June 18, 2026 |
Share on

പാക് സൈന്യം വെടിവച്ചിട്ട ഡ്രോണ്‍ ചൈനീസ് നിര്‍മ്മിതം

അഴിമുഖം പ്രതിനിധി പാകിസ്താന്‍ വെടിവച്ചിട്ട ഡ്രോണ്‍ ചൈനയില്‍ നിര്‍മ്മിച്ചതാണെന്ന് ചൈനീസ് ദിനപത്രം റിപ്പോര്‍ട്ടു ചെയ്യുന്നു. ചൈനയിലെ കമ്പനിയായ ഡിജെഐയുടെ ഫാന്റം 3 ഡ്രോണാണിതെന്ന് റിപ്പോര്‍ട്ട് പറയുന്നു. പാക് വ്യോമാതിര്‍ത്തി കടന്ന ഇന്ത്യയുടെ ഡ്രോണ്‍ വിമാനം വെടിവച്ചിട്ടുവെന്ന് നേരത്തെ പാകിസ്താന്റെ അവകാശ വാദം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം നിഷേധിച്ചിരുന്നു. ഇന്ത്യയുടെ വാദമാണ് ശരിയെന്ന് തെളിയുകയാണ് ഇതിലൂടെ. ചൈനയില്‍ ഇത്തരത്തിലെ വിമാനം ഇന്ത്യ വാങ്ങിയിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. അതേസമയം വാഗാ അതിര്‍ത്തിയില്‍ ഇന്ത്യയുടെ സൈന്യം പാക് സൈന്യത്തിന് കൈമാറിയ ഈദ് ഉപഹാരങ്ങള്‍ അവര്‍ നിരസിച്ചു. […]

അഴിമുഖം പ്രതിനിധി

പാകിസ്താന്‍ വെടിവച്ചിട്ട ഡ്രോണ്‍ ചൈനയില്‍ നിര്‍മ്മിച്ചതാണെന്ന് ചൈനീസ് ദിനപത്രം റിപ്പോര്‍ട്ടു ചെയ്യുന്നു. ചൈനയിലെ കമ്പനിയായ ഡിജെഐയുടെ ഫാന്റം 3 ഡ്രോണാണിതെന്ന് റിപ്പോര്‍ട്ട് പറയുന്നു. പാക് വ്യോമാതിര്‍ത്തി കടന്ന ഇന്ത്യയുടെ ഡ്രോണ്‍ വിമാനം വെടിവച്ചിട്ടുവെന്ന് നേരത്തെ പാകിസ്താന്റെ അവകാശ വാദം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം നിഷേധിച്ചിരുന്നു. ഇന്ത്യയുടെ വാദമാണ് ശരിയെന്ന് തെളിയുകയാണ് ഇതിലൂടെ. ചൈനയില്‍ ഇത്തരത്തിലെ വിമാനം ഇന്ത്യ വാങ്ങിയിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. അതേസമയം വാഗാ അതിര്‍ത്തിയില്‍ ഇന്ത്യയുടെ സൈന്യം പാക് സൈന്യത്തിന് കൈമാറിയ ഈദ് ഉപഹാരങ്ങള്‍ അവര്‍ നിരസിച്ചു. കഴിഞ്ഞ ആഴ്ച ഇരുരാഷ്ട്രങ്ങളും തമ്മിലെ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാമെന്ന് പ്രധാനമന്ത്രിമാര്‍ റഷ്യയില്‍ വച്ച് ധാരണയായിരുന്നു. അതിനുശേഷം പാക് സൈന്യം ജമ്മുകശ്മീരിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം അഴിച്ചു വിട്ടത് ഇരു രാഷ്ട്രങ്ങളും തമ്മിലെ ബന്ധം വഷളാക്കിയിരിക്കുകയാണ്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×