June 04, 2026 |
Share on

യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ അഭിഭാഷകയായി ഇന്ത്യൻ വംശജ; നേട്ടം 21ാം വയസിൽ

പശ്ചിമ ബം​ഗാൾ സ്വദേശിയാണ്

ഇം​ഗ്ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ അഭിഭാഷകരിലൊരാളായി ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ വംശജ. പശ്ചിമ ബം​ഗാളിലെ മായാപൂർ സ്വദേശിയായ കൃഷാം​ഗി മേഷ്റാം ആണ് തൻ്റെ 21ാം വയസിൽ ഇം​ഗ്ലണ്ടിലെ അഭിഭാഷകയായിരിക്കുന്നത്. 18ാം വയസിൽ ഇം​ഗ്ലണ്ടിലെ മിൽട്ടൺ കീൻസിലെ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നാണ് കൃഷാം​ഗി മേഷ്റാം ബിരുദപഠനം പൂർത്തിയാക്കിയത്. ഈ ചരിത്ര നേട്ടത്തോടൊപ്പം, ഓഗസ്റ്റ് 1 ലെ ലോ സൊസൈറ്റി ഗസറ്റിലും കൃഷാം​ഗി മേഷ്റാം ഇടംനേടിയതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ചെറുപ്പം മുതൽ തന്നെ യുകെയിൽ നിന്നും ബിരുദം നേടാൻ കൃഷാം​ഗി ആ​ഗ്രഹിച്ചിരുന്നു. എന്നാൽ തന്റെ കുടുംബത്തെ ഉപേക്ഷിച്ച് ഇം​ഗ്ലണ്ടിലേക്ക് പേകാൻ ആ​ഗ്രഹിച്ചിരുന്നില്ലെന്ന് കൃഷാം​ഗി പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തന്റെ കുടുംബത്തെയും ഒപ്പം കൊണ്ടുപോകാനുള്ള ഒരു പഠന ഓപ്ഷൻ എന്ന നിലയിലാണ് ഓപ്പൺ യൂണിവേഴ്സി തിരഞ്ഞെടുത്തതെന്നും കൃഷാം​ഗി പറഞ്ഞു. അതിനാൽ യുകെയിൽ പഠിക്കണമെന്നുള്ള തൻ്റെ ആ​ഗ്രഹം നടന്നുവെന്നും കുടുംബത്തോടൊപ്പം താമസിക്കാനും അത് കാരണമായെന്നും കൃഷാം​ഗി പറഞ്ഞു.

അതുമാത്രമല്ല നിയമബിരുദം തിരഞ്ഞെടുക്കാനുള്ള കാരണമെന്നും കൃഷാം​ഗി വിശദീകരിച്ചു. കൈമാറാൻ കഴിയുന്ന ഒരു അറിവാണ് നിയമപഠനമെന്ന് വിശ്വസിക്കുന്നത് കൊണ്ടും കൂടിയാണ് നിയമബിരുദം തിരഞ്ഞെടുത്തതെന്നാണ് കൃഷാം​ഗി പറയുന്നത്. ഓപ്പൺ യൂണിവേഴ്സി അതിന് മികച്ച അവസരമൊരുക്കിയെന്നും അച്ചടക്കം, നേതൃത്വം നൽകാനുള്ള കഴിവ് തുടങ്ങിയ സ്വന്തമാക്കാനും കൃഷാം​ഗി പറഞ്ഞു.

പതിനെട്ടാം വയസ്സിൽ നിയമത്തിൽ ബിരുദം പൂർത്തിയാക്കിയ കൃഷാം​ഗി വെറും മൂന്ന് വർഷത്തിനുള്ളിൽ അഭിഭാഷകയായി എൻട്രോൾ ചെയ്യുകയായിരുന്നു. ബിരുദം നേടിയതിനുശേഷം ഞാൻ നല്ലൊരു അഭിഭാഷകയാകണമെന്ന് ആ​ഗ്രഹിച്ചിരുന്നു. ഇപ്പോൾ ഒരു യോഗ്യതയുള്ള അഭിഭാഷകയാകാനുള്ള ആ​ഗ്രഹം സഫലമാവുകയും ചെയ്തു, കൃഷാം​ഗി പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

ഇംഗ്ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ സോളിസിറ്ററായി അംഗീകരിക്കപ്പെട്ടിരിക്കുന്ന മെഷ്‌റാം തന്റെ കരിയറിന്റെ അടുത്ത ഘട്ടത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. താൻ സ്പെഷ്യലൈസ് ചെയ്യുന്ന മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് ഇപ്പോൾ പ്രയത്നിക്കുന്നതെന്നും
ബിസിനസുകൾക്കും സ്വകാര്യ ക്ലയന്റുകൾക്കും വേണ്ടി ഒരു അഭിഭാഷകയാകാനും, വിൽപത്രം, പ്രൊബേറ്റ് തുടങ്ങിയ പ്രധാനപ്പെട്ട രേഖകളിൽ അവരെ സഹായിക്കാനും ഞാൻ ആഗ്രഹിക്കുന്നുവെന്നും കൃഷാം​ഗി പറഞ്ഞു.

Content Summary: Indian-origin Krishangi Meshram, 21, becomes UK’s youngest solicitor

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×