July 19, 2025 |

മകന്റെ വിലങ്ങഴിച്ച് ബൈഡന്റെ പടിയിറക്കം ; ഹണ്ടറിന് നിരുപാധിക മാപ്പ് നല്‍കി വൈറ്റ് ഹൗസ്

മകന് മാപ്പ് പ്രഖ്യാപിക്കുന്ന വേളയില്‍ ജോ ബൈഡന്‍ പറഞ്ഞതിങ്ങനെയാണ് ‘തന്റെ മുഴുവന്‍ കരിയറിലും ഒരു ലളിതമായ തത്വം പിന്‍തുടരുന്നുണ്ട്. അമേരിക്കന്‍ ജനതയോട് സത്യം പറയുക. ഞാന്‍ നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നു. ഇതിനെതിരെ മല്ലിടുമ്പോള്‍ രാഷ്ട്രീയ പ്രക്രിയെയാണ് ബാധിക്കുന്നത്.

ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡന് പൂര്‍ണ്ണവും നിരുപാധികവുമായ മാപ്പ് നല്‍കി പ്രസ്താവന ഇറക്കി വൈറ്റ് ഹൗസ്. ഫെഡറല്‍ ഗണ്‍ ചാര്‍ജുകളും നികുതികളും ചുമത്തിയ കേസിലെ പുതിയ ഉത്തരവാണിത്. ഈ തീരുമാനം പ്രസിഡന്റ് ചെയ്ത പ്രവര്‍ത്തികളില്‍ നിന്ന് വിപരീതമാണ്. തന്റെ അധികാരം ഉപയോഗിച്ച് മകന് ശിക്ഷയില്‍ ഇളവ് നല്‍കില്ലെന്ന വാദമാണിവിടെ ഇല്ലാതാക്കുന്നത്. hunder biden

ഗണ്‍ ചാര്‍ജുകള്‍ നല്‍കി കുറ്റം ചുമത്തിയ ഹണ്ടര്‍ ബൈഡനെ ഡിസംബര്‍ 12 ന് ശിക്ഷിക്കാന്‍ നിശ്ചയിച്ചിരുന്നു. നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് നികുതി കേസിലെ ശിക്ഷ നിശ്ചയിച്ചത്.

ജോ ബൈഡന്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത് ഇങ്ങനെയാണ് ‘ സാമൂഹ്യനീതി വകുപ്പിന്റെ തീരുമാനങ്ങളില്‍ ഇടപെടില്ല. മകനെ തെരഞ്ഞെടുത്ത് അന്യായമായി വിചാരണ ചെയ്യപ്പെടുന്നുവെന്നും ബൈഡന്‍ വാദം ഉയര്‍ത്തി.

2018ല്‍ തോക്ക് വാങ്ങിയതുമായി ബന്ധപ്പെട്ട് മൂന്ന് കുറ്റകൃത്യങ്ങളില്‍ ഹണ്ടര്‍ കുറ്റക്കാരനാണെന്ന് ഡെസവയര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കണ്ടെത്തി. താന്‍ നിരോധിത മയക്കമരുന്ന് ഉപയോഗിക്കുന്ന ആളല്ലെന്നറിയിച്ച് ഹണ്ടര്‍ തെറ്റായ വിവരം നല്‍കുകയും ചെയ്തു. സെപ്റ്റംബര്‍ ലോസ് ഏഞ്ചല്‍സില്‍ ഒന്‍പത് ഫെഡറല്‍ നികുതി കേസുകളില്‍ ഹണ്ടര്‍ കുറ്റസമ്മതം നടത്തി. കേസുകളിലെ കുറ്റസമ്മതം കാണിച്ചാണ് തുറന്ന അപ്പീല്‍ നല്‍കിയത്. നികുതി കേസുകളില്‍ 17 വര്‍ഷവും ഗണ്‍ ചാര്‍ജുകള്‍ 25 വര്‍ഷവും ശിക്ഷ ഏര്‍പ്പെടുത്തി, ഫെഡറല്‍ ശിക്ഷാമാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ജയില്‍വാസം ഒഴിവാക്കാനും സാധ്യതയുണ്ട്. അമേരിക്കയില്‍ നിരുപാധികമായ മാപ്പില്‍ 2014 ജനുവരി 1 മുതല്‍ 2024 ഡിസംബര്‍ 1 വരെയുള്ള കാലയളവില്‍ ചുമത്തിയ കുറ്റങ്ങളും വിചാരണകളും ഉള്‍പ്പെടുന്നുണ്ട്.

രാഷ്ട്രീയക്കാരായ എതിരാളികള്‍ തന്റെ മകനെ ഒറ്റപ്പെടുത്തുകയാണെന്ന് ബൈഡന്‍ ആരോപിച്ചു. ഹണ്ടറുടെ കേസുകളുടെ വസ്തുത പരിശോധിക്കുന്ന ന്യായയുക്തനായ ഒരാള്‍ക്കും മറ്റൊരു നിഗമനത്തിലെത്താന്‍ കഴിയില്ല. അത് എന്റെ മകനായത് കൊണ്ടാണ് എന്ന ചിന്ത തെറ്റാണ് എന്നും ബൈഡന്‍ പറയുന്നുണ്ട്. ഹണ്ടറിനെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വര്‍ഷങ്ങളോളം ശാന്തതയോടെ നിലനിന്ന മകനെതിരെയാണ് ആക്രമണങ്ങള്‍ തുടരുന്നത്. ഇതില്‍ ഒരു അവസാനം കാണാന്‍ കഴിയുന്നില്ലെന്നും ബൈഡന്‍ പറഞ്ഞു. താങ്ക്‌സഗിവിങ്ങിന് ഇടയില്‍ ഹണ്ടറിനെ പിതാവിനൊപ്പം കണ്ടത് പ്രസിഡന്റ് മാപ്പ് നല്‍കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

