ഡൽഹിയിലെ തെരുവുകളിൽ ദിവസങ്ങളോളം മുഴങ്ങിയ വിദ്യാർഥികളുടെ പ്രതിഷേധവും, ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ രാജ്യവ്യാപകമായി ഉയർന്ന രോഷവും ഒടുവിൽ കേന്ദ്രസർക്കാരിനെ നിയമം പുനഃപരിശോധിക്കാൻ നിർബന്ധിതരാക്കി. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ നടന്ന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതും പരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ വേണമെന്ന ആവശ്യം ശക്തമായതുമാണ് പുതിയ നിയമഭേദഗതിക്ക് വഴിയൊരുക്കിയത്.
2024-ൽ കൊണ്ടുവന്ന പൊതു പരീക്ഷാ ക്രമക്കേട് തടയൽ നിയമം (Public Examinations (Prevention of Unfair Means) Act) പരീക്ഷാ തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും, സംഘടിത പരീക്ഷാ മാഫിയയെ പൂർണമായി നിയന്ത്രിക്കാൻ അത് മതിയായില്ലെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇതോടെയാണ് ഭേദഗതി കൊണ്ടുവന്ന് നിയമം കൂടുതൽ കർശനമാക്കാൻ സർക്കാർ ഒരുങ്ങുന്നത്. ഭേദഗതി ബില്ലിന്റെ പകർപ്പ് കഴിഞ്ഞ ദിവസം പാർലമെന്റംഗങ്ങൾക്ക് നൽകിയിരുന്നു. ബിൽ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിലെ നിയമം എന്താണ് പറയുന്നത്? പുതിയ ഭേദഗതിയിലൂടെ എന്തെല്ലാം മാറ്റങ്ങളാണ് വരുന്നത്? വിശദമായി അറിയാം.
എന്തുകൊണ്ടാണ് വീണ്ടും ഭേദഗതി?
2024-ൽ പ്രാബല്യത്തിൽ വന്ന നിയമം ഇന്ത്യയിലെ ആദ്യ സമഗ്ര ചോദ്യപേപ്പർ ചോർച്ച തടയൽ നിയമം ആയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ദേശീയ തലത്തിലെ വിവിധ പരീക്ഷകളിൽ വീണ്ടും ചോദ്യപേപ്പർ ചോർച്ചയും സംഘടിത തട്ടിപ്പുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു.
പരീക്ഷാ മാഫിയ കൂടുതൽ സംഘടിതമായി പ്രവർത്തിക്കുന്നുവെന്നാണ് സർക്കാർ വിലയിരുത്തുന്നത്. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ വർധിക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങളെ തടയാൻ നിലവിലെ ശിക്ഷകൾ മാത്രം മതിയാകുന്നില്ലെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഭേദഗതി കൊണ്ടുവരാൻ തീരുമാനിച്ചത്.

നിലവിലുള്ള നിയമം എന്താണ്?
പൊതുപരീക്ഷാ ക്രമക്കേട് തടയൽ നിയമം- 2024 പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന പ്രത്യേക നിയമമാണ്.
ലക്ഷ്യങ്ങൾ:
ഏത് പരീക്ഷകൾക്കാണ് നിയമം ബാധകമാകുന്നത്?
ഈ നിയമം പ്രധാനമായും കേന്ദ്ര സർക്കാർ നടത്തുന്ന പൊതുപരീക്ഷകൾക്കാണ് ബാധകം.
അതിൽ ഉൾപ്പെടുന്നത്:
ഏതൊക്കെ കുറ്റങ്ങളാണ് നിയമം ലക്ഷ്യമിടുന്നത്?

നിലവിലെ നിയമപ്രകാരം ലഭിക്കുന്ന ശിക്ഷ
വ്യക്തികൾക്ക്: 3 മുതൽ 5 വർഷം വരെ തടവ്, 10 ലക്ഷം രൂപ വരെ പിഴ
സംഘടിത പരീക്ഷാ മാഫിയയ്ക്ക്: 5 മുതൽ 10 വർഷം വരെ തടവും കുറഞ്ഞത് 1 കോടി രൂപ പിഴയും
പരീക്ഷാ നടത്തിപ്പിൽ പങ്കാളികളായ സ്ഥാപനങ്ങൾക്ക്: 1 കോടി രൂപ വരെ പിഴ.
പരീക്ഷ നടത്താനുള്ള അനുമതി റദ്ദാക്കാം. പരീക്ഷ വീണ്ടും നടത്തേണ്ടിവന്നാൽ മുഴുവൻ ചെലവും ഈടാക്കാം
ഇതിലെ എല്ലാ കുറ്റങ്ങളും കോഗ്നിസബ്ൾ, നോൺ ബെയ്ലബിൾ, നോൺ കോംപൗണ്ടബിൾ (Cognizable, Non-Bailable, Non-Compoundable) വിഭാഗത്തിലാണ്. അതായത്, വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം; ജാമ്യം എളുപ്പമല്ല; ഒത്തുതീർപ്പിലൂടെ കേസ് അവസാനിപ്പിക്കാനാകില്ല.
2026-ലെ ഭേദഗതി ബില്ലിലെ പ്രധാന മാറ്റങ്ങൾ
വിദ്യാർഥികളെ എങ്ങനെ ബാധിക്കും?
ഈ ഭേദഗതിയുടെ പ്രധാന ലക്ഷ്യം കുറ്റവാളികളെ ശിക്ഷിക്കുക മാത്രമല്ല. അതോടൊപ്പം, പരീക്ഷാ സംവിധാനത്തിൽ വിശ്വാസം വീണ്ടെടുക്കുക, സത്യസന്ധമായി പഠിക്കുന്ന വിദ്യാർഥികളുടെ അവസരം സംരക്ഷിക്കുക, പരീക്ഷാ മാഫിയയുടെ സാമ്പത്തിക ശൃംഖല തകർക്കുക, ദേശീയ മത്സരപരീക്ഷകളുടെ വിശ്വാസ്യത ഉയർത്തുക എന്നിവയാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
Content Summary: he Indian government is preparing to strengthen the Public Examinations (Prevention of Unfair Means) Act, 2024 through a proposed 2026 amendment following renewed concerns over paper leaks and examination fraud.