July 18, 2026 |
Share on

ഓസ്‌ട്രേലിയയെ തകര്‍ത്തു: ത്രിരാഷ്ട്ര കിരീടം ഇന്ത്യ എ ടീമിന്

അഴിമുഖം പ്രതിനിധി വിജയകരമായി പിന്തുടരാവുന്ന സ്‌കോറില്‍ ഓസ്‌ട്രേലിയന്‍ എ ടീമിനെ തടഞ്ഞ ഇന്ത്യന്‍ എ ടീം തുടക്കത്തില്‍ തകര്‍ന്നശേഷം തിരിച്ചടിച്ച് തോല്‍പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്ക് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നാലിന് 82 എന്ന നിലയില്‍ തകര്‍ന്നു. എന്നാല്‍ ഇന്ത്യ ഗുര്‍കീരത്തിന്റെ ഉജ്ജ്വല ബാറ്റിങ്ങിലേറി കളിയിലേക്ക് തിരിച്ചു വരികയായിരുന്നു. ഗുര്‍കീരത്ത് മന്‍ 85 പന്തില്‍ നിന്ന് 87 റണ്‍സ് എടുത്ത് പുറത്താകാതെ […]

അഴിമുഖം പ്രതിനിധി

വിജയകരമായി പിന്തുടരാവുന്ന സ്‌കോറില്‍ ഓസ്‌ട്രേലിയന്‍ എ ടീമിനെ തടഞ്ഞ ഇന്ത്യന്‍ എ ടീം തുടക്കത്തില്‍ തകര്‍ന്നശേഷം തിരിച്ചടിച്ച് തോല്‍പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്ക് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നാലിന് 82 എന്ന നിലയില്‍ തകര്‍ന്നു. എന്നാല്‍ ഇന്ത്യ ഗുര്‍കീരത്തിന്റെ ഉജ്ജ്വല ബാറ്റിങ്ങിലേറി കളിയിലേക്ക് തിരിച്ചു വരികയായിരുന്നു. ഗുര്‍കീരത്ത് മന്‍ 85 പന്തില്‍ നിന്ന് 87 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നും. ഏഴ് ബൗണ്ടറികളും രണ്ട് സിക്‌സറുകളുമാണ് അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. മലയാളി താരം സഞ്ജു സാംസണുമൊത്ത് ഗുര്‍കീരത്ത് ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടിയ 87 റണ്‍സ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി. 42 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത സഞ്ജു ഗുര്‍കീരത്തിന് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് മികച്ച പിന്തുണ നല്‍കി.ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 229 റണ്‍സെടുത്ത് വിജയലക്ഷ്യത്തിലെത്തി.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×