സ്വതന്ത്രേന്ത്യയുടെ ചരിത്രത്തിലാദ്യമായി ഉപരാഷ്ട്രപതിക്കെതിരെ പ്രതിപക്ഷം ഇംപീച്ച്മെന്റിനൊരുങ്ങുന്നതായി വാര്‍ത്ത. തുടര്‍ച്ചയായി ഭരണകക്ഷിയായ എന്‍.ഡി.എയ്ക്ക് അനുകൂലമായി നിലപാടുകള്‍ കൈക്കൊള്ളുന്നുവെന്നാരോപിച്ചാണ് രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിനെതിരെ പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’ ബ്ലോക്ക് ഇംപീച്ച്മെന്റ് പ്രമേയത്തിന് നോട്ടീസ് നല്‍കുന്നതിനുള്ള നടപടി ആരംഭിച്ചിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ധന്‍ഖറിനെ ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് നീക്കുന്നതിനാവശ്യമായ അംഗബലം രാജ്യസഭയില്‍ പ്രതിപക്ഷത്തിന് ഇല്ലെങ്കിലും ഉടനടിയുള്ള ഈ നീക്കം ഒരു ‘രാഷ്ട്രീയ സൂചന’യാകുമെന്നാണ് ഇന്ത്യാ സഖ്യം കരുതുന്നത്. ഈ ഇംപീച്ച്മെന്റ് പ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടുകയാണെങ്കില്‍ സ്വതന്ത്രേന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഇത്തരമൊരു നീക്കം. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഈ നീക്കത്തിന് മറ്റ് പ്രധാന പ്രതിപക്ഷ പാര്‍ട്ടികളായ തൃണമൂല്‍ കോണ്‍ഗ്രിന്റേയും സമാജ്വാദി പാര്‍ട്ടിയുടേയും പിന്തുണയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.Impeachment against the Vice President
എന്തുകൊണ്ടാണ് ജഗ്ദീപ് ധന്‍ഖറെ നീക്കുന്നതിനായി പ്രതിപക്ഷം ശ്രമം നടത്തുന്നത്?
കുറേ നാളുകളായി പക്ഷപാതമായ സമീപനമാണ് ഉപരാഷ്ട്രപതി കൈക്കൊള്ളുന്നത് എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പ്രതിപക്ഷ എം.പിമാരുന്നയിക്കുന്ന ചോദ്യങ്ങളും പ്രതിപക്ഷത്തിന്റെ നിലപാടുകളും അടിച്ചമര്‍ത്താനാണ് ജഗ്ദീപ് ധന്‍ഖര്‍ ശ്രമിക്കുന്നതെന്ന് അവര്‍ പറയുന്നു. ഹംഗേറിയന്‍- അമേരിക്കന്‍ ശത കോടീശ്വരനായ ജോര്‍ജ്ജ് സോറസുമായി സുപ്രധാന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ബി.ജെ.പി എം.പിമാര്‍ തിങ്കളാഴ്ച രാജ്യസഭയില്‍ വന്‍ കോലാഹലം സൃഷ്ടിച്ചിരുന്നു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണിത് എന്ന് ചൂണ്ടിക്കാണിച്ച് ഉടനടി ചര്‍ച്ച വേണമെന്ന് ബി.ജെ.പി എം.പിമാര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷം ഉള്‍പ്പെടെയുള്ളവര്‍ 267-ാം ചട്ടത്തിന് കീഴില്‍ ചര്‍ച്ച ആവശ്യപ്പെട്ട് നല്‍കിയ എല്ലാ അപേക്ഷകളും നേരത്തേ തന്നെ നിരസിച്ചിരുന്ന രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി ബി.ജെ.പി എം.പിമാരെ സംസാരിക്കാന്‍ അനുവദിച്ചു.
