June 07, 2026 |

ആഫ്രിക്കയെ രോഗിയാക്കുന്ന ഓപിയോയിഡുകള്‍, ഇന്ത്യന്‍ മരുന്ന് കമ്പനിയെ തുറന്ന് കാണിച്ച് ബിബിസി

അവിയോ ഫാർമസ്യൂട്ടിക്കൽസ് അനധികൃതമായി ഓപിയോഡുകൾ ഉത്പാദിപ്പിച്ച് ആഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നതായി ബിബിസി റിപ്പോർട്ട്.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അവിയോ ഫാർമസ്യൂട്ടിക്കൽസ് അനധികൃതമായി ഓപിയോഡുകൾ ഉത്പാദിപ്പിച്ച് ആഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നതായി ബിബിസി റിപ്പോർട്ട്. ഘാന, നൈജീരിയ, ഐവറി കോസ്റ്റ് എന്നിവടങ്ങളിലേക്കാണ് ഓപിയോയിഡുകൾ (വേദനസംഹാരികളായി ഉപയോ​ഗിക്കുന്ന മരുന്നുകളാണ് ഓപിയോയിഡുകൾ. ഹെറോയിൻ പോലുള്ള നിയമ വിരുദ്ധമായ മരുന്നുകളും നിയമാനുസൃതമായി ഉപയോ​ഗിക്കുന്ന മരുന്നുകളും, ഉൾപ്പെടുന്നതാണ് ഓപിയോയിഡുകൾ) കല‌‍ർത്തിയ മരുന്നുകൾ കയറ്റുമതി ചെയ്യുന്നത്.

വ്യത്യസ്ത ബ്രാൻഡുകളിലുള്ള നിയമാനുസൃതമായി വിറ്റഴിക്കുന്ന മരുന്നുകളെന്ന് തോന്നുന്ന രീതിയിലാണ് അവിയോ മരുന്നുകൾ നിർമ്മിക്കുന്നത്. നിർമ്മിക്കുന്ന മരുന്നുകളിലെല്ലാം തന്നെ ടപെൻ്റഡോൾ, കാരിസോപ്രോഡോൾ, എന്നീ ഉപദ്രവകാരികളായ ഘടകങ്ങളും ചേർന്നിട്ടുണ്ടാവും. ശ്വാസത്തടസത്തിന് ഈ മരുന്നുകൾ കാരണമാകുന്നത് മൂലം ഇവയുടെ ഉപയോഗം ലോകത്താകമാനം നിരോധിച്ചിട്ടുണ്ട്. ശ്വാസതടസത്തിന് പുറമേ ഇത് മരണത്തിന് വരെ കാരണമായേക്കാം. അപകട സാധ്യതകളുണ്ടായിരുന്നിട്ടും ഈ മരുന്നുകൾ ആഫ്രിക്കയിലെ പ്രാദേശിക മാർക്കറ്റുകളിൽ സുലഭമാണ്. അവിയോ ഫാ‍ർമസ്യൂട്ടിക്കലിന്റെ ലോഗോ പതിപ്പിച്ച ഈ മരുന്നിന്റെ പാക്കറ്റുകൾ ആഫ്രിക്കയിലെ മാർക്കറ്റുകളിൽ നിന്ന് കണ്ടെടുത്തതായി ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. അവിയോയുടെ നിർമ്മാണ ഫാക്ടറിക്കുള്ളിൽ രഹസ്യാത്മകമായി നടത്തിയ അന്വേഷണത്തിലും സമാനമായ പാക്കറ്റുകൾ ബിബിസിയ്ക്ക് കണ്ടെത്താനായി.

ആഫ്രിക്കയിലെ യുവാക്കൾക്കിടയിൽ ഈ മരുന്നിന്റെ ഉപയോഗം കൂടുതലാണെന്നും ആയതിനാൽ ആഫ്രിക്കൻ മാർക്കറ്റുകളിൽ ഇവയ്ക്ക് പ്രചാരം ഏറെയാണെന്നും അവിയോയുടെ ഡയറക്ടർമാരിൽ ഒരാളായ വിനോദ് ശർമ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു തവണ മൂന്ന് പില്ലുകൾ ഉപയോഗിച്ചാൽ അത് ഇവരെ ആസക്തരാക്കുമെന്ന് വിനോദ് ശർമ കൂട്ടിചേർത്തു. ഇത് ശരീരത്തെ ഹാനികരമായി ബാധിക്കുമെന്നും എന്നാൽ എല്ലാത്തിനും പുറമേ ഇത് ബിസിനസ് ആണല്ലോ എന്നും വിനോദ് പറഞ്ഞു നിർത്തി.

ആഫ്രിക്കയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലായി യുവാക്കളെ കേന്ദ്രീകരിച്ച് നടത്തുന്ന അവിയോയുടെ ബിസിനസ് ലക്ഷക്കണക്കിന് ജീവനുകൾക്ക് ഭീഷണിയാണ്. ആഫ്രിക്കയിലെ ടമലെയിൽ വ്യാപകമായി ഓപിയോയിഡിന്റെ ഉപയോഗം വർദ്ധിച്ചതിനാൽ, ഉപയോഗം ലഘൂകരിക്കാനും മറ്റുമായി അധികൃതർ ഒരു സംഘത്തെ നിയമിച്ചു. ഓപിയോയിഡ് ഉപയോഗിക്കുന്നവരുടെ ബുദ്ധിയെ ഇത് കാര്യമായി തന്നെ ബാധിക്കുന്നുവെന്നും തീ കത്തിക്കുമ്പോൾ തീയിലേക്ക് മണ്ണെണ്ണ ഒഴിക്കുന്നത് പോലെയാണ് ഇതിന്റെ ഉപയോഗത്തിന്റെ വ്യാപനമെന്നും അധികൃതർ പറഞ്ഞു. ആഫ്രിക്കയിലെ ടമലയിലും ഘാനയിലും അവിയോയുടെ ലോഗോ പതിച്ച ടഫ്രോഡോളിന്റെ പാക്കറ്റുകൾ പൊലീസ് കണ്ടെത്തിയിരുന്നു. നൈജീരിയിലും ഐവറി കോസ്റ്റിലും യുവാക്കൾ മദ്യത്തിനൊപ്പം കലർത്തി ആണ് അവിയോയുടെ മരുന്നുകൾ ഉപയോഗിക്കുന്നത്.

വെസ്റ്റ്ഫിൻ ഇന്റെർനാഷണൽ എന്ന സ്ഥാപനവുമായി ചേർന്നാണ് അവിയോ മരുന്ന് കടത്ത് നടത്തുന്നതെന്ന് രേഖകൾ വ്യക്തമാക്കുന്നു. 22 കോടിയോളം ആളുകൾ തിങ്ങിപാർക്കുന്ന നൈജീരിയയിലാണ് അവിയോയുടെ മരുന്ന് ഏറ്റവും കൂടുതലായി വിറ്റഴിക്കുന്നത്. നൈജീരിയയിലെ നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്സിന്റെ കണക്കുപ്രകാരം നൈജീരിയയിലെ 40 ലക്ഷത്തോളം ആളുകൾ പലതരത്തിലുള്ള ഓപിയോയിഡുകൾക്ക് അടിമയാണ്. ട്രമോഡോളിന്റെ ഉപയോഗം വർദ്ധിച്ചതോടെ, ഉപയോ​ഗത്തിൽ സർക്കാർ നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് കൂടിയ അളവിൽ ഓപിയോയിഡ് കല‍ർത്തി ടാപ്ന്റഡോൾ എന്ന പേരിൽ മരുന്നുകൾ നി‌‍ർമ്മിച്ച് അവിയോ ആഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്തു. നിർത്തലാക്കിയ ട്രമാഡോളിനേക്കാൾ അപകടകാരിയാണ് ടാപ്ന്റഡോൾ. ഇന്ത്യയിലെ മാനദണ്ഡങ്ങളുസരിച്ച് അനധികൃതമായി മരുന്നുകൾ നി‌‍‌ർമ്മിക്കാനോ വിൽക്കാനോ ഫാ‌‍ർമസ്യൂട്ടിക്കലുകൾക്ക് അനുമതിയില്ലെന്നിരിക്കെ ആണ് അവിയോയുടെ നിയമലംഘനം.

ബിബിസി റിപ്പോർട്ടിന്റെ പൂർണ്ണരൂപം

content summary: An Indian pharmaceutical company is producing unlicensed, highly addictive opioids and unlawfully exporting them to West Africa.

Leave a Reply

Your email address will not be published. Required fields are marked *

×