നവവരന്‍ വിവാഹവേദിയില്‍ നല്‍കിയ സമ്മാനം കണ്ട് കണ്ണുതള്ളി നവവധു

നിനക്ക് ഞാന്‍ നല്‍കുന്ന സമ്മാനത്തോടെ നമ്മുടെ കുടുംബം രണ്ട് പേരില്‍ നിന്നും മൂന്ന് പേരാകും

യൂറോപ്യന്‍ രാജ്യങ്ങളിലെ വിവാഹ വേദിയില്‍ വരനും വധുവും പരസ്പരം സമ്മാനങ്ങള്‍ നല്‍കി ഞെട്ടിക്കുന്നത് പതിവാണ്. എന്നാല്‍ ഇവിടെ നവവരന്‍ വിവാഹവേദിയില്‍ നല്‍കിയ സമ്മാനം കണ്ട് നവവധുവിന്റെ കണ്ണുതള്ളി. മിനസോട്ടയില്‍ നടന്ന ഒരു വിവാഹത്തിന് വരന്‍ ജെഫ് വധു ജെന്നയോട് പറഞ്ഞത്-

‘നിനക്ക് ഞാന്‍ നല്‍കുന്ന സമ്മാനത്തോടെ നമ്മുടെ കുടുംബം രണ്ട് പേരില്‍ നിന്നും മൂന്ന് പേരാകും. ജെന്ന ഈ സമ്മാനം നിനക്ക് മാത്രം അവകാശപ്പെട്ടതാണ്. ഇത് കൊണ്ട് നിനക്ക് വേട്ടയാടനോ മിന്‍ പിടിക്കാനോ കഴിയില്ല. ഈ സമ്മാനം നിനക്ക് തന്നുകൊണ്ട് ഞാന്‍ അഭിമാനത്തോടെ പറയുകയാണ് ഇനിമുതല്‍ ഞങ്ങള്‍ രണ്ടു പേരല്ല, മൂന്ന് പേരാണ്.’

എന്ന് പറഞ്ഞ് ജെഫ്, ജെന്നയോട് കണ്ണടച്ചു പിടിക്കാന്‍ പറഞ്ഞതിന് ശേഷം ആ സമ്മാനം നല്‍കി. ജെന്ന ആശ്ചര്യത്തോടെ കണ്ണ് തുറന്നു നോക്കിയപ്പോള്‍ കണ്ടത് 14 ആഴ്ച മാത്രം പ്രായമുള്ള ഒരു ബ്രിട്ടീഷ് യെല്ലോ ലാബഡോര്‍ നായയായിരുന്നു. ആദ്യം ഒന്നു ഞെട്ടിയെങ്കിലും ജെന്നയ്ക്ക് ഏതായാലും ആ നായകുട്ടിയെ നന്നായി ഇഷ്ടപ്പെട്ടു. ബിയര്‍ എന്ന് പേരിട്ടിരിക്കുന്ന ആ നായക്കുട്ടിയെ കണ്ടപ്പോഴുള്ള ജെന്നയുടെ അമ്പരപ്പ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. ഒന്നു കണ്ടു നോക്ക് ജെഫിന്റെ സമ്മാനദാനം.

This post was last modified on March 18, 2017 1:57 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment