June 18, 2026 |
Share on

ബംഗളൂരുവില്‍ യുവതിയെ തടഞ്ഞുനിര്‍ത്തി വിവസ്ത്രയാക്കാന്‍ ശ്രമം; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍

യുവതി ഇരുവരെയും തിരിച്ചടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു; യുവതിയെ റോഡില്‍ തള്ളിയിട്ടിട്ട് ആക്രമികള്‍ രക്ഷപ്പെട്ടു

നമ്മുടെ ഒരു ഇടവും സ്ത്രീകള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയുന്നവയല്ലെന്ന് വീണ്ടും വീണ്ടും തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ കഴിഞ്ഞ ന്യൂയര്‍ രാത്രിയില്‍ ബംഗളൂരൂവില്‍ നടന്ന ഒരു സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതും അസ്വസ്ഥത സൃഷ്ടിക്കുന്നതുമാണ്. ജനുവരി ഒന്നിന്‌ വെളുപ്പിനെ 02.40-ന്‌ ബംഗളൂരൂ കമനഹള്ളി ഭാഗത്തായിരുന്നു സംഭവം നടന്നത്.

കമനഹള്ളി 5-ാം റോഡില്‍ ബൈക്കില്‍ കാത്തു നിന്ന രണ്ടു പേരില്‍ ഒരാള്‍ നടന്നു വരുന്ന യുവതിയെ തടഞ്ഞുനിര്‍ത്തി കെട്ടിപ്പിടിക്കുകയും ശരീരം മുഴുവന്‍ തടവുകയും തപ്പുകയും ചെയ്യുകയാണ്. കൂടാതെ യുവതിയെ വലിച്ചിഴച്ച് അയാള്‍ ബൈക്കില്‍ ഇരിക്കുന്ന ആളുടെ സമീപത്തേക്ക് കൊണ്ടുവരുന്നുണ്ട്. ഇരുവരും ചേര്‍ന്ന് യുവതിയെ വിവസ്ത്രയാക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. യുവതി ഇരുവരെയും തിരിച്ച് അടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ക്കതിന് കഴിയുന്നില്ല. അവസാനം യുവതിയെ റോഡില്‍ തള്ളിയിട്ടിട്ട് ഇരുവരും രക്ഷപ്പെട്ട് പോവുകയാണ്. ഇതെല്ലാം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

ഇതില്‍ ഏറ്റവും ഞെട്ടിപ്പിക്കുന്നതും അസ്വസ്ഥത സൃഷ്ടിക്കുന്നതുമായ കാര്യമെന്താണന്ന് വച്ചാല്‍, ആ ദൃശ്യങ്ങള്‍ സൂക്ഷ്മമായി നോക്കിയാല്‍ മനസിലാവുന്ന ഒരു കാര്യം യുവതിക്ക് സഹായം നല്‍കാന്‍ കഴിയുന്ന ദൂരത്തില്‍ ചിലയാളുകള്‍ നില്‍ക്കുന്നതാണ്. അവരാരും പ്രതികരിക്കാതെ കടന്നു പോകുന്നത് ഞെട്ടലോടെയല്ലാതെ എങ്ങനെയാണ് കാണുക? ശരിയാണ് നടപടിയെടുക്കേണ്ട് സര്‍ക്കാരും പോലീസുമാണ്. പക്ഷെ കണ്‍മുമ്പില്‍ കാണുന്ന തടയാന്‍ കഴിയുന്ന കാര്യങ്ങളില്‍ പോലും ഒന്നും ചെയ്യാതെ കടന്നുപോകുന്ന ഒരു സമൂഹം വളരെ അപകടകരമാണ്.

Leave a Reply

Your email address will not be published. Required fields are marked *

×