ഓസ്‌കാർ ജേതാവ് ജീൻ ഹാക്ക്മാന്റേത് സ്വാഭാവിക മരണമെന്ന് കണ്ടെത്തൽ. ഹാക്ക്മാന്റെ ഭാര്യ ബെറ്റ്‌സി ശ്വാസകോശത്തിൽ വൈറസ് ബാധിച്ച് മരിക്കുകയും അതിന് ദിവസങ്ങൾക്ക് ശേഷം ഹാക്ക്മാൻ സ്വാഭാവിക മരണം വരിക്കുകയുമായിരുന്നെന്ന് അധികൃതർ വ്യക്തമാക്കി.
ബെറ്റ്‌സി അരകവ ശ്വാസകോശസംബന്ധമായ രോഗവും, ഹാക്ക്മാൻ ഹൃദ്‌രോഗവും മൂലമാണ് മരിച്ചതെന്ന് വ്യക്തമായി. ഹാക്ക്മാന്റെ മരണത്തിന് അൽഷിമേഴ്‌സും കാരണമായതായി അധികൃതർ വ്യക്തമാക്കുന്നു. ബെറ്റ്സിയുടെ മരണ ശേഷം ഒരാഴ്ച്ചയെങ്കിലും ഹാക്ക്മാൻ ജീവിച്ചിരുന്നിരിക്കാമെന്നും അവർ കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച്ച ന്യൂ മെക്‌സിക്കോയിൽ വച്ച് നടത്തിയ പത്ര സമ്മേളനത്തിൽ ഇരുവർക്കുംവ എന്ത് സംഭവിച്ചു എന്നതിനെ പറ്റി അധികൃതർ വ്യക്തമാക്കി. കോളിങ് ബെൽ അടിച്ചിട്ടും ആരും വാതിൽ തുറക്കാത്തതിനാൽ അയൽപക്കത്തെ അറ്റകുറ്റ പണികൾ ചെയ്യുന്നയാൾ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് ഹാക്ക്മാനെയും ഭാര്യയെയും അവരുടെ മൂന്ന് നായകളിൽ ഒന്നിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫെബ്രുവരി 17ന് ശേഷം ഹാക്ക്മാന്റെ പേസ്‌മേക്കർ അവസാനമായി പ്രവർത്തിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ബുധനാഴ്ചയാണ് ഹാക്ക്മാനെയും ഭാര്യയെയും അവരുടെ നായയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സമഗ്രമായ അന്വേഷണം ഹാക്ക്മാൻറെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് അസാധാരണ മരണത്തിന് കേസ് എടുത്ത് അന്വേഷണം നടത്തിയിരുന്നു.
2004-ൽ അഭിനയത്തിൽ നിന്നും വിരമിക്കും മുൻപ് ദി ഫ്രഞ്ച് കണക്ഷൻ, സൂപ്പർമാൻ, ദി റോയൽ ടെനൻബോംസ് എന്നീ ശ്രദ്ധേയ ചിത്രങ്ങളിലെ പ്രകടനങ്ങൾ ഉൾപ്പെടെ 40 വർഷത്തെ സിനിമ കരിയറായിരുന്നു ഹാക്ക്മാന് ഉണ്ടായിരുന്നത്. ചെറിയ നടനായി തുടങ്ങിയ പതുക്കെ വളർന്ന് 1970-കളിലെ തൻറെ മുപ്പതുകൾക്ക് ശേഷം ശ്രദ്ധേയ വേഷങ്ങൾ ചെയ്യാൻ തുടങ്ങിയ നടനായിരുന്നു അദ്ദേഹം.
1930-ൽ ജനിച്ച ഹാക്ക്മാൻ 1940-കളുടെ അവസാനത്തിൽ സൈനിക സേവനത്തിന് ചേർന്നു 1950-കളുടെ അവസാനത്തിൽ അഭിനയം പഠിക്കാൻ ഇറങ്ങി. 1964 ൽ ലിലിത്ത് എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചു.
1972 ൽ ദ ഫ്രഞ്ച് കണക്ഷൻ എന്ന ചിത്രത്തിലെ റോളിന് മികച്ച നടനുള്ള ഒസ്കാർ പുരസ്കാരവും, 1993ൽ മികച്ച സഹനടനുള്ള ഒസ്കാർ പുരസ്കാരവും ജീൻ ഹാക്ക്മാൻ നേടിയിരുന്നു.
content summary; Gene Hackman passed away from natural causes just days after his wife succumbed to a rare respiratory virus
Leave a Comment