Continue reading “ഏകദിന റാങ്കിംഗില്‍ ധോനിക്കും കോഹ്ലിക്കും ഇടിവ്”

" /> Continue reading “ഏകദിന റാങ്കിംഗില്‍ ധോനിക്കും കോഹ്ലിക്കും ഇടിവ്”

"> Continue reading “ഏകദിന റാങ്കിംഗില്‍ ധോനിക്കും കോഹ്ലിക്കും ഇടിവ്”

">

UPDATES

കായികം

ഏകദിന റാങ്കിംഗില്‍ ധോനിക്കും കോഹ്ലിക്കും ഇടിവ്

Avatar

                       

അഴിമുഖം പ്രതിനിധി

ഐസിസി ഏകദിന റാങ്കിംഗില്‍ മഹേന്ദ്ര സിംഗ് ധോനിക്കും വിരാട് കോഹ്‌ലിക്കും തിരിച്ചടി. കോഹ്‌ലി നാലാംസ്ഥാനത്തേക്കും ധോണി പത്താംസ്ഥാനത്തേക്കും പതിച്ചു. അതെസമയം ധവാന്‍ തന്റെ ഏഴാം സ്ഥാനം നിലനിര്‍ത്തി. നേരത്തെ കോഹ് ലി മൂന്നാം സ്ഥാനത്തും, ധോണി എട്ടാം സ്ഥാനത്തുമായിരുന്നു. അതെസമയം ബൗളര്‍മാരായ മുഹമ്മദ് ഷമിയും, ആര്‍. അശ്വിനും നേട്ടമുണ്ടാക്കി. ഷമി 14 സ്ഥാനങ്ങള്‍ മുകളില്‍ കയറി 11-ാം സ്ഥാനത്തും, അശ്വിന്‍ 6 സ്ഥാനങ്ങള്‍ മുകളില്‍ കയറി പതിനാറാമനുമായി.

ടീം റാങ്കിംഗില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനമാണുള്ളത്. 120 പോയന്റുള്ള അസ്‌ത്രേലിയയാണ് മുന്നില്‍. ഇന്ത്യക്ക് 116 പോയന്റാണുള്ളത്. 113 പോയന്റുള്ള ദക്ഷിണാഫ്രിക്കയാണ് മൂന്നാമത്. ആദ്യ ഇരുപത് പേരുടെ പട്ടികയില്‍ ഇടം നേടിയ മറ്റ് രണ്ട് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ രോഹിത് ശര്‍മ്മയും, സുരേഷ് റെയ്‌നയുമാണ്. ഓള്‍ റൗണ്ടര്‍മാരില്‍ ആദ്യ പത്ത് പേരില്‍ ഇടം നേടിയ ഇന്ത്യക്കാരന്‍ ഏഴാമതുള്ള രവീന്ദ്ര ജഡേജ മാത്രമാണ് .

ദക്ഷിണാഫ്രിക്കന്‍ നായകന്‍ എ ബി ഡിവില്ല്യേഴ്‌സ് ആണ് ബാറ്റ്‌സ്മാന്‍മാരില്‍ ഒന്നാം സ്ഥാനത്ത്. ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര രണ്ടാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല മൂന്നാം സ്ഥാനം നിലനിര്‍ത്തി.

 

Share on

മറ്റുവാര്‍ത്തകള്‍