July 13, 2025 |

‘ഹോമോ ജുലുഎൻസിസ്’ മനുഷ്യ ചരിത്രത്തിലെ ഏഷ്യയിൽ നിന്നുള്ള പൂർവികൻ

ഏഷ്യയിലെ മനുഷ്യരുടെ പൂർവ്വീകരിൽ ഒരു പുതിയ വിഭാഗത്തെ കണ്ടെത്തിയതായി പാലിയോ ആന്ത്രോപോളജിസ്റ്റുകൾ വ്യക്തമാക്കുന്നു.

ഏഷ്യയിലെ മനുഷ്യരുടെ പൂർവ്വീകരിൽ ഒരു പുതിയ വിഭാഗത്തെ കണ്ടെത്തിയതായി പാലിയോ ആന്ത്രോപോളജിസ്റ്റുകൾ വ്യക്തമാക്കുന്നു. ചൈനയിൽ മൂന്ന് ലക്ഷം വർഷം മുമ്പ് ജവിച്ചിരുന്ന വലിയ തലയോട്ടിയുള്ള ഹോമോ സ്പീഷീസിനെ ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുകയാണ്. ഏകദേശം 3,00,000 മുതൽ 50,000 വർഷങ്ങൾക്ക് മുമ്പ് മധ്യ പ്ലീസ്‌റ്റോസീൻ കാലഘട്ടത്തിലെ ഹോമിനിൻ വ്യതിയാനം സംഭവിച്ച പൂർവ്വികരാണ് ഹോമോ ജുലുഎൻസിസ് എന്നാണ് ഗവേഷകർ പറയുന്നത്. ‘വലിയ തല’ എന്നർത്ഥം വരുന്ന ‘ഹോമോ ജുലുഎൻസിസ്’ എന്നാണ് മനുഷ്യ വംശത്തിന്റെ പുതിയ പൂർവ്വീകർക്ക് പേര് നൽകിയിരിക്കുന്നത്.

മനുഷ്യ പരിണാമത്തിലെ നിരവധി വസ്തുതകൾ ഇനിയും കണ്ടെത്തപ്പെടാതെ കിടക്കുകയാണ്. 20 ലക്ഷം വർഷം മുമ്പ് ഹോമോ ഇറക്ടസ് എന്ന ഹോമിനിൻ വിഭാഗം ആഫ്രിക്കയിൽ ഉടലെടുത്തു എന്നാണ് ഇതുവരെയുള്ള പഠനങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുള്ളത്. ഹോമോ ഇറക്ടസ് വിഭാഗത്തിൽപ്പെടുന്നവർ പല കാലങ്ങളിൽ ലോകത്തെമ്പാടും സഞ്ചരിക്കുകയും ആധുനിക മനുഷ്യരിലേക്ക് പരിണമിക്കുകയും ചെയ്‌തെന്നാണ് കരുതപ്പെടുന്നത്. എന്നാൽ, ഏകദേശം 7,00,000 മുതൽ 3,00,000 വർഷങ്ങൾക്ക് മുമ്പ്, ഒന്നിലധികം മനുഷ്യ പൂർവ്വികർ ഭൂമിയിൽ ജീവിച്ചിരുന്നതായി പിൽക്കാല പഠനങ്ങൾ പറയുന്നു. ഈ പൂർവ്വികരുമായി മനുഷ്യനുള്ള ബന്ധത്തെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ് ഇന്ന് ലോകമെങ്ങുമുള്ള പാലിയോ ആന്ത്രോപോളജിസ്റ്റുകൾ.