Jagdeep Dhankhar
പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, പ്രമോദ് തിവാരി, ജയറാം രമേഷ് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ നോട്ടീസുകള്‍ നിരസിക്കപ്പെട്ട ബി.ജെ.പി നേതാക്കളെ രാജ്യസഭയില്‍ സംസാരിക്കാന്‍ അനുവദിച്ച അധ്യക്ഷന്റെ നടപടിയില്‍ പ്രതിഷേധം അറിയിച്ചു. രാജ്യസഭയിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഉപനേതാവായ സാഗരിക ഘോഷ് ‘ഈ സര്‍ക്കാര്‍ പാര്‍ലമെന്റിനെ തന്നെ കൊല്ലുകയാണ്’ എന്ന് ആരോപിച്ചു. ‘സാധാരണക്കാരെ സംബന്ധിക്കുന്ന പ്രശ്നങ്ങളില്‍ സര്‍ക്കാരിന് ഉത്തരം ഇല്ലാത്തതിനാല്‍ അവര്‍ ഭയന്നിരിക്കുകയാണ്. ബി.ജെ.പിയും സര്‍ക്കാരും ഉന്നത ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് അതിന്റെ ഉദ്യോഗസ്ഥ പ്രാമാണ്യത്തിന് കീഴിലാക്കുന്നു. പ്രതിപക്ഷത്തിന് രാജ്യസഭയില്‍ ഭൂരിപക്ഷമില്ലായിരിക്കും. പക്ഷേ ഇത് നമ്മുടെ പാര്‍ലമെന്ററി സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയുള്ള പോരാട്ടമാണ്. നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തസും ഓരോ ജനപ്രതിനിധികളുടെ ഭരണഘടനാപരമായ അവകാശങ്ങളുമാണ് തകര്‍ക്കാന്‍ ഇവര്‍ ശ്രമിക്കുന്നത്”- സാഗരിക ഘോഷ് കൂട്ടിച്ചേര്‍ത്തു.
ഉപരാഷ്ട്രപതിയെ നീക്കം ചെയ്യാനുള്ള നടപടിക്രമം
ഭരണഘടനയുടെ 67 (ബി), 92, 100 എന്നീ അനുച്ഛേദങ്ങളിലാണ് ഉപരാഷ്ട്രപതിയെ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളുള്ളത്. രാജ്യസഭയില്‍ പ്രമേയമവതരിപ്പിച്ചാണ് ഈ നടപടിക്രമം ആരംഭിക്കുക. വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ ഹാജരായ അംഗങ്ങളുടെ 50 ശതമാനം അധികം ഒരു വോട്ടും ലഭിച്ചാല്‍ ഈ പ്രമേയം അംഗീകരിക്കപ്പെടും. ഇത് അംഗീകരിക്കപ്പെട്ടാല്‍ ലോകസഭയിലേയ്ക്ക് പ്രമേയം നീങ്ങുകയും അവിടെ കേവല ഭൂരിപക്ഷം ലഭിച്ചാല്‍ പാസാവുകയും ചെയ്യും.
Rajya Sabha
എന്തായാലും 67 (ബി) അനുച്ഛേദം അനുസരിച്ച് ഈ പ്രമേയം അവതരിപ്പിക്കുന്നതിന് 14 ദിവസം മുന്‍കൂറായി നോട്ടീസ് നല്‍കിയിരിക്കണം. ഈ പാര്‍ലമെന്റ് സമ്മേളനം ഡിസംബര്‍ 20 വരെ മാത്രമേ നീണ്ട് നില്‍ക്കുകയുള്ളൂ എന്നതിനാല്‍ നോട്ടീസ് ഇപ്പോള്‍ നല്‍കിയാലും ശീതകാലസമ്മേളന കാലയളവില്‍ പ്രമേയം അവതരിപ്പിക്കാനാവില്ല.
നിലവില്‍ രാജ്യസഭയില്‍ ആകെയുള്ള 250 സീറ്റുകളില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യ ബ്ലോക്കിന് 103 അംഗങ്ങള്‍ മാത്രമാണുള്ളത്. സ്വതന്ത്ര അംഗമായ കപില്‍ സിബല്‍ എം.പിയുടെ പിന്തുണയും അടക്കം 104 അംഗങ്ങളുടെ പിന്തുണ അവര്‍ക്കുണ്ട്. പ്രമേയത്തിന് നോട്ടീസ് നല്‍കിയാല്‍ പോലും വോട്ടെടുപ്പ് നടക്കുമ്പോള്‍ മുഴുവന്‍ അംഗങ്ങളും ഹാജരാകുന്ന സാഹചര്യത്തില്‍ 126 വോട്ടുകള്‍ വേണം അംഗീകാരത്തിന്.Impeachment against the Vice President
Content Summary: Impeachment against the Vice President
impeachment vice president rajya sabha jagdeep dhankhar mallikarjun kharge national news latest news