January 21, 2025 |

കോള്‍ഡ് തെറാപ്പി ആരോഗ്യത്തിന് ഗുണപ്രദമാകുന്നതെങ്ങനെ

കോള്‍ഡ് തെറാപ്പിക്ക് ശേഷം ആളുകളില്‍ കൂടുതല്‍ ഉന്മേഷമുണ്ടാകുമോ എന്ന് പരിശോധിക്കാന്‍ നടത്തിയ സര്‍വ്വേയില്‍ അനുകൂല മറുപടിയാണ് ലഭിച്ചത്.

തണുപ്പ് കാലത്ത് ചൂടുവെള്ളത്തില്‍ കുളിക്കുന്ന പതിവുള്ള ആളുകളാണോ നിങ്ങള്‍? എങ്കില്‍ ആ പതിവ് മാറ്റേണ്ടതുണ്ട്, കാരണം തണുപ്പ് കാലത്തെ ചൂടുവെള്ളത്തിലുള്ള കുളി ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. വ്യായാമത്തിന് ശേഷം പ്രത്യേകിച്ച് തണുത്ത വെള്ളത്തില്‍ തന്നെ കുളിക്കുന്നത് മനസിനും ശരീരത്തിനും ഒരുപോലെ കുളിര്‍മയും ആശ്വാസവും നല്‍കുമെന്ന് പുതിയ കണ്ടെത്തല്‍. കോള്‍ഡ് തെറാപ്പിക്ക് ശേഷം ആളുകളില്‍ കൂടുതല്‍ ഉന്മേഷമുണ്ടാകുമോ എന്ന് പരിശോധിക്കാന്‍ നടത്തിയ സര്‍വ്വേയില്‍ അനുകൂല മറുപടിയാണ് ലഭിച്ചത്.

എന്താണ് കോള്‍ഡ് തെറാപ്പി?

ക്രയോതെറാപ്പി എന്നും അറിയപ്പെടുന്ന കോള്‍ഡ് തെറാപ്പി തണുപ്പുള്ള സാഹചര്യങ്ങളിലും സന്ദര്‍ഭങ്ങളിലും തണുത്ത വെള്ളത്തില്‍ തന്നെ കുളിക്കുന്നത് ശരീര കോശങ്ങള്‍ക്ക് ആശ്വാസമേകുന്നു. കോള്‍ഡ് തെറാപ്പി ചെയ്യാനുള്ള ചില വഴികള്‍ ചുവടെ ചേര്‍ക്കുന്നു;

തണുത്ത വെള്ളത്തിലുള്ള കുളി, 60 ഡിഗ്രീ സെല്‍ഷ്യസിന് താഴെ താപനിലയിലുള്ള വെള്ളത്തില്‍ രണ്ട് മുതല്‍ മൂന്ന് മിനിട്ട് വരെ കുളിക്കുക.

കൂടുതല്‍ ചൂടെടുക്കുന്ന ശരീരത്തിന്റെ ചെറിയ ഭാഗങ്ങളില്‍ തണുത്ത വെള്ളമോ മറ്റോ സ്പ്രേ ചെയ്യുക.

ഐസ് ബാത്ത് വളരെ താഴന്ന താപനിലയിലുള്ള വെള്ളത്തില്‍ കുളിക്കുകയോ അല്ലെങ്കില്‍ തലയും കഴുത്തും കഴുകുകയോ ചെയ്യുക.

മുറിവുകളോ, മസിലുകളിലുണ്ടാകുന്ന വേദനയിലോ ഐസ് വച്ചുകൊണ്ട് പരിചരിക്കുകയോ ചെയ്യുക.

മുഴുവന്‍ ശരീരത്തെയും തണുപ്പിക്കുന്ന തരത്തില്‍ തണുത്ത നീരാവിയിലൂടെ ശരീരത്തെ കടത്തി വിടുക.

കോള്‍ഡ് ഷവര്‍ നിങ്ങള്‍ക്ക് ഗുണകരമാകുന്നത് എന്തുകൊണ്ട്?

തണുത്ത കാലാവസ്ഥയിലും നിങ്ങളുടെ പ്രതിരോധശേഷി ഉയര്‍ത്താന്‍ സഹായിക്കുന്നു. ഒരു ദിവസത്തില്‍ കുറച്ച് സമയമെങ്കിലും തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് സര്‍ക്കുലേഷന്‍ വൈറസുകളില്‍ നിന്ന് ശരീരത്തെ രക്ഷിക്കാന്‍ സഹായിക്കുന്നു. രോഗം വരാന്‍ കാരണമാകുന്ന ബാക്ടീരിയകളോട് പൊരുതാന്‍ നമ്മുടെ ശരീരത്തിലെ പ്രതിരോധ കോശങ്ങള്‍ക്ക് ഉത്തേജനം നല്‍കാന്‍ തണുത്ത വെള്ളത്തിലെ കുളി സഹായിക്കുന്നു.

വിഷാദത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. വിഷാദത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിനായി കോള്‍ഡ് തെറാപ്പി സഹായിക്കും എന്നതിന് പരിമിതമായ തെളിവുകള്‍ മാത്രമെ പഠനങ്ങള്‍ കണ്ടെത്തിയിട്ടുള്ളു. എന്നാല്‍ ചില ഗവേഷണങ്ങള്‍ ഇത് പോസിറ്റീവ് ആണെന്ന് പറയുന്നു. ഒരു ക്ലിനിക്കല്‍ സ്റ്റഡി പ്രകാരം കോള്‍ഡ് ഷവര്‍ മാസങ്ങളോളം പരീക്ഷിച്ച പലര്‍ക്കും വിഷാദത്തിന്റെ ലക്ഷണങ്ങള്‍ കുറഞ്ഞു വരുന്നതായി കാണാന്‍ കഴിയുന്നു. തണുത്ത വെള്ളത്തിലുള്ള കുളി നിങ്ങളുടെ മാനസിക നിലയില്‍ മാറ്റം വരുത്തുകയും ഉത്കണ്ഠ കുറയ്ക്കാന്‍ കാരണമാവുകയും ചെയ്യും.

നല്ല ഉറക്കം ലഭിക്കാന്‍ തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് ഉപകാരപ്പെടുന്നു. ഇത് ശരീരത്തിലെ ചൂട് കുറയ്ക്കുകയും ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ ആയ മെലാടോണിന്‍ ഉല്‍പ്പാദിപ്പിക്കപ്പെടാന്‍ സഹായിക്കുന്നു. അതേസമയം തണുത്ത വെള്ളത്തിലെ കുളി ചിലര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്നതും പ്രധാനപ്പെട്ട കാര്യമാണ്. ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍ക്ക് തണുപ്പ് കൂടിയ വെള്ളത്തില്‍ കുളിക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യാന്‍ സാധ്യതയുണ്ട്.

Post Thumbnail
മദ്യപിക്കുമ്പോൾ ഹാങ്സൈറ്റിയെ മറക്കല്ലെ...വായിക്കുക

content summary; healthy benefits of cold showering

×