പുതിയ ഇനമായ ഹോമോ ജുലുഎൻസിസിന്റെ തലയോട്ടി മറ്റ് ഹോമിനിൻ വിഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി വളരെ വലുതും വിശാലവുമാണ് എന്ന പ്രത്യേകതയുണ്ട്. അതേസമയം നിയാണ്ടർത്തലുകളുടെ ചില സവിശേഷതകളുള്ള ഹോമിനുകളാണ് ഇവയെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഈ ഫോസിലുകൾ വലിയ മസ്തിഷ്‌ക ഹോമിനിന്റെ (ജൂല്യൂറൻ) ഒരു പുതിയ രൂപത്തെ അടയാളപ്പെടുത്തുന്നുവെന്നും അത് കിഴക്കൻ ഏഷ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഏതാണ്ട് 3,00,000 മുതൽ 50,000 വർഷങ്ങൾക്ക് മുമ്പ് വരെ വ്യാപകമായി പ്രത്യക്ഷമായിരുന്നുവെന്നും പഠനങ്ങൾ പറയുന്നു.

പടിഞ്ഞാറൻ യൂറോപ്പിലെ ഹോമോ ഹൈഡൽബെർജെൻസിസ്, മധ്യ ചൈനയിലെ ഹോമോ ലോംഗി തുടങ്ങിയ പൂർവ്വിക ഇനങ്ങളുടെ ഫോസിൽ പഠനങ്ങളും ഇപ്പോഴും സജീവമായി നടക്കുകയാണ്. അതേസമയം ഇവയെ പ്രത്യേക സ്പീഷിസായി പല നരവംശശാസ്ത്രജ്ഞരും അംഗീകരിച്ചിട്ടില്ല. എന്നാൽ, മനുഷ്യരുടെ പൂർവ്വിക ഇനങ്ങളെ കുറിച്ച് പഠിക്കാൻ ഇവയെ പ്രത്യേക ഇനങ്ങളായി തരം തിരിക്കണമെന്ന് ഈ രംഗത്ത് പഠനം നടത്തുന്ന നരവംശശാസ്ത്രജ്ഞനായ ക്രിസ്റ്റഫർ ബേയും (ഹവായ് സർവകലാശാല, മനോവ), സിയുജി വുവും (വെർട്ടെബ്രേറ്റ് പാലിയന്റോളജി ആൻഡ് പാലിയോ ആന്ത്രോപ്പോളജി ഇൻസ്റ്റിറ്റിയൂട്ട്, ചൈനീസ് അക്കാദമി ഓഫ് സയൻസസിസ്) ചൂണ്ടിക്കാണിക്കുന്നു.

1974-ൽ ഗവേഷകർ 10,000-ലധികം ശിലാരൂപങ്ങളും 21 ഹോമിനിൻ ഫോസിൽ ശകലങ്ങളും 10 വ്യത്യസ്ത വ്യക്തികളെകളുടെ ഫോസിലുകളും കണ്ടെത്തിയിരുന്നു. ഈ ഹോമിനിന് ഇനത്തിന് വലിയ തലച്ചോറും കട്ടിയുള്ള തലയോട്ടിയും ഉണ്ടായിരുന്നുവെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. സുചാങ്ങിൽ നിന്ന് ലഭിച്ച നാല് പുരാതന തലയോട്ടികളും വളരെ വലുതും നിയാണ്ടർത്തലുകളുടേതിന് സമാനവുമാണ്. 2,20,000-നും 1,00,000 – വർഷത്തിനുമിടയിൽ മധ്യ ചൈനയിലെ സുജിയാവോ, സുചാങ് എന്നിവിടങ്ങളിൽ നിന്നുള്ള ഫോസിലുകളെ അടിസ്ഥാനമാക്കിയാണ് ഹോമോ ജുലുഎൻസിസ് എന്ന പേര് നൽകിയിരിക്കുന്നത്. ഈ പൂർവ്വികർ ഒറ്റപ്പെട്ട വിഭാഗമായിരുന്നില്ലെന്നും മറിച്ച് നിയാണ്ടർത്താലുകൾ ഉൾപ്പെടെയുള്ള വിവിധ തരം മിഡിൽ പ്ലീസ്റ്റോസീൻ ഹോമിനിനുകൾ തമ്മിൽ ഇവ ഇണചേരലിൻ്റെ ഫലമായിരിക്കാം ഇത്തരമൊരു പരിണാമമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

Content summary; homo juluensis new human species asias human history goes back three hundred thousand years

Leave a Reply

Your email address will not be published. Required fields are marked *

×