June 18, 2026 |
Share on

ഓപ്പറേഷന്‍ സിന്ദൂറിന്റെ പേരിലും ഹിന്ദുത്വവാദികളുടെ വ്യാജപ്രചാരണം

ലക്ഷക്കണക്കിന് ആളുകളാണ് ഈ വ്യാജ വീഡിയോ കണ്ടുകഴിഞ്ഞത്‌

ഇന്ത്യന്‍ സൈന്യം വിജയകരമായി നടപ്പാക്കിയ ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്താനില്‍ ‘ വിതച്ച നാശം’ എന്നവകാശപ്പെട്ട് വ്യാജ വീഡിയോകളും അതിന്മേലുള്ള അവകാശവാദങ്ങളുമായി സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുകയാണ് ഹിന്ദുത്വവാദികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും ഇതിലൂടെ മഹത്വവ്തരിക്കുകയും രാഷ്ട്രീയലാഭം നേടുകയുമാണ് ഇത്തരം ഹിന്ദുത്വ പ്രൊഫൈലുകള്‍ ലക്ഷ്യമിടുന്നത്.

ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരവാദ കേന്ദ്രങ്ങള്‍ മാത്രമാണ് ലക്ഷ്യമിട്ടതെന്നും, പാക് സൈന്യത്തെയോ അവിടുത്തെ സാധാരണ മനുഷ്യരെയോ ആക്രമിച്ചിട്ടില്ലെന്ന് സൈന്യം വ്യക്തമാക്കിയ കാര്യമാണ്. കേന്ദ്രസര്‍ക്കാരും ഇക്കാര്യം അസന്നിഗ്ധമായി പ്രസ്താവിച്ചിട്ടുണ്ട്. എന്നാല്‍ ഹിന്ദുത്വവാദികളുടെ പ്രൊഫൈലുകളില്‍ പ്രചരിപ്പിച്ച ഒരു വീഡിയോ വലിയ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതായിരുന്നു.

സൈനികാക്രമണത്തില്‍ തകര്‍ന്നൊരു പ്രദേശം, കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലൂടെ പ്രാണരക്ഷാര്‍ത്ഥം പായുന്ന പുരുഷന്മാരും ഹിജാബ് ധരിച്ച സ്ത്രീകളും, കുട്ടികളും, അവരുടെ നിലവിളികളും പ്രാര്‍ത്ഥനകളും. ഈ വീഡിയോ ദൃശ്യമാണ് ബുധനാഴ്ച്ച(ഓപ്പറേഷന്‍ സിന്ദൂര്‍ പൂര്‍ത്തിയായി കഴിഞ്ഞ്) വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിക്ക് ശേഷമുള്ള പാകിസ്താന്റെ അവസ്ഥയെന്ന് കാണിച്ചായിരുന്നു വീഡിയോ പ്രചരിപ്പിക്കപ്പെട്ടത്.

ജനാര്‍ദന്‍ മിശ്ര എന്നൊരാള്‍ തന്റെ എക്‌സ് അകൗണ്ട് വഴി ഈ വീഡിയോ പ്രചരിപ്പിച്ചിരുന്നു. വീഡിയോയില്‍ കാണുന്നത് പാകിസ്താന്‍ ആണെന്നും, അവിടെയുള്ള ജനങ്ങളാണ് പ്രാണഭീതിയില്‍ ഓടുന്നതെന്നും അവകാശപ്പെടുന്ന വിധം വീഡിയോയ്‌ക്കൊപ്പം അയാള്‍ ഹിന്ദിയിലുള്ള ഒരു കുറിപ്പ് എഴുതിയിട്ടുണ്ട്. അതിന്റെ ഏകദേശം മലയാളം ഇങ്ങനെയാണ്; നിങ്ങളുടെ വീട്ടില്‍ കയറി നിങ്ങളുടെ ശവക്കുഴി തോണ്ടിയയാള്‍ ഡല്‍ഹിയിലെ സിംഹാസനത്തില്‍ ഇരിക്കുന്ന മോദിജിയാണ്”.

ഈ വീഡിയോ കണ്ടവരുടെ എണ്ണം; 6,46,600.

