June 06, 2026 |
Share on

അവനെ അകാശത്തു നിന്നും താഴേയ്‌ക്കെറിയുകയാണോ! വൈറലായി മാറിയ ഒരു പട്ടിക്കുട്ടി/ വീഡിയോ

വെറും ആറ് സെക്കന്റ് നീളമുള്ള ഒരു ജിഫ് ആണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്

കാഴ്ചയുടെ മാന്ത്രികതകള്‍ ഇന്റര്‍നെറ്റില്‍ വൈറലാകാന്‍ അധിക നേരം വേണ്ട. ഒന്നോ രണ്ടോ സെക്കന്റുകള്‍ മുതല്‍ മിനിറ്റുകള്‍ വരെ നീളമുള്ള വീഡിയോകള്‍ കൗതുകവും ഭീതിയും കരുണയും അവസാനമൊരു ഞെട്ടലും ഒക്കെ ഉണ്ടാക്കി ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടാറുണ്ട്. അത്തരത്തിലുള്ള ഏറ്റവും പുതിയ വീഡിയോ ഒരു പട്ടിക്കുഞ്ഞിന്റേതാണ്.

വെറും ആറ് സെക്കന്റ് നീളമുള്ള ഈ ജിഫ് കാഴ്ചക്കാരുടെ ഹൃദയം കവരുന്നു. ഓമനത്തമുള്ള ഒരു പട്ടിക്കുഞ്ഞിന് വിമാനത്തില്‍ നിന്ന് ഏതോ കഠിനഹൃദയന്‍ താഴെയിടുന്നു എന്നാണ് തുടക്കത്തില്‍ തോന്നുക. ആ പട്ടിക്കുഞ്ഞ് താഴെ വീണ് മരിക്കുമല്ലോ എന്ന് മനസ്സ് സങ്കടപ്പെടുമ്പോഴേക്കും ആശാന്‍ താഴെ മഞ്ഞിലെത്തിയിട്ടുണ്ടാകും. പിന്നെ കുസൃതിയോട് മഞ്ഞില്‍ മാന്തി കളിക്കുകയാണ്.

മഞ്ഞ് കാണിച്ച് തിങ്ങിനിറഞ്ഞ് നില്‍ക്കുന്ന മേഘക്കൂട്ടമാണെന്ന് കണ്ണിനെ പറ്റിക്കുന്ന തന്ത്രമാണ് ഈ ജിഫിന്റെ ആകര്‍ഷണീയതക്ക് പുറകില്‍. സ്‌കൈ ഡൈവിങ്ങ് പപ്പി എന്ന പേരില്‍ Reddit ല്‍ പങ്ക് വെയ്ക്കപ്പെട്ട ജിഫ് ട്വിറ്ററിലും വൈറലാണ്. ആത്മാര്‍ത്ഥമായുണ്ടാകുന്ന ത്രില്ലും സന്തോഷകരമായ അന്ത്യവും കാണണമെങ്കില്‍ വേഗം #skydiving_puppy യെ കണ്ടോളൂ.

Leave a Reply

Your email address will not be published. Required fields are marked *

×