നിയന്ത്രണങ്ങളോടെ പടക്കംപൊട്ടിച്ച് ദീപാവലി ആഘോഷിക്കാനായിരുന്നു സുപ്രീം കോടതി നിര്‍ദേശം. വായുമലിനീകരണം അത്രയധികം ഉയര്‍ന്ന് നിന്ന സാഹചര്യത്തിലായിരുന്നു കോടതിവിധി. അതേസമയം, ശ്വസിക്കാനുള്ള വായുവിലും പ്രധാനം പടക്കം പൊട്ടിച്ചുള്ള ആഘോഷമാണെന്നും മൃഗങ്ങളെയടക്കം ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ പേടിപ്പിക്കുന്നതാണെന്നും നാം പറഞ്ഞുവെച്ചതുപോലെയായി അടുത്ത പ്രഭാതത്തിലെ കണക്കുകള്‍!
സുപ്രീം കോടതി നിര്‍ദേശങ്ങള്‍ പല നഗരങ്ങളും അനുസരിച്ചില്ല എന്നതാണ് തൊട്ടടുത്ത പ്രഭാതത്തിലെ വായുമലിനീകരണത്തിന്റെ കണക്കെടുപ്പ് വ്യക്തമാക്കുന്നത്. കേന്ദ്ര വായുമലിനീകരണ നിയന്ത്രണബോര്‍ഡിന്റെ സൂചിക അനുസരിച്ച് ഇനി പറയുന്ന നഗരങ്ങളില്‍ ആണ് ഏറ്റവുമധികം മലിനീകരണം രേഖപ്പെടുത്തിയത്. (മലിനീകരണത്തിന്റെ പരമാവധി തോത് 500 എന്ന കണക്കിലാണ്)
1. ലക്‌നൗ, ഉത്തര്‍പ്രദേശ്: തല്‍ക്കത്തോറയിലെ ജില്ലാ വ്യവസായ കേന്ദ്രത്തിലാണ് വായൂ മലിനീകരണത്തിന്റെ തോത് അളക്കാനുള്ള കേന്ദ്രവും പ്രവര്‍ത്തിക്കുന്നത്. 430എന്ന ഏറ്റവും ഉയര്‍ന്ന അളവ് മലിനീകരണം ദീപാവലി ദിവസം ലഖ്നൗ ജനത സൃഷ്ടിച്ചെടുത്തു. ലാല്‍ബാഗിലെ മോണിറ്ററിങ് സെന്ററില്‍ രേഖപ്പെടുത്തിയ മലിനീകരണസൂചിക 421 ആയിരുന്നു.
2. പട്‌ന, ബീഹാര്‍: പ്ലാനെറ്ററിയം കോംപ്ലക്‌സിലെ സ്റ്റേഷനില്‍ രേഖപ്പെടുത്തിയത് 416 എന്ന ഉയര്‍ന്ന അളവ് മലിനീകരണതോത്. ബീഹാര്‍ സംസ്ഥാനത്തിന് മൊത്തമായി മൂന്ന് കേന്ദ്രങ്ങള്‍ മാത്രമാണ് വായുമലിനീകരണം നിര്ണയിക്കാനുള്ളത്.
3. ഡല്‍ഹി: ഡല്‍ഹിയില്‍ നിന്നെത്തിയ കണക്കുകള്‍ അല്പം സന്തോഷം നല്‍കും. വായൂമലിനീകരണം കുറക്കാനുള്ള ശ്രമങ്ങള്‍ ഫലം കണ്ടുതുടങ്ങിയത് അവിടെയാണ്. മുന്‍പ് ഏറ്റവുമധികം മലിനവായു നിറഞ്ഞ ഡല്‍ഹി ഇന്ന് ആ സ്ഥാനം ഉത്തര്‍പ്രദേശിനും ബിഹാറിനും നല്‍കി മൂന്നാം സ്ഥാനത്തേക്ക് പോയി. 370 ആണ് രേഖപ്പെടുത്തിയ സൂചിക. ബാവന(ആമംമിമ) സെന്ററിലാണ് ഏറ്റവുമധികം മലിനീകരണം രേഖപെടുത്താനായത്.
ഉത്തരേന്ത്യയിലെ മറ്റ് പ്രമുഖ നഗരങ്ങളെല്ലാം 300-350 അളവില്‍ വായുമലിനീകരണം നിയന്ത്രിച്ചു. മധ്യ-ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ ഇക്കുറി വായു മലിനമാകാതെ നല്ല രീതിയില്‍ നിയന്ത്രിച്ചുവെന്നാണ് കണക്കുക്കള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍, തിരുവനന്തപുരത്തെ സൂചിക 64 മാത്രമാണ്.
AQI(Air Quality Index) മനസിലാക്കാന്‍ ലിങ്കില്‍ പോകൂ.. https://app.cpcbccr.com/AQI_India/
വായുമലിനീകരണം: ഇന്ത്യയില്‍ വര്‍ഷം തോറും മരിക്കുന്നത് 5 വയസില്‍ താഴെയുള്ള ഒരു ലക്ഷം കുട്ടികള്‍!
https://www.azhimukham.com/india-health-breathing-in-delhi-equal-to-smoking-20-cigarettes-a-day-say-doctors/
https://www.azhimukham.com/health-20-most-polluted-cities-in-the-world-the-top-14-are-in-india/