ദീപക് ശര്‍മയെന്ന മറ്റൊരു എക്‌സ് യൂസറും ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ സ്ഥിരമായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നൊരു ഹിന്ദുത്വവാദിയാണ്. ഇന്ത്യന്‍ സൈന്യത്തെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് ഈ അകൗണ്ടില്‍ വീഡിയോ പങ്കുവച്ചിട്ടുള്ളത്. ഇന്ത്യ ആദ്യം പാകിസ്താനുള്ള വെള്ളം ഇല്ലാതാക്കി, ഇപ്പോള്‍ അവിടെ തീയുമിട്ടു. അല്ലാഹുവിനോട് രക്ഷിക്കാന്‍ പ്രാര്‍ത്ഥിക്കുയാണ് ഇപ്പോള്‍ പാകിസ്താന്‍, പ്രത്യേകിച്ച് മോദിജിയുടെ കൈയില്‍ നിന്ന്… ദീപക് ശര്‍മയുടെ പോസ്റ്റും ഏകദേശം നാല് ലക്ഷത്തോളം ആളുകള്‍ കണ്ടു കഴിഞ്ഞു.

അയേഷ എസ് ദര്‍ എന്നൊരു എക്‌സ് അകൗണ്ടില്‍ നിന്നും ഇതേ വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള ബഹവല്‍പൂരിലെ അവസ്ഥയെന്നാണ് ഈ വീഡിയോയെക്കുറിച്ച് പറയുന്നത്. പതിനായിരത്തിലധികം പേര്‍ ഈ അകൗണ്ട് വഴിയും പ്രസ്തുത വീഡിയോ കണ്ടു. ആര്‍എസ്എസ് വ്‌ളോഗ്, ബാബാ ടിവി, ഇന്ത്യ-പാക് തുടങ്ങി പല യൂട്യൂബ് ചാനലുകളും എക്‌സ് യൂസര്‍മാരും ഈ വീഡിയോ, പാകിസ്താനിലേത് എന്ന അവകാശവാദത്തില്‍ ഷെയര്‍ ചെയ്യുകയാണ്. ലക്ഷകണക്കിന് പേര്‍ ഇത് കണ്ട് വിശ്വസിക്കുകയും ചെയ്യുന്നു.

എന്നാല്‍ ആള്‍ട്ട് ന്യൂസ് നടത്തിയ ഫാക്ട് ചെക്കില്‍, ഈ വീഡിയോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം കണ്ടെത്തി. വ്യക്തമായ വിവരത്തില്‍ ആള്‍ട്ട് ന്യൂസ് പറയുന്നു, ഈ വീഡിയോ പാകിസ്താനിലേത് അല്ല, അത് ഗാസയിലെതാണ്. 2025 ഏപ്രില്‍ നാലിന് ആണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഒരു മാസം മുമ്പുള്ള ഒരു വീഡിയോ ആണ് സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ ഇന്നലെ നടന്ന ഇന്ത്യന്‍ ആക്രമണത്തിന്റെ ബാകിപത്രമായി പ്രചരിപ്പിക്കുന്നത്.

ആള്‍ട്ട് ന്യൂസ് പറയുന്നു, ആ വീഡിയോയില്‍ ഒരു വാട്ടര്‍മാര്‍ക്ക് ഉണ്ട്. നൂര്‍ അല്‍സഹര്‍ണ എന്ന പേരാണ് വാട്ടര്‍മാര്‍ക്ക് ആയി നല്‍കിയിരിക്കുന്നത്. കീവേര്‍ഡ് ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാമില്‍ സെര്‍ച്ച് ചെയ്തപ്പോഴാണ് നൂര്‍ പങ്കുവച്ച യഥാര്‍ത്ഥ വീഡിയോ കണ്ടെത്തുന്നത്. ആ വീഡിയോയ്‌ക്കൊപ്പം നൂര്‍ ഇങ്ങനെ കുറിക്കുന്നു; ദയവ് ചെയ്ത് ഞങ്ങള്‍ക്കൊപ്പം നില്‍ക്കൂ, അനുനിമിഷം ഞങ്ങള്‍ മരിച്ചു കൊണ്ടിരിക്കുകയാണ്, നിങ്ങളുടെ സഹായം ഞങ്ങള്‍ക്ക് വേണം.

