July 15, 2026 |
Share on

ഗുലാംഅലിയുടെ ദല്‍ഹി സംഗീത പരിപാടിയും ഉപേക്ഷിച്ചു

അഴിമുഖം പ്രതിനിധി പാകിസ്താനി ഗസല്‍ ഗായകന്‍ ഗുലാം അലി ദല്‍ഹിയില്‍ നടത്താനിരുന്ന സംഗീതപരിപാടിയും ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ദല്‍ഹിയില്‍ നവംബര്‍ എട്ടിനാണ് ദല്‍ഹിയില്‍ പരിപാടി നിശ്ചയിച്ചിരുന്നത്. ഇതേതുടര്‍ന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ദല്‍ഹിയില്‍ സംഗീത പരിപാടി നടത്താന്‍ അലിയെ ക്ഷണിച്ചിരുന്നു.ഈ മാസം ഒമ്പതിന് മുംബൈയില്‍ നിശ്ചയിച്ചിരുന്ന ഗുലാംഅലിയുടെ പരിപാടിയും ശിവസേനയുടെ ഭീഷണി കാരണം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. പാകിസ്താനുമായി ബന്ധപ്പെട്ട എല്ലാ പരിപാടികള്‍ക്കും ശിവസേന ഭീഷണി ഉയര്‍ത്തുകയും തടസ്സപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇന്ത്യാ-പാക് ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കുന്നതിന് […]

അഴിമുഖം പ്രതിനിധി

പാകിസ്താനി ഗസല്‍ ഗായകന്‍ ഗുലാം അലി ദല്‍ഹിയില്‍ നടത്താനിരുന്ന സംഗീതപരിപാടിയും ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ദല്‍ഹിയില്‍ നവംബര്‍ എട്ടിനാണ് ദല്‍ഹിയില്‍ പരിപാടി നിശ്ചയിച്ചിരുന്നത്. ഇതേതുടര്‍ന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ദല്‍ഹിയില്‍ സംഗീത പരിപാടി നടത്താന്‍ അലിയെ ക്ഷണിച്ചിരുന്നു.ഈ മാസം ഒമ്പതിന് മുംബൈയില്‍ നിശ്ചയിച്ചിരുന്ന ഗുലാംഅലിയുടെ പരിപാടിയും ശിവസേനയുടെ ഭീഷണി കാരണം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. പാകിസ്താനുമായി ബന്ധപ്പെട്ട എല്ലാ പരിപാടികള്‍ക്കും ശിവസേന ഭീഷണി ഉയര്‍ത്തുകയും തടസ്സപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇന്ത്യാ-പാക് ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കുന്നതിന് പാക് ക്രിക്കറ്റ് ബോര്‍ഡുമായി ബിസിസിഐ നടത്താനിരുന്ന ചര്‍ച്ചയും ശിവസേനയുടെ പ്രതിഷേധം കാരണം ഉപേക്ഷിച്ചിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×