June 26, 2026 |
Share on

‘മെലോഡി’ തരംഗത്തിന് പിന്നാലെ ‘നമസ്തേ’ വൈറലായി ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ ഇന്ത്യൻ സ്റ്റൈൽ എൻട്രി

ഇറ്റലിയിൽ നടന്ന G7 ഉച്ചകോടിയിൽ ലോക നേതാക്കളെ ജോർജിയ മെലോണി ‘നമസ്തേ’ പറഞ്ഞ് സ്വീകരിച്ചിരുന്നു

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യൂറോപ്യൻ യൂണിയൻ നേതാക്കളുമായും യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയുമായും നടന്ന ബഹുമുഖ കൂടിക്കാഴ്ചയുടെ തിരക്കിനിടയിൽ, വൈറലാകുന്നത് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ഇന്ത്യൻ സ്റ്റൈൽ എൻട്രിയാണ്.

യു.എസ്. ചീഫ് ഓഫ് പ്രോട്ടോകോൾ മോണിക്ക ക്രൗലിയെ ഇന്ത്യൻ ശൈലിയിൽ ‘നമസ്തേ’ പറഞ്ഞ് കൊണ്ടാണ് ജോർജിയ മെലോണി അഭിവാദ്യം ചെയ്തത്. രണ്ട് കൈകളും കൂപ്പി വണങ്ങിക്കൊണ്ടുള്ള ‘നമസ്തേ’ സമൂഹ മാധ്യമങ്ങളും ഏറ്റുപിടിച്ചു കഴിഞ്ഞു.

ഇറ്റലിയിൽ നടന്ന G7 ഉച്ചകോടിയിൽ ലോക നേതാക്കളെ ജോർജിയ മെലോണി ‘നമസ്തേ’ പറഞ്ഞ് സ്വീകരിച്ചിരുന്നു. ഒരു വീഡിയോയിൽ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദി ജോർജിയ മെലോണിയെ നമസ്തേ പറഞ്ഞ് സ്വീകരിക്കുകയും അവരുമായി സംസാരിക്കുന്നതും കാണാം.

ഇതോടെ പ്രധാനമന്ത്രി മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള സൗഹൃദം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. #Melodi എന്ന ഹാഷ്ടാഗ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി.

ദുബായിൽ നടന്ന COP28 ഉച്ചകോടിയിൽ എടുത്ത ഒരു സെൽഫിക്ക് മെലോണി നൽകിയ അടിക്കുറിപ്പ് “COP28-ലെ നല്ല സുഹൃത്തുക്കൾ, #Melodi” എന്നായിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദം പ്രകടമാക്കുന്ന വീഡിയോകളും സെൽഫികളും പുറത്തുവന്നിട്ടുണ്ട്.

ഇന്ത്യയിൽ നടന്ന G20 ഉച്ചകോടിയിലും ഇവരുടെ സൗഹൃദം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ ബോളിവുഡ് സംഗീതം ചേർത്തും രസകരമായ അടിക്കുറിപ്പുകളോടെയും ഇരുവരും തമ്മിലുള്ള സൗഹൃദത്തെ പ്രണയ ബന്ധമായി ചിത്രീകരിച്ച് വീഡിയോകൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു.

ഇരു നേതാക്കളും സുസ്ഥിരത, ഊർജ്ജം, വ്യവസായം തുടങ്ങിയ മേഖലകളിലെ സഹകരണത്തിന് താൽപര്യം പ്രകടിപ്പിച്ചത് ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള ശക്തമായ നയതന്ത്ര ബന്ധത്തെ സൂചിപ്പിക്കുന്നു. അതേസമയം, യു.എസിൽ നടന്ന ബഹുമുഖ ഉച്ചകോടിയിൽ മെലോണി സമാധാനത്തിനുള്ള പിന്തുണ പ്രകടിപ്പിച്ചു.

“നമുക്ക് സമാധാനവും നീതിയും ഉറപ്പാക്കണമെങ്കിൽ, നമ്മൾ ഒറ്റക്കെട്ടായി നിൽക്കണം,” അവർ ട്രംപിനോട് പറഞ്ഞു. “ഞങ്ങൾ യുക്രെയ്നിനൊപ്പമാണ്.”

ലിബറൽ സെൻട്രിസ്റ്റുകളായ മാക്രോൺ മുതൽ പോപ്പുലിസ്റ്റ് കൺസർവേറ്റീവായ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി വരെയുള്ള നേതാക്കളുടെ ശ്രദ്ധേയമായ ഒരുമയാണ് ഉച്ചകോടിയിൽ കാണാനായത് എന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. നിലവിലെ സാഹചര്യങ്ങളിലെ മാറ്റങ്ങളെക്കുറിച്ചും മെലോണി പരാമർശിച്ചു.

“ഇതൊരു സുപ്രധാന ദിവസമാണ് – ഒരു പുതിയ ഘട്ടം – മൂന്ന് വർഷമായി റഷ്യൻ ഭാഗത്ത് നിന്ന് ചർച്ചകൾക്ക് തയ്യാറാണെന്ന ഒരു സൂചനയും ഞങ്ങൾ കണ്ടിരുന്നില്ല, അതിനാൽ എന്തോ മാറുന്നുണ്ട് – എന്തോ മാറിയിരിക്കുന്നു – അത് നിങ്ങളെ (അമേരിക്കയെ) പോലെയുള്ള ആളുകൾ കാരണമാണ്,” അവർ പറഞ്ഞു.

content summary: Giorgia Meloni’s ‘Namaste’ Goes Viral Amid US Summit

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×