June 26, 2026 |
Share on

കന്യകയായ കൗമാരക്കാരിയെ ഫേസ്ബുക്കില്‍ വിവാഹ ലേലത്തിന് വച്ച് കുടുംബം!

500 പശു, മൂന്ന് കാര്‍, 7500 പൗണ്ട് (ഏകദേശം 7 ലക്ഷം രൂപ) എന്നിവ നല്‍കി ദക്ഷിണ സുഡാന്‍ സ്വദേശിയായ ഒരു വ്യാപാര പെണ്‍കുട്ടിട്ടിയെ സ്വന്തമാക്കി

കന്യകയായ കൗമാരകാരിയെ ഫേസ്ബുക്കില്‍ വിവാഹ ലേലത്തിന് വച്ച് കുടുംബം. ദക്ഷിണ സുഡാനിലെ ജുബയില്‍ നടന്ന ഈ വിവാഹ ലേലത്തില്‍ അഞ്ച് വ്യാപാരികള്‍ പങ്കെടുത്തു. ഒടുവില്‍ ദക്ഷിണ സുഡാന്‍ സ്വദേശിയായ ഒരു വ്യാപാരി 17-കാരിയായ പെണ്‍കുട്ടിയെ ലേലത്തില്‍ പിടിച്ച് വിവാഹം കഴിച്ചു.

500 പശു, മൂന്ന് കാര്‍, 7500 പൗണ്ട് (ഏകദേശം 7 ലക്ഷം രൂപ) എന്നിവ നല്‍കിയാണ് വ്യാപാരി പെണ്‍കുട്ടിയെ സ്വന്തമാക്കിയത്. ഡിന്‍ക വിഭാഗത്തില്‍ ഉള്‍പ്പെട്ടതാണ് പെണ്‍കുട്ടി. ലേലത്തിലൂടെ തങ്ങളുടെ മകളെ ഏറ്റവും യോഗ്യനായ വരന് കൊടുക്കാന്‍ സാധിച്ചെന്ന സന്തോഷത്തിലാണ് കുടുംബം.

ഇതിന് മുമ്പ് ഇതേ പെണ്‍കുട്ടിയെ കുടുംബം ലേലത്തിന് വച്ചിട്ടുണ്ട്. എന്നാല്‍, ലേല തുകയില്‍ തൃപ്തരാകാതിനെ തുടര്‍ന്ന് കുടുംബം അത് റദ്ദ് ചെയ്യുകയായിരുന്നു. വിവാഹത്തിന് ശേഷം പെണ്‍കുട്ടിയും വ്യാപാരിയും തമ്മിലുള്ള ഫോട്ടോയും ഫെയ്‌സ്ബുക്കില്‍ ഇട്ടിരുന്നു.

സുഡാനില്‍ ഇത്തരത്തില്‍ പെണ്‍കുട്ടികളെ വില്‍പ്പനയ്ക്ക് വയ്ക്കുന്നതിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതിന് പിന്തുണ നല്‍കുന്ന ഫേസ്ബുക്കിനെതിരെയും വിമര്‍ശനമുണ്ട്.

പെണ്‍കുട്ടികളുടെ സ്വാതന്ത്യം നിഷേധിക്കപ്പെടുന്ന ഇത്തരം സംഭവങ്ങള്‍ ഐക്യരാഷ്ട്ര സഭയില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

വിശദമായ വായനയ്ക്ക് – https://www.thesun.co.uk/news/7733272/virgin-bride-for-sale-facebook/

https://www.azhimukham.com/travel-mumbai-kamathipura-red-street-experience-by-vinz-shaz/

ഒരു സെക്‌സ് സീന്‍ എങ്ങനെ ചിത്രീകരിക്കാം? എച്ച്ബിഒ ഇന്റിമസി കോര്‍ഡിനേറ്റര്‍ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

×