June 04, 2026 |
Share on

2018ല്‍ ‘ഡോ.ഗൂഗിള്‍’ ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ കേട്ടത് ഈ രോഗങ്ങളെക്കുറിച്ചായിരുന്നു

സാധാരണ വരുന്ന തലവേദന, അല്ലെങ്കിൽ വയറുവേദന..  ഒരു ഡോക്ടറെ പോയി കാണാൻ സമയക്കുറവ്. അല്ലെങ്കിൽ താൽപര്യക്കുറവ്. രക്ഷകനാകുന്നത് ഡോ.ഗൂഗിൾ ആണ്. ഉടനടി വൈദ്യസഹായം ആവശ്യമില്ലെന്ന് തോന്നുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും ഇന്ന് സമൂഹം സഹായം തേടുന്നത് ഇന്റർനെറ്റിൽ നിന്നാണ്. അവയിൽ കൂടുതൽ ഓൺലൈൻ  ചോദ്യങ്ങൾ വന്നത്,ഇനി പറയുന്ന 5 ലക്ഷണങ്ങളെക്കുറിച്ചാണ്. 1. സ്ട്രെസ് ഇന്റർനെറ്റിൽ ഏറ്റവുമധികം തെരഞ്ഞുപോകുന്ന വാക്കാണ് ‘സ്ട്രെസ്’ എന്ന് brit.co റിപ്പോർട്ട്‌ ചെയുന്നു. ശരീരത്തിന് ദോഷം ചെയുന്ന ഒന്നാണ് സമ്മർദ്ദം. ദഹനം തുടങ്ങി ഹോർമോൺ വ്യതിയാനത്തെ വരെ ഗുരുതരമായി […]

സാധാരണ വരുന്ന തലവേദന, അല്ലെങ്കിൽ വയറുവേദന..  ഒരു ഡോക്ടറെ പോയി കാണാൻ സമയക്കുറവ്. അല്ലെങ്കിൽ താൽപര്യക്കുറവ്. രക്ഷകനാകുന്നത് ഡോ.ഗൂഗിൾ ആണ്. ഉടനടി വൈദ്യസഹായം ആവശ്യമില്ലെന്ന് തോന്നുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും ഇന്ന് സമൂഹം സഹായം തേടുന്നത് ഇന്റർനെറ്റിൽ നിന്നാണ്. അവയിൽ കൂടുതൽ ഓൺലൈൻ  ചോദ്യങ്ങൾ വന്നത്,ഇനി പറയുന്ന 5 ലക്ഷണങ്ങളെക്കുറിച്ചാണ്.

1. സ്ട്രെസ്

ഇന്റർനെറ്റിൽ ഏറ്റവുമധികം തെരഞ്ഞുപോകുന്ന വാക്കാണ് ‘സ്ട്രെസ്’ എന്ന് brit.co റിപ്പോർട്ട്‌ ചെയുന്നു. ശരീരത്തിന് ദോഷം ചെയുന്ന ഒന്നാണ് സമ്മർദ്ദം. ദഹനം തുടങ്ങി ഹോർമോൺ വ്യതിയാനത്തെ വരെ ഗുരുതരമായി ബാധിക്കുന്ന ഒരു അവസ്‌ഥയാണിത്. സമ്മർദ്ദം അനുഭവപ്പെടുന്ന അന്തരീക്ഷത്തോടുള്ള നിങ്ങളുടെ സമീപനം മാറ്റുന്നതാണ് പ്രതിവിധി. സമാധാനമുള്ള അന്തരീക്ഷം മാത്രമാണ് സമ്മർദ്ദത്തിന് തടയിടുക.

2. മോർണിംഗ് സിക്ക്നെസ്സ്

ഓക്കാനം,ക്ഷീണം തുടങ്ങി ഗർഭകാലത്താണ് മോർണിംഗ് സിക്ക്നെസ് അധികമാകുന്നത്. 80% ഗര്ഭിണികളിലും ഈ പ്രശ്നം ഉണ്ടാകാറുണ്ട്. മോർണിംഗ് സിക്ക്നെസ്സ് ആണ് ഗര്ഭത്തിന്റെ ആദ്യലക്ഷണവും. ആരോഗ്യമുള്ള ഗര്ഭധാരണമാണ് നടന്നിരിക്കുന്നതെന്ന സൂചനയും മോർണിംഗ് സിക്ക്നെസ്സ് നൽകുന്നു. ഓക്കാനം അനുഭവപ്പെടുമ്പോൾ ഇഞ്ചി കഴിക്കുന്നത് ഗുണം ചെയ്യും
3.കഫക്കെട്ട്

വായൂമലിനീകരണം വർധിക്കുന്ന സാഹചര്യത്തിലാണ് കഫക്കെട്ടും അനുബന്ധ പ്രശ്നങ്ങളും ഇൻറർനെറ്റിൽ ചർച്ചയായത്. മൂക്കടപ്പ്, തൊണ്ടയടപ്പ്, ചുമ, ജലദോഷം, ഇൻഫെക്ഷൻ തുടങ്ങി നിരവധി അസുഖങ്ങൾ മലിനമായ അന്തരീക്ഷത്തിൽ വന്നുഭവിച്ചു.

4. ഉള്ളംകൈ വിയർക്കുന്നു

കാലാവസ്‌ഥ ഏതായാലും ഉള്ളംകൈ വിയർക്കുന്നതും അമിതമായി വിയർകുന്നതും എന്തുകൊണ്ടെന്ന ചോദ്യമാണ് ഇന്റർനെറ്റിൽ അടുത്തത്. വിയർപ്പ് ഗ്രന്ഥികൾ എപ്പോഴും പ്രവർത്തിക്കുന്ന അവസ്‌ഥയാണ്‌ കാരണം. ബേബി പൗഡർ ഉപയോഗിക്കുന്നത് നല്ലതാണ്. ആൽക്കഹോൾ അടങ്ങിയ സാനിറ്റെസർ, ടിഷ്യൂ എന്നിവയും ഉപയോഗിക്കുക.
5. ക്യാൻസർ 
പോയവർഷം ഗൂഗിളിൽ ഏറ്റവും അധികം സംശയം ഉന്നയിക്കപ്പെട്ടത് ക്യാൻസർ രോഗത്തെക്കുറിച്ചാണ്. സിനിമ താരങ്ങളടക്കം ചില സെലിബ്രിറ്റികൾക്ക് ഈ രോഗം ബാധിച്ചതായി അറിഞ്ഞതോടെയാണ് ക്യാൻസർ രോഗസംശയങ്ങൾ ഗൂഗിളിനോടും സോഷ്യൽ മീഡിയയോടും ചോദിക്കാൻ തുടങ്ങിയത്. സൊനാലി ബിന്ദ്ര, ഇർഫാൻ ഖാൻ, താഹിറ കശ്യപ്, നഫീസ അലി എന്നിവർക്ക് ക്യാൻസർ പിടിപെട്ടത് വാർത്തയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×