June 17, 2025 |

‘പ്രതീക്ഷയ്ക്ക് വക’ നല്‍കി യു എന്‍ ജനസംഖ്യ പ്രവചനം

പ്രതീക്ഷയുടെ അടയാളം

ലോകജനസംഖ്യ പ്രതീക്ഷിച്ചതിലും കുറഞ്ഞ സംഖ്യയിൽ എത്തുമെന്ന് യുഎൻ പ്രവചനം. ജന സംഖ്യ കുറയുന്നത് പരിസ്ഥിതി സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള പ്രതീക്ഷ നൽകുന്നതാണെന്നും യുഎൻ വ്യക്തമാക്കി. പ്രവചനങ്ങൾ പ്രകാരം ആഗോള ജനസംഖ്യ 2024 ൽ 8.2 ബില്യണിൽ നിന്ന് 2080-കളുടെ മധ്യത്തോടെ ഏകദേശം 10.3 ബില്യണായി ഉയരുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. എന്നാൽ, ഈ നൂറ്റാണ്ടിൻ്റെ അവസാനത്തോടെ ഇത് ഏകദേശം 10.2 ബില്യണായി കുറയുമെന്നും റിപ്പോർട്ട് പറയുന്നു. ഇത് 10 വർഷം മുമ്പ് പ്രവചിച്ചതിനേക്കാൾ 6% കുറവാണ്. global population prediction

ചില രാജ്യങ്ങളിൽ നിലവിൽ ജനനനിരക്ക് പ്രതീക്ഷിച്ചതിലും കുറവാണെന്നും യുഎൻ സാമ്പത്തിക സാമൂഹിക കാര്യ സെക്രട്ടറി ജനറൽ ലി ജുൻഹുവ പറഞ്ഞു. കൂടാതെ പ്രതീക്ഷാജനകമായ സൂചനയാണെന്നും പാരിസ്ഥിതിക സമ്മർദ്ദം കുറക്കുമെന്നും ലി ജുൻഹുവ കൂട്ടിച്ചേർത്തു.

ജർമ്മനി, ചൈന, റഷ്യ എന്നിവയുൾപ്പെടെ അറുപത്തിമൂന്ന് രാജ്യങ്ങൾ ഇതിനോടകം തന്നെ ജനസംഖ്യാ കൊടുമുടി പിന്നിട്ടു കഴിഞ്ഞു, ബ്രസീൽ, തുർക്കി, വിയറ്റ്നാം എന്നിവയുൾപ്പെടെയുള്ള മറ്റു 48 രാജ്യങ്ങൾ 2054-ഓടെ ജനസംഖ്യാ കൊടുമുടി പിന്നിടുമെന്നാണ് പ്രതീക്ഷകൾ.
126 രാജ്യങ്ങളിൽ ജനസംഖ്യാ വർദ്ധനവ് തുടരുമെന്നും വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം പാരിസ്ഥിതിക ആഘാതങ്ങൾ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും യുഎൻ പ്രസ്താവിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, നൈജർ, സൊമാലിയ, അംഗോള, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് എന്നിവയുൾപ്പെടെ ഒമ്പത് രാജ്യങ്ങളിൽ ജനസംഖ്യ 2054 ആകുമ്പോഴേക്കും ഇരട്ടിയാകുമെന്നാണ് കരുതുന്നത്.

10 വർഷങ്ങൾക്ക് മുൻപ് നൂറ്റാണ്ടിൽ ആഗോള ജനസംഖ്യ ഏറ്റവും ഉയരത്തിൽ എത്താനുള്ള സാധ്യത 30% മാത്രമാണെന്ന് യുഎൻ കണക്കാക്കിയിരുന്നത്. എന്നാൽ പുതിയ റിപ്പോർട്ട് പ്രകാരം ഇത് 80% ആണ്. ചൈന പോലുള്ള വലിയ രാജ്യങ്ങളിൽ ഫെർട്ടിലിറ്റി നിരക്ക് കുറയുന്നതാണ് ഇതിന് പിന്നിലെ പ്രധാന കാരണം.

കൗമാരപ്രായത്തിലുള്ള ഗർഭധാരണം അമ്മമാരെയും കുട്ടികളെയും പ്രതികൂലമായി ബാധിക്കുന്നതിനാൽ ഇത് കുറയ്ക്കാനുള്ള ശ്രമങ്ങൾ രാജ്യങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു. ജനനസമയത്ത് ആയുർദൈർഘ്യം വർദ്ധിക്കുന്നതിനാൽ, 2023-ൽ അഞ്ചിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 5 ദശലക്ഷത്തിൽ താഴെയായി കുറഞ്ഞിരുന്നു. 2054 ആകുമ്പോഴേക്കും ശരാശരി ആയുർദൈർഘ്യം ഏകദേശം 77 വർഷമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നത്. കുടിയേറ്റം ജനസംഖ്യാ വളർച്ചയെ ബാധിക്കുമെന്നും റിപ്പോർട് പറയുന്നു, പ്രത്യേകിച്ച് ഓസ്‌ട്രേലിയ, കാനഡ, യുഎസ് എന്നിവിടങ്ങളിൽ, നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയോടെ കാര്യമായി സ്വാധീനിക്കുന്നതാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

 

content summary : global population predictions offer ‘hopeful sign’ for planet, UN says s s s s s  s s s  s s s  s s s  s s  s s s  s  s s s  s s  s s  s s s s s s s s s s s s s s s s s s ss s s s s s s s s s s s s s  s s s s s s s s s s s  s s s  s s s s s s s s

Tags:

Leave a Reply

Your email address will not be published. Required fields are marked *

×