‘ഹണ്ടര്‍ ബൈഡന് മാപ്പ് നല്‍കിയെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ല. ഹണ്ടര്‍ ഒരു മോശം വ്യക്തിയാണ്. ഹണ്ടറിന് നല്‍കിയ മാപ്പില്‍ വര്‍ഷങ്ങളായി തടവില്‍ കഴിയുന്ന ജെ 6 ബന്ദികളുള്‍പ്പെടുന്നുണ്ടോ ? തീര്‍ത്തും നീതിനിഷേധമാണ്.’ – ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. ട്രംപ് തന്റെ അധികാരപരിധിയില്‍ ചിലര്‍ക്ക് മാപ്പ് നല്‍കിയിട്ടുണ്ട്. ചാള്‍സ് കുഷ്‌നറിന്റെ മരുമകന്‍ ജാരെഡ് കുഷ്‌നര്‍, പ്രത്യേക അഭിഭാഷകനായ റോബര്‍ട്ട് മുളളറുടെ റഷ്യ അന്വേഷണത്തില്‍ ശിക്ഷിക്കപ്പെട്ട ഒന്നിലധികം സഖ്യകക്ഷികള്‍ക്ക് മാപ്പ് നല്‍കിയിരുന്നു. ജാരെഡ് കുഷ്‌നറെ ഫ്രാന്‍സിലെ യുഎസ് അംബാസിഡറായി ട്രംപ് നാമനിര്‍ദേശം ചെയ്തിരുന്നു. ബൈഡനെതിരെ മകന്റെ പോരായ്മകള്‍ ഉയര്‍ത്തി പോരാടാന്‍ റിപ്പബ്ലിക്കന്‍സ് ശ്രമിച്ചിരുന്നു. ബൈഡനെ രാഷ്ട്രീയമായി നശിപ്പിക്കാനാണ് നിലവിലെ നീക്കങ്ങള്‍.

ഹണ്ടര്‍ ബൈഡന്‍ രചിച്ച ‘ബ്യട്ടിഫുള്‍ തിങ്‌സ് എ മെമ്മോര്‍’ എന്ന പുസ്തകത്തില്‍ മയക്കുമരുന്നിന് അടിമയായ പോരാട്ടങ്ങളെ വിശദീകരിക്കുന്നുണ്ട്. യുക്രൈനിലും ചൈനയിലുമുള്ള ബിസിനസുകാരുമായി നടത്തിയ ഇടപെടലുകളെ കുറിച്ച് ബൈഡന്‍ കുടുംബം പുസ്തകത്തില്‍ നിഷേധിക്കുന്നുണ്ട്. ‘തനിക്ക് ലഭിച്ച ഈ ആശ്വാസം ഒരിക്കലും നിസ്സാരമായി കാണുന്നില്ല. ഇനിയും രോഗികളെയും കഷ്ടപ്പെടുന്നവരെയും സഹായിക്കും. എന്റെ ഇരുണ്ട ദിവസങ്ങളിലെ തെറ്റുകള്‍ എന്റെ കുടുംബത്തെ രാഷ്ട്രീയ രംഗത്ത് പരസ്യമായി അപമാനിക്കാന്‍ ഉപയോഗിച്ചു.- ഹണ്ടര്‍ അസോസിയേറ്റഡ് പ്രസിന് നല്‍കിയ പ്രസ്താവനയില്‍ പറയുന്നു.

മകന് മാപ്പ് പ്രഖ്യാപിക്കുന്ന വേളയില്‍ ജോ ബൈഡന്‍ പറഞ്ഞതിങ്ങനെയാണ് ‘തന്റെ മുഴുവന്‍ കരിയറിലും ഒരു ലളിതമായ തത്വം പിന്‍തുടരുന്നുണ്ട്. അമേരിക്കന്‍ ജനതയോട് സത്യം പറയുക. ഞാന്‍ നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നു. ഇതിനെതിരെ മല്ലിടുമ്പോള്‍ രാഷ്ട്രീയ പ്രക്രിയെയാണ് ബാധിക്കുന്നത്.

ബൈഡന്റെ തന്റെ അധികാര പരിധിയില്‍ മകന് മാപ്പ് നല്‍കിയത് രാഷ്ട്രീയപോരാട്ടങ്ങള്‍ക്കാണ് വഴിവെയ്ക്കുന്നത്. ട്രംപിന്റെ ഭരണകാലത്തും ഇതേ രീതിയില്‍ മാപ്പ് നല്‍കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ട്രംപിന്റെ പ്രതികരണം നീതിനിഷേധമെന്നായിരുന്നു. രാഷ്ട്രീയ എതിരാളികളെ പരസ്പരം ചൂഷണം ചെയ്യാനും യുഎസില്‍ നീക്കങ്ങള്‍ തുടരുന്നുണ്ട്. hunder-biden

content summary; hunder-biden-pardon-joe-biden

Leave a Reply

Your email address will not be published. Required fields are marked *

×