June 06, 2026 |
Share on

ഞാന്‍ മുസ്ലീമാണ്, ജനങ്ങള്‍ എന്നെ തീവ്രവാദി എന്നുവിളിക്കുന്നു. നിങ്ങള്‍ എന്നെ വിശ്വസിക്കുന്നുണ്ടോ?

അരലക്ഷത്തിലധികം ആളുകളാണ് ഈ ഫെയ്‌സ്ബുക്ക് വീഡിയോ കണ്ടിരിക്കുന്നത്

സാമൂഹികമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്ന ഒരു വീഡിയോ നമ്മളെ ചിന്തിപ്പിക്കുന്ന ഒന്നാണ്. താന്‍ മുസ്ലീമാണെന്നും എല്ലാവരും തന്നെ തീവ്രവാദിയാട്ടിട്ടാണ് കാണുന്നതെന്നും നിങ്ങള്‍ എന്നെ ഒന്നു കെട്ടിപുണരാമോയെന്നു കണ്ണുകെട്ടി വിവിധ പൊതുയിടങ്ങളില്‍ നില്‍ക്കുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറല്‍. അരലക്ഷത്തിലധികം ആളുകള്‍ കണ്ട ഈ ഫെയ്‌സ്ബുക്ക് വീഡിയോയില്‍ ഒരു യുവാവ് നടുറോഡിലും, മാളിലും, പാര്‍ക്കിലും ഒരു ബാനറുമായിട്ടാണ് നില്‍ക്കുന്നത്.

ബാനറില്‍ എഴുത്തിയിരിക്കുന്നത്- ‘ഞാന്‍ മുസ്ലീമാണ്, ജനങ്ങള്‍ എന്നെ തീവ്രവാദി എന്നുവിളിക്കുന്നു. നിങ്ങള്‍ എന്നെ വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ എന്നെ ഒന്നു കെട്ടിപുണരൂ’ എന്നാണ്. ഇതു കണ്ട് പലരും വൈകാരികമായിട്ടാണ് പ്രായഭേദമന്യേ യുവാവിനെ കെട്ടിപിടിക്കുന്നതിന് എത്തിയത്. വീഡിയോ നിങ്ങള്‍ കണ്ടുനോക്കൂ-

Leave a Reply

Your email address will not be published. Required fields are marked *

×