January 21, 2025 |

കമ്പ്യൂട്ടറിന് 10 സെപ്റ്റില്യണ്‍ വര്‍ഷം, വില്ലോയ്ക്ക് വെറും അഞ്ച് മിനിട്ട്; ഞെട്ടിച്ച് ഗൂഗിള്‍

കംപ്യൂട്ടിങ് 10,000,000,000,000,000,000,000,000 വര്‍ഷങ്ങള്‍ കൊണ്ട് ചെയ്ത് തീര്‍ക്കുന്ന ജോലി 5 മിനിറ്റില്‍ ചെയ്യാന്‍ പ്രാപ്തമായ ചിപ്പുകള്‍ കണ്ടെത്തി ഗൂഗിള്‍.

ലോകത്ത് ഇന്ന് കണ്ടുപിടിച്ചിട്ടുള്ളതില്‍ വച്ചുള്ള കംപ്യൂട്ടിങ് 10,000,000,000,000,000,000,000,000 വര്‍ഷങ്ങള്‍ കൊണ്ട് ചെയ്ത് തീര്‍ക്കുന്ന ജോലി 5 മിനിറ്റില്‍ ചെയ്യാന്‍ പ്രാപ്തമായ ചിപ്പുകള്‍ കണ്ടെത്തി ഗൂഗിള്‍.Quantum Chip Technology Innovation Breakthrough

ക്വാണ്ടം കംപ്യൂട്ടിംഗില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ പുതിയ പഠനം ശാസ്ത്രലോകത്തിന് വഴിത്തിരിവാണ്. പുതിയ കണ്ടുപിടുത്തത്തിന്റെ ഫലങ്ങള്‍ വളരെ ആശ്ചര്യകരമാണ്, ഞെട്ടിക്കുന്ന കണ്ടുപിടുത്തം എന്നാണ് അവര്‍ അതിനെ വിശേഷിപ്പിക്കുന്നത്. പ്രപഞ്ചോത്പത്തിയോളം വര്‍ഷമെടുത്ത് ചെയ്യേണ്ട ജോലിയാണ് പുതിയ ചിപ്പ് 5 മിനിട്ട് കൊണ്ട് ചെയ്യുന്നത്.

നാലു ചതുരശ്ര സെന്റീമീറ്റര്‍ വലിപ്പം മാത്രമുള്ള ഈ കുഞ്ഞന്‍ ചിപ്പിന്റെ കപ്പാസിറ്റി അമ്പരപ്പിക്കുന്നതാണ്. ‘വില്ലോ’ ക്വാണ്ടം എന്ന് പേരുള്ള ഈ ചിപ്പ് കംപ്യൂട്ടിങിന്റെ പ്രധാന പരിമിതികളെയെല്ലാം മറി കടക്കുന്നതാണെന്ന് ഗൂഗിള്‍ പറയുന്നത്.

ലോകത്തെ വേഗ രാജാക്കന്മാരായ കംപ്യൂട്ടറുകള്‍ 10 സെപ്റ്റില്യണ്‍ (ഒന്നിന് ശേഷം 25 പൂജ്യമുള്ള സംഖ്യ) വര്‍ഷം കൊണ്ട് ചെയ്യുന്ന ജോലി ചിപ്പ് 5 മിനിട്ട് കൊണ്ട് ചെയ്ത് കൊടുക്കുന്നു.

ഇന്ന് ലോകത്തുള്ളതിലെ വേഗമേറിയകംപ്യൂട്ടിങിനെക്കാള്‍ വേഗത്തില്‍ ജോലി ചെയ്യുന്ന ചിപ്പ് എന്നത് വളരെ വലിയ ഒരു നേട്ടമാണ്, ഇതിനായുള്ള ശ്രമത്തിലാണ് ഗൂഗിള്‍ ഇപ്പോള്‍. മൈക്രോസോഫ്റ്റ്, ഐബിഎം പോലുള്ള മറ്റ് വന്‍കിട കമ്പനികളും ഈ രംഗത്ത് സജീവമാവുകയാണ്.

