July 13, 2025 |
Share on

കൈകൊടുത്ത് കാർണിയും മോദിയും; ഇന്ത്യ കാനഡ ബന്ധത്തിന് ‘റീസ്റ്റാർട്ട്’

ഇരു രാജ്യങ്ങളിലേക്കും അംബാഡർമാരെ തിരിച്ചയക്കാനും തീരുമാനമായി

ഇന്ത്യ കാനഡ നയനന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ധാരണ. ഖലിസ്ഥാൻ ഭീകരൻ ഹർദ്ദീപ് സിങ്ങ് നിജ്ജാറിന്റെ മരണത്തിന് പിന്നാലെ വഷളായ ഇന്ത്യ കാനഡ നയനന്ത്ര ബന്ധത്തിനാണ് ഇതോടെ പുതുജീവൻ വച്ചത്. ജി 7 ഉച്ചകോടിയ്ക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാ‍‍‍ർണിയും തമ്മിൽ നടന്ന ചർച്ചയിലാണ് ഈ തീരുമാനം. നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നതിന്റെ ഭാ​ഗമായി ഇരു രാജ്യങ്ങളിലേക്കും അംബാഡർമാരെ തിരിച്ചയക്കാനും തീരുമാനമായി. ജി 7 ഉച്ചകോടിയിൽ മൈക്ക് കാർണി ആണ് മോദിയെ സ്വാ​ഗതം ചെയ്തത്.

മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സിഖ് വികടനവാദിയായ  ഹർദ്ദീപ് സിങ്ങ് നിജ്ജാറിന്റെ മരണത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ആരോപിക്കുകയും ഇന്ത്യൻ അംംബാസഡർമാരെ പുറത്താക്കുകയും ചെയ്തിരുന്നു. ഇത് ഇന്ത്യയിൽ പ്രതിഷേധത്തിന് വഴിവച്ചു. ഇരു രാജ്യങ്ങളിലെയും നയതന്ത്ര പ്രവർത്തനങ്ങൾക്കായി ഹൈക്കമ്മീഷണർമാരെ നിയമിക്കാനും പ്രധാനമന്ത്രി മോദിയും മാർക്ക് കാർണിയും തീരുമാനിച്ചതായി കാനഡ പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ പറയുന്നു. ഇരു രാജ്യങ്ങളിലെയും പൗരന്മാർ തമ്മിലുള്ള ശക്തമായ ബന്ധം, സാമ്പത്തിക മേഖലയിലെ പങ്കാളിത്തം, വിതരണ ശൃഖംലകൾ, ഊർജ്ജ മേഖലയിലെ പരിവർത്തനം എന്നിവയുൾപ്പെടെ കാനഡയും ഇന്ത്യയും തമ്മിലുള്ള വാണിജ്യ ബന്ധങ്ങളെക്കുറിച്ചും മോദിയും കാർണിയും ചർച്ച നടത്തി. ഹർദ്ദീപ് സിങ്ങ് നിജ്ജാറിന്റെ മരണത്തിന് പിന്നാലെയുണ്ടായ തർക്കം ഇരു രാജ്യങ്ങൾക്കിടയിലെ വാണിജ്യ ബന്ധത്തിനും വിള്ളലേൽപ്പിച്ചിരുന്നു. രാഷ്ട്രീയ സംഘർഷങ്ങൾ കാരണം ഇന്ത്യ കാനഡ ബന്ധം വഷളായിക്കൊണ്ടിരിക്കുമ്പോഴും സാങ്കേതിവിദ്യ, ഡിജിറ്റൽ പരിവ‍ർത്തനം, നിർണായക ധാതുക്കൾ എന്നിവയിൽ ആഴത്തിലുള്ള ഇടപെടൽ സംബന്ധിച്ച ചർച്ചകൾ നടന്നതായി റിപ്പോർട്ടുണ്ട്. അനുരജ്നത്തിന്റെ ഭാഷയിലായിരുന്നു കൂടിക്കാഴ്ചയിൽ മോദി തുടക്കം മുതൽ സംസാരിച്ചിരുന്നത്. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം പല തരത്തിൽ നോക്കിയാലും പ്രധാനമാണെന്ന് മോദി അഭിപ്രായപ്പെട്ടു. ലിബറൽ പാർട്ടിയെ വിജയത്തിലേക്ക് നയിച്ച കാർണിയുടെ മികവിനെ മോ​ദി പ്രശംസിച്ചിരുന്നു. ഇന്ത്യയും കാനഡയും ഒരുമിച്ച് പ്രവ‍ർത്തിച്ചാൽ പല മേഖലയിലും നമുക്ക് പുരോ​ഗതി കൈവരിക്കാൻ സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് മോദി പറഞ്ഞു. ജി7 ഉച്ചകോടിയിലേക്ക് മോദിയെ സ്വാ​ഗതം ചെയ്യാൻ കഴിഞ്ഞത് വലിയ ബഹുമതിയായി കരുതുന്നതായും കാർണി വ്യക്തമാക്കി.

2020ൽ ദേശീയ അന്വേഷണ ഏജൻസി തീവ്രവാദിയായി പ്രഖ്യാപിച്ച ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാർ 2023 ജൂൺ 18നാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയുടെ പ്രസിഡൻ്റിനെ ലക്ഷ്യം വച്ചുള്ള കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. എന്നാൽ ഇന്ത്യ ഇക്കാര്യം നിഷേധിക്കുകയാണ് ഉണ്ടായത്. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന ഒരു തെളിവും ഹാജരാക്കാൻ കാനഡയ്ക്ക് സാധിച്ചതുമില്ല. നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിൻ്റെ ഏജൻ്റുമാർക്ക് പങ്കുണ്ടെന്നും തെളിവുകൾ കാനഡയുടെ പക്കലുണ്ടെന്നും ട്രൂഡോ പറഞ്ഞിരുന്നു. സംഭവം വിവാദമാതോടെ കാനഡ പ്രസ്‌താവന നിഷേധിക്കുകയും ചെയ്‌തു. പിന്നാലെയാണ് ഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളല്‍ ഉണ്ടായത്.

content summary: India and Canada are working to restore diplomatic relations and strengthen their trade ties as well

Leave a Reply

Your email address will not be published. Required fields are marked *

×