June 07, 2026 |
Share on

സുരക്ഷാ ഉദ്യോഗസ്ഥനെ കൊണ്ട് ചെരുപ്പ് ഇടീപ്പിച്ചു; ഒഡീഷ മന്ത്രിയുടെ നടപടി വിവാദത്തില്‍

അഴിമുഖം പ്രതിനിധി സ്വാതന്ത്ര്യദിനാഘോഷത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥനെ കൊണ്ട് ചെരുപ്പ് ഇടീപ്പിച്ച ഒഡീഷ മന്ത്രിയുടെ നടപടി വിവാദത്തില്‍. കേന്‍ജാര്‍ ജില്ലയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ക്കിടയിലാണ് ചെറുകിട വ്യവസായ മന്ത്രി യോഗേന്ദ്ര ബെഹ്‌റ സുരക്ഷാ ഉദ്യോഗസ്ഥനോട്‌ ചെരുപ്പ് ഇട്ടു കൊടുക്കാന്‍ ആവശ്യപ്പെട്ടത്. ഉദ്യോഗസ്ഥന്‍ മന്ത്രിയുടെ വാക്കുകള്‍ അനുസരിക്കുകയും ചെയ്തു. ‘ഞാനൊരു വിഐപിയാണ്, ഞാന്‍ ദേശീയ പാതക ഉയര്‍ത്തുന്നു, ഇയാള്‍ (സുരക്ഷാ ഉദ്യോഗസ്ഥന്‍) ഇങ്ങനെ ചെയ്യുന്നു’ എന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച മാധ്യമ[പ്രവര്‍ത്തകര്‍ക്കായുള്ള മന്ത്രിയുടെ മറുപടി. എന്നാല്‍ സംഭവം വിവാദമായതിനെ തുടര്‍ന്ന് തനിക്ക് […]

അഴിമുഖം പ്രതിനിധി

സ്വാതന്ത്ര്യദിനാഘോഷത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥനെ കൊണ്ട് ചെരുപ്പ് ഇടീപ്പിച്ച ഒഡീഷ മന്ത്രിയുടെ നടപടി വിവാദത്തില്‍. കേന്‍ജാര്‍ ജില്ലയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ക്കിടയിലാണ് ചെറുകിട വ്യവസായ മന്ത്രി യോഗേന്ദ്ര ബെഹ്‌റ സുരക്ഷാ ഉദ്യോഗസ്ഥനോട്‌ ചെരുപ്പ് ഇട്ടു കൊടുക്കാന്‍ ആവശ്യപ്പെട്ടത്. ഉദ്യോഗസ്ഥന്‍ മന്ത്രിയുടെ വാക്കുകള്‍ അനുസരിക്കുകയും ചെയ്തു. ‘ഞാനൊരു വിഐപിയാണ്, ഞാന്‍ ദേശീയ പാതക ഉയര്‍ത്തുന്നു, ഇയാള്‍ (സുരക്ഷാ ഉദ്യോഗസ്ഥന്‍) ഇങ്ങനെ ചെയ്യുന്നു’ എന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച മാധ്യമ[പ്രവര്‍ത്തകര്‍ക്കായുള്ള മന്ത്രിയുടെ മറുപടി.

എന്നാല്‍ സംഭവം വിവാദമായതിനെ തുടര്‍ന്ന് തനിക്ക് മുട്ടിന് പ്രശ്‌നമുണ്ടെന്നും കുനിയാന്‍ സാധിക്കാഞ്ഞതിനാല്‍ ഉദ്യോഗസ്ഥന്റെ സഹായം തേടിയതാണെന്നുമുള്ള വിശദീകരണം ആണ് പിന്നീട് മന്ത്രി നല്‍കിയത്. ബിജെപി അടക്കമുള്ള രാഷ്ട്രീയകക്ഷികള്‍ മന്ത്രിക്കെതിരെ രംഗത്തു വന്നിട്ടുണ്ട്.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×