കാലിഫോര്‍ണിയയിലെ സാന്റ ബാര്‍ബാറയിലാണ് പുതിയ ചിപ്പിന്റെ നിര്‍മാണം നടന്നത്. ഒരു കുഞ്ഞ് ചോക്ലറ്റിന്റെ വലിപ്പം മാത്രമുള്ള ഈ ചിപ്പിന്റെ കപ്പാസിറ്റി അമ്പരപ്പിക്കുന്നതാണ്. താരതമ്യേന വളരെ കുറഞ്ഞ തെറ്റുകള്‍ മാത്രമാണ് ചിപ്പ് വരുത്തുന്നത് എന്ന് നിര്‍മാതാക്കള്‍ പറയുന്നു. കംപ്യൂട്ടറുകളുടെ ശേഷി വര്‍ധിപ്പിക്കുന്നതിനും ഈരോഗ്യരംഗത്തെ ഗവേഷണത്തിലും, നിര്‍മിത ബുദ്ധിയിലും ഈ പുതിയ കണ്ടെത്തല്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.

105 ക്യുബിറ്റുകള്‍ ഉപയോഗിച്ച് നിര്‍മിച്ചതാണ് വില്ലോ ചിപ്പ്. സാധാരണ കംപ്യൂട്ടറുകള്‍ ബിറ്റുകളെ അടിസ്ഥാനപ്പെടുത്തി നിര്‍മിച്ചവയും ക്വാണ്ടം കംപ്യൂട്ടര്‍ ക്യുബിറ്റുകള്‍ ഉപയോഗിച്ച് നിര്‍മിച്ചതുമാണ്. സാധാരണ ബിറ്റുകള്‍ 0, 1 എന്നിവയെ പ്രതിനിധീകരിക്കുമ്പോള്‍ ക്യുബിറ്റുകള്‍ക്ക് രണ്ടിന്റെ സൂപ്പര്‍പൊസിഷനെ കൂടി പ്രതിനിധീകരിക്കാന്‍ കഴിയും, ഇക്കാരണം കൊണ്ടാണ് ക്യുബിറ്റിന് വേഗക്കൂടുതല്‍ ഉണ്ടാകുന്നത്.

ചുറ്റുമുണ്ടാകുന്ന പാരിസ്ഥിതിക മാറ്റങ്ങള്‍ ക്യുബിറ്റുകളെ ഏറെ സ്വാധീനിക്കുന്നു. ത്പ വ്യത്യാനം, അണുവിനെക്കാള്‍ ചെറിയ പദാര്‍ഥങ്ങള്‍ എന്നിങ്ങനെയുള്ള ബാഹ്യ ഇടപെടലുകള്‍ എന്നിവ ക്യുബിറ്റുകള്െൃ സ്വാധീനിക്കും. ഇത് അവയുടെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. ഇക്കാരണത്താല്‍ പിഴവുകള്‍ സംഭവിക്കാതെ കൂടുതല്‍ ക്യുബിറ്റുകളെ ഒന്നിച്ച് ചേര്‍ത്ത് കംപ്യൂട്ടിങ് ചെയ്യുന്നതും പിഴവുകള്‍ പരിഹരിക്കുന്നതും വലിയ വെല്ലുവിളിയാണ്.

എന്നാല്‍ ക്യുബിറ്റുകളെ പരസ്പരം ഫലപ്രദമയി ബന്ധിപ്പിക്കാന്‍ വില്ലോ ചിപ്പില്‍ തന്നെ പുതിയ മാര്‍ഗങ്ങളുള്ളതായാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. മുന്നേ പറഞ്ഞ വെല്ലുവിളികളെല്ലാം മറികടക്കാന്‍ ക്വാണ്ടം കംപ്യൂട്ടിങിന് സാധിക്കുമെന്നാണ് ഇതുവഴി സാധിക്കുന്നു.Quantum Chip Technology Innovation Breakthrough

Post Thumbnail
ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണം; വീടിനല്ല പ്രാധാന്യം ജോലിക്ക്‌വായിക്കുക

content summary; google unveils mindboggling quantum computing chip

Quantum Chip Technology Innovation Breakthrough

×