്തര സഹായമെത്തിക്കേണ്ട ആശുപത്രികളിലും അക്രമണമം നടത്തുന്നുണ്ട്. ഈജിപ്തിലേക്കുള്ള റഫ ക്രോസിംഗ് അടച്ചതിനാൽ, ഗുരുതരമായി പരിക്കേറ്റവരെ പുറത്തെത്തിക്കാനും കഴിയില്ല. Gaza famine

content summary; Starvation is already causing many deaths and lasting harm in Gaza, but famine has not been officially declared

Leave a Reply

Your email address will not be published. Required fields are marked *

×