ജിയാനി ഇന്‍ഫന്റിനോ ഫിഫ പ്രസിഡന്റ്

അഴിമുഖം പ്രതിനിധി

ഫിഫയുടെ പുതിയ പ്രസിഡണ്ടായി ജിയാനി ഇന്‍ഫന്റിനോ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരത്തിനിറങ്ങിയ മിഷേല്‍ പ്ലാറ്റിനി അയോഗ്യതയെ തുടര്‍ന്നു പിന്‍മാറിയതിനെ തുടര്‍ന്നാണ് നിലവില്‍ യുവേഫ ജനറല്‍ സെക്രട്ടറിയായ ഇന്‍ഫന്റിനോ പ്രസിഡന്റ് പോരാട്ടത്തിലേക്കു വന്നത്. കടുത്ത മത്സരം നേരിട്ടാണ് ഇന്‍ഫന്റിനോ സെപ് ബ്ലാറ്ററുടെ പിന്‍ഗാമിയായത്. 1974 നു ശേഷം രണ്ടാം ഘട്ട വോട്ടിംഗിലേക്കു പോയ ഇത്തവണ 115 വോട്ടുനേടിയാണ ഇന്‍ഫന്റിനോ തെരഞ്ഞെടുക്കപ്പെട്ടത്. ഖത്തറില്‍ നിന്നുള്ള ഷെയ്ക്ക് സല്‍മാന്‍ ബിന്‍ ഇബ്രാഹിം 88 വോട്ടു നേടി രണ്ടാം സ്ഥാനത്തെത്തി. ആദ്യ റൗണ്ടില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ആര്‍ക്കും ലഭിച്ചില്ല. ഫിഫയിലെ 209 അംഗരാജ്യങ്ങളില്‍ 207 അംഗങ്ങളും വോട്ടെടുപ്പില്‍ പങ്കെടുത്തു.

This post was last modified on February 27, 2016 12:23 am

Related Post
Leave a Comment