June 13, 2026 |
Avatar
Share on

വിന്‍ഡീസ് തകരുന്നു; ഇന്ത്യ വിജയത്തിലേക്ക്

അഴിമുഖം പ്രതിനിധി ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ്‌ ഇന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ വിജയത്തിലേക്ക്. മത്സരം മൂന്ന് ദിവസം പിന്നിടുമ്പോള്‍ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ ഉയര്‍ത്തിയ 566 എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ്‌ ഇന്‍ഡീസ് ആദ്യ ഇന്നിംഗ്സില്‍ 243 റണ്‍സിന് പുറത്തായി. ഫോളോ ഓണ്‍ ചെയ്ത കരീബിയന്‍ പട മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യന്‍ സ്കോറിന് 302 റണ്‍സിന് പിന്നിലുള്ള വെസ്റ്റ്‌ ഇന്‍ഡീസിനെ ലക്ഷ്യത്തിലെത്തുന്നതിന് മുന്നേ ഓള്‍ ഔട്ടാക്കി […]

അഴിമുഖം പ്രതിനിധി

ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ്‌ ഇന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ വിജയത്തിലേക്ക്. മത്സരം മൂന്ന് ദിവസം പിന്നിടുമ്പോള്‍ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ ഉയര്‍ത്തിയ 566 എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ്‌ ഇന്‍ഡീസ് ആദ്യ ഇന്നിംഗ്സില്‍ 243 റണ്‍സിന് പുറത്തായി. ഫോളോ ഓണ്‍ ചെയ്ത കരീബിയന്‍ പട മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സ് നേടിയിട്ടുണ്ട്.

ഇന്ത്യന്‍ സ്കോറിന് 302 റണ്‍സിന് പിന്നിലുള്ള വെസ്റ്റ്‌ ഇന്‍ഡീസിനെ ലക്ഷ്യത്തിലെത്തുന്നതിന് മുന്നേ ഓള്‍ ഔട്ടാക്കി ഇന്നിംഗ്സ് വിജയം നേടാനാകും നായകന്‍ വിരാട് കോലിയുടെ ശ്രമം.

ആദ്യ ഇന്നിംഗ്സിലെ 566 റണ്‍സ് എന്ന സ്കോറിനെ പിന്തുടര്‍ന്ന വെസ്റ്റ്‌ ഇന്‍ഡീസ് ഇന്ത്യന്‍ പേസ്‌ നിരയ്ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. മൊഹമ്മദ്‌ ഷമിയും ഉമേഷ്‌ യാദവും പക്വതയോടെ പന്തെറിഞ്ഞപ്പോള്‍ വിന്‍ഡീസ് വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീണു. ഷമിയും യാദവും നാല് വിക്കറ്റുകള്‍ വീതം നേടി. അമിത് മിശ്ര രണ്ടു വിക്കറ്റ് നേടി.

ഓപ്പണര്‍മാരായ ക്രെയ്ഗ് ബ്രാത് വെയ്റ്റ് (74), ഡോര്‍വിച്ച് (57) ജേസണ്‍ ഹോള്‍ഡര്‍ (38) എന്നിവര്‍ മാത്രമേ വിന്‍ഡീസ് നിരയില്‍ അല്‍പ്പമെങ്കിലും ചെറുത്തുനിന്നുള്ളൂ.

ഫോളോ ഓണ്‍ ചെയ്ത വിന്‍ഡീസിന് രണ്ടാം ഇന്നിംഗ്സിന്‍റെ തുടക്കത്തില്‍ തന്നെ രണ്ട് റണ്‍സെടുത്ത ബ്രാത് വെയിറ്റിന്‍റെ വിക്കറ്റ് നഷ്ടപ്പെട്ടു. ഇഷാന്ത് ശര്‍മ്മയ്ക്കാണ് വിക്കറ്റ്. ഒമ്പത് റണ്‍സെടുത്ത ആര്‍ ചന്ദ്രികയും പത്ത് റണ്‍സുമായി ഡാറണ്‍ ബ്രാവോയുമാണ്‌ ക്രീസില്‍.  

 


 

Leave a Reply

Your email address will not be published. Required fields are marked *

×