ചെക്ക് അക്ഷരത്തിൽ എഴുതിയപ്പോൾ മുഴുവൻ തെറ്റ്. ഹിമാചൽ പ്രദേശിലെ സിർമൂർ ജില്ലയിലെ റോൺഹാട്ടിലെ സർക്കാർ സീനിയർ സെക്കൻഡറി സ്കൂളിലെ ഡ്രോയിംഗ് അധ്യാപകനായ അറ്റർ സിംഗിനെ സസ്പെൻഡ് ചെയ്ത് സ്കൂൾ. 7,616 രൂപയുടെ ചെക്ക് എഴുതിയപ്പോഴാണ് അക്ഷരത്തെറ്റുകൾ വരുത്തിയത്.
സര്‍ക്കാര്‍ സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ എഴുതിയ ചെക്കിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറല്ലായിരുന്നു. ചെക്കിലെ തുക കൃത്യമായി അക്കത്തില്‍ എഴുതിയിട്ടുണ്ടെങ്കിലും, ഇംഗ്ലിഷില്‍ എഴുതിയപ്പോള്‍ മൊത്തം തെറ്റി. 7,616 എന്നത് സെവന്‍ തൗസന്‍ഡ് സിക്‌സ് ഹന്‍ഡ്രഡ് ആന്‍ഡ് സിക്സ്റ്റീന്‍’ എന്നെഴുതേണ്ടതിന് പകരം ‘Saven Thursday six Harendra sixty rupees only’ എന്നാണ് എഴുതിയത്.
“സാധാരണയായി, അക്ഷരത്തെറ്റുകൾ അവഗണിക്കുകയും തെറ്റ് ചെയ്തയാൾക്ക് താക്കീത് നൽകി വിട്ടയക്കുകയുമാണ് പതിവ്. എന്നാൽ ഈ കേസിൽ വാക്കുകൾക്കും മാറ്റം വരുത്തി. ‘Thousand’ എന്നതിന് പകരം ‘Thursday’ എന്നും ‘Hundred’ എന്നതിന് പകരം ‘Harendra’ എന്നുമാണ് എഴുതിയത്. അതുകൊണ്ടാണ് ഈ നടപടി സ്വീകരിക്കേണ്ടി വന്നതെന്ന് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ച സിർമൂർ ഡെപ്യൂട്ടി ഡയറക്ടർ, രാജീവ് താക്കൂർ പറഞ്ഞു.
എന്നാൽ രസകരമെന്നു പറയട്ടെ, അധ്യാപകന് ലഭിച്ച സസ്പെൻഷൻ ഉത്തരവിൽ തന്നെ നിറയെ അക്ഷരത്തെറ്റുകൾ ഉണ്ടായിരുന്നു. ‘Principal’ (പ്രിൻസിപ്പൽ) എന്നതിന് ‘princpal’ എന്നും, ‘Sirmaur’ (സിർമൂർ) എന്നതിന് ‘Sirmour’ എന്നും, ‘spellings’ (സ്പെല്ലിംഗുകൾ) എന്നതിന് ‘spelling’ എന്നും, ‘education’ (വിദ്യാഭ്യാസം) എന്നതിന് ‘educatioin’ എന്നുമായിരുന്നു എഴുതിയിരുന്നത്.
സമയക്കുറവുണ്ടായിരുന്നു. ഞങ്ങൾ തിടുക്കത്തിൽ നോട്ടീസ് ഇറക്കിയതാണ്. ഞാൻ തെറ്റുകൾ സമ്മതിക്കുന്നു. എങ്കിലും ഇത് അക്ഷരത്തെറ്റുകളും ടൈപ്പിംഗ് പിഴവുകളും മാത്രമാണ്. ഈ തെറ്റുകൾ എങ്ങനെ കടന്നുകൂടി എന്ന് ഞാൻ അന്വേഷിക്കുന്നതാണെന്നാണ് ഇതിനെക്കുറിച്ച് രാജീവ് താക്കൂർ നൽകിയ വിശദീകരണം.
ഈ വർഷം സെപ്റ്റംബർ 8ന് അന്താരാഷ്ട്ര സാക്ഷരതാ ദിനത്തിൽ ഹിമാചൽ പ്രദേശ് സമ്പൂർണ്ണ സാക്ഷരത നേടിയ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു എന്നതാണ് ഇതിലെ പ്രാധാന്യമർഹിക്കുന്ന കാര്യം. ത്രിപുര, മിസോറാം, ഗോവ, ലഡാക്ക് എന്നിവയുടെ ഈ എലൈറ്റ് ക്ലബ്ബിൽ എത്തുന്ന അഞ്ചാമത്തെ സംസ്ഥാനമാണ് ഹിമാചൽ.
സംസ്ഥാന ആരോഗ്യവകുപ്പ് അടുത്തിടെ പുറത്തിറക്കിയ ഒരു ഉത്തരവിൽ, ആരോഗ്യ മന്ത്രിയായ ഡോ. (കേണൽ) ധനി റാം ഷാൻഡിലിന്റെ മകൻ ഡോ. (കേണൽ) സഞ്ജയ് ഷാൻഡിലിനെ അദ്ദേഹത്തിൻ്റെ accomplice എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, 2021 സെപ്റ്റംബറിൽ സംസ്ഥാന ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഒരു ട്വീറ്റിൽ, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയ് റാം താക്കൂറിൻ്റെ പേര് അക്ഷരത്തെറ്റോടെ ‘Jao Ram Thakur’ എന്ന് രേഖപ്പെടുത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്.
content summary: Himachal teacher suspended for writing ‘Thursday’ instead of ‘thousand’ and making a spelling error in a cheque