നൂറിന്റെ പ്രൊഫൈല്‍ ബയോ പരിശോധിച്ചതില്‍ നിന്നും അവര്‍ ഗാസയില്‍ നിന്നുള്ളതാണെന്ന് വ്യക്തമാകും. കീ വേര്‍ഡ് സെര്‍ച്ച് വഴി ആള്‍ട്ട് ന്യൂസിന് അല്‍-ജസീറയുടെ ഒരു വാര്‍ത്തയും കിട്ടി. ഏപ്രില്‍ നാലിന് അല്‍-ജസീറ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയുടെ തലക്കെട്ടില്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു എന്നു പറയുന്നുണ്ട്. ഈ വാര്‍ത്തയ്‌ക്കൊപ്പം അല്‍-ജസീറയും സമാന വീഡിയോയാണ് നല്‍കിയിരിക്കുന്നത്. ഗാസയില്‍ നടന്ന സംഭവത്തെ പാകിസ്താനിലേത് എന്ന തരത്തിലാണ് സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറുമായോ, ഇന്ത്യയോ പാകിസ്താനുമായോ യാതൊരു ബന്ധവുമില്ലാത്ത വീഡിയോ പക്ഷേ ലക്ഷകണക്കിന് ഇന്ത്യക്കാരെ പറ്റിക്കാന്‍ ഹിന്ദുത്വവാദികള്‍ ഭംഗിയായി ഉപയോഗിച്ചു.

ജനാര്‍ദന്‍ മിശ്ര എന്നൊരാള്‍ തന്റെ എക്‌സ് അകൗണ്ട് വഴി ഈ വീഡിയോ പ്രചരിപ്പിച്ചിരുന്നു. വീഡിയോയില്‍ കാണുന്നത് പാകിസ്താന്‍ ആണെന്നും, അവിടെയുള്ള ജനങ്ങളാണ് പ്രാണഭീതിയില്‍ ഓടുന്നതെന്നും അവകാശപ്പെടുന്ന വിധം വീഡിയോയ്‌ക്കൊപ്പം അയാള്‍ ഹിന്ദിയിലുള്ള ഒരു കുറിപ്പ് എഴുതിയിട്ടുണ്ട്. അതിന്റെ ഏകദേശം മലയാളം ഇങ്ങനെയാണ്; നിങ്ങളുടെ വീട്ടില്‍ കയറി നിങ്ങളുടെ ശവക്കുഴി തോണ്ടിയയാള്‍ ഡല്‍ഹിയിലെ സിംഹാസനത്തില്‍ ഇരിക്കുന്ന മോദിജിയാണ്”.

ഈ വീഡിയോ കണ്ടവരുടെ എണ്ണം; 6,46,600.

ദീപക് ശര്‍മയെന്ന മറ്റൊരു എക്‌സ് യൂസറും ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ സ്ഥിരമായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നൊരു ഹിന്ദുത്വവാദിയാണ്. ഇന്ത്യന്‍ സൈന്യത്തെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് ഈ അകൗണ്ടില്‍ വീഡിയോ പങ്കുവച്ചിട്ടുള്ളത്. ഇന്ത്യ ആദ്യം പാകിസ്താനുള്ള വെള്ളം ഇല്ലാതാക്കി, ഇപ്പോള്‍ അവിടെ തീയുമിട്ടു. അല്ലാഹുവിനോട് രക്ഷിക്കാന്‍ പ്രാര്‍ത്ഥിക്കുയാണ് ഇപ്പോള്‍ പാകിസ്താന്‍, പ്രത്യേകിച്ച് മോദിജിയുടെ കൈയില്‍ നിന്ന്… ദീപക് ശര്‍മയുടെ പോസ്റ്റും ഏകദേശം നാല് ലക്ഷത്തോളം ആളുകള്‍ കണ്ടു കഴിഞ്ഞു.

അയേഷ എസ് ദര്‍ എന്നൊരു എക്‌സ് അകൗണ്ടില്‍ നിന്നും ഇതേ വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള ബഹവല്‍പൂരിലെ അവസ്ഥയെന്നാണ് ഈ വീഡിയോയെക്കുറിച്ച് പറയുന്നത്. പതിനായിരത്തിലധികം പേര്‍ ഈ അകൗണ്ട് വഴിയും പ്രസ്തുത വീഡിയോ കണ്ടു. ആര്‍എസ്എസ് വ്‌ളോഗ്, ബാബാ ടിവി, ഇന്ത്യ-പാക് തുടങ്ങി പല യൂട്യൂബ് ചാനലുകളും എക്‌സ് യൂസര്‍മാരും ഈ വീഡിയോ, പാകിസ്താനിലേത് എന്ന അവകാശവാദത്തില്‍ ഷെയര്‍ ചെയ്യുകയാണ്. ലക്ഷകണക്കിന് പേര്‍ ഇത് കണ്ട് വിശ്വസിക്കുകയും ചെയ്യുന്നു.

