സോഷ്യല്‍മീഡിയയില്‍ ഇടതുപക്ഷത്തേക്കാളും വലതുപക്ഷമാണ് ശക്തം. വലിയ തോതില്‍ വ്യാജവാര്‍ത്തകള്‍ ദേശീയതാവാദികള്‍ പ്രചരിപ്പിക്കുന്നു. ഇതില്‍ നിരവധി അക്കൗണ്ടുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണക്കുന്നവയാണ്.
ഇന്ത്യയില്‍ വ്യാജവാര്‍ത്തകള്‍ക്ക് കാരണമാകുന്നത് ശക്തമായ തീവ്ര ദേശീയ പ്രചാരണങ്ങളാണ് എന്ന് ബിബിസി. തങ്ങള്‍ നടത്തിയ ഗവേഷണത്തിലെ നിഗമനനമായാണ് ബിബിസി ഇക്കാര്യം പറയുന്നത്. വ്യാജവാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത് ഈ ദേശീയതാ പ്രചാരണമാണ്. സോഷ്യല്‍മീഡിയയില്‍ ഇടതുപക്ഷത്തേക്കാളും വലതുപക്ഷമാണ് ശക്തം. വലിയ തോതില്‍ വ്യാജവാര്‍ത്തകള്‍ ദേശീയതാവാദികള്‍ പ്രചരിപ്പിക്കുന്നു. സാധാരണക്കാരെ ഇത്തരത്തിലാണ് ഇവര്‍ ആകര്‍ഷിക്കുന്നത്. ഇതില്‍ നിരവധി അക്കൗണ്ടുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണക്കുന്നവയാണ്. ഇന്ത്യ, കെനിയ, നൈജീരിയ എന്നിവടങ്ങളില്‍ നടത്തി ഗവേഷണത്തിന്റെ ഫലമായാണ് ബിബിസിയുടെ കണ്ടെത്തലുകള്‍. 16,000 ട്വിറ്റര്‍ അക്കൗണ്ടുകളും 3000 ഫേസ്ബുക്ക് പേജുകളും ബിബിസി പരിശോധിച്ചു.
ഏഴ് ദിവസത്തേയ്ക്ക് സര്‍വേയില്‍ പങ്കെടുത്തവരുടെ ഫോണില്‍ ഗവേഷകര്‍ ആക്‌സസ് നേടിയിരുന്നു. ഏത് തരത്തിലുള്ള പോസ്റ്റുകളാണ് ഷെയര്‍ ചെയ്യുന്നത്, ആരൊക്കെയുമായാണ് പങ്കുവയ്ക്കുന്നത്, എത്ര തവണ പോസ്റ്റ് ചെയ്യുന്നു എന്നെല്ലാം പരിശോധിച്ചിരുന്നു. Beyond Fake News എന്ന പേരില്‍ ഒരു ടിവി, റേഡിയോ സീരീസ് ബിബിസി വേള്‍ഡ് തയ്യാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യയിലെ സോഷ്യല്‍ മീഡിയ വ്യാജ വാര്‍ത്താ പ്രചാരണങ്ങളെപ്പറ്റി പറയുന്നത്. മുഖ്യധാരാ മാധ്യമങ്ങളില്‍ ജനങ്ങക്ക് വിശ്വാസം നഷ്ടപ്പെടുന്നതും ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് ബിബിസി പറയുന്നു. ഇന്ത്യയില്‍ കഴിഞ്ഞ സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാജ പ്രചാരണങ്ങള്‍ മൂലം 32 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
വായനയ്ക്ക്: https://goo.gl/wYHUSU
ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി രാഹുല്‍ ഗാന്ധിയെ കണ്ടു, വ്യാജവാര്‍ത്തകളെ പറ്റി സംസാരിച്ചു
ദേശീയത രാജ്യസ്നേഹത്തിന്റെ ശത്രു: ഫ്രഞ്ച് പ്രസിഡന്റ് മക്രോണ്‍