എന്നാല്‍ ആള്‍ട്ട് ന്യൂസ് നടത്തിയ ഫാക്ട് ചെക്കില്‍, ഈ വീഡിയോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം കണ്ടെത്തി. വ്യക്തമായ വിവരത്തില്‍ ആള്‍ട്ട് ന്യൂസ് പറയുന്നു, ഈ വീഡിയോ പാകിസ്താനിലേത് അല്ല, അത് ഗാസയിലെതാണ്. 2025 ഏപ്രില്‍ നാലിന് ആണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഒരു മാസം മുമ്പുള്ള ഒരു വീഡിയോ ആണ് സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ ഇന്നലെ നടന്ന ഇന്ത്യന്‍ ആക്രമണത്തിന്റെ ബാക്കിപത്രമായി പ്രചരിപ്പിക്കുന്നത്.

ആള്‍ട്ട് ന്യൂസ് പറയുന്നു, ആ വീഡിയോയില്‍ ഒരു വാട്ടര്‍മാര്‍ക്ക് ഉണ്ട്. നൂര്‍ അല്‍സഹര്‍ണ എന്ന പേരാണ് വാട്ടര്‍മാര്‍ക്ക് ആയി നല്‍കിയിരിക്കുന്നത്. കീവേര്‍ഡ് ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാമില്‍ സെര്‍ച്ച് ചെയ്തപ്പോഴാണ് നൂര്‍ പങ്കുവച്ച യഥാര്‍ത്ഥ വീഡിയോ കണ്ടെത്തുന്നത്. ആ വീഡിയോയ്‌ക്കൊപ്പം നൂര്‍ ഇങ്ങനെ കുറിക്കുന്നു; ദയവ് ചെയ്ത് ഞങ്ങള്‍ക്കൊപ്പം നില്‍ക്കൂ, അനുനിമിഷം ഞങ്ങള്‍ മരിച്ചു കൊണ്ടിരിക്കുകയാണ്, നിങ്ങളുടെ സഹായം ഞങ്ങള്‍ക്ക് വേണം.

View this post on Instagram

A post shared by Nour Alzaharna (@nouralzaharna)

നൂറിന്റെ പ്രൊഫൈല്‍ ബയോ പരിശോധിച്ചതില്‍ നിന്നും അവര്‍ ഗാസയില്‍ നിന്നുള്ളതാണെന്ന് വ്യക്തമാകും. കീ വേര്‍ഡ് സെര്‍ച്ച് വഴി ആള്‍ട്ട് ന്യൂസിന് അല്‍-ജസീറയുടെ ഒരു വാര്‍ത്തയും കിട്ടി. ഏപ്രില്‍ നാലിന് അല്‍-ജസീറ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയുടെ തലക്കെട്ടില്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു എന്നു പറയുന്നുണ്ട്. ഈ വാര്‍ത്തയ്‌ക്കൊപ്പം അല്‍-ജസീറയും സമാന വീഡിയോയാണ് നല്‍കിയിരിക്കുന്നത്. ഗാസയില്‍ നടന്ന സംഭവത്തെ പാകിസ്താനിലേത് എന്ന തരത്തിലാണ് സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറുമായോ, ഇന്ത്യയോ പാകിസ്താനുമായോ യാതൊരു ബന്ധവുമില്ലാത്ത വീഡിയോ പക്ഷേ ലക്ഷകണക്കിന് ഇന്ത്യക്കാരെ പറ്റിക്കാന്‍ ഹിന്ദുത്വവാദികള്‍ ഭംഗിയായി ഉപയോഗിച്ചു.  Gaza visuals are being used in a fake propaganda campaign to suggest they’re the aftermath of Operation Sindoor in Pakistan

Content Summary; Gaza visuals are being used in a fake propaganda campaign to suggest they’re the aftermath of Operation Sindoor in Pakistan

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×