March 25, 2025 |

ഹൈവേയില്‍ തോക്കുമായി സോഷ്യല്‍ മീഡിയ താരം; വൈറലാവാന്‍ എന്തും ചെയ്യുന്നവര്‍!

വെറുതെ ഡാന്‍സ് ചെയ്യുകയല്ല, തോക്ക് ചൂണ്ടികൊണ്ടാണ് ആ നൃത്തം.

സോഷ്യല്‍ മീഡിയയില്‍ വൈറലാവാന്‍ ആളുകള്‍ കാട്ടികൂട്ടുന്ന തത്രപ്പാടുകള്‍ പലവിധമാണ്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ലഖ്നൗ ക്വീന്‍ എന്ന് അറിയപ്പെടുന്ന യുപിയിലെ സോഷ്യല്‍ മീഡിയ താരം ഇന്‍സ്റ്റ ഗ്രാം റീലിനായി ഹൈവേയില്‍ ഡാന്‍സ് ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വെറുതെ ഡാന്‍സ് ചെയ്യുകയല്ല, കൈയ്യില്‍ തോക്ക് ചൂണ്ടികൊണ്ടാണ് ആ നൃത്തം. ഇന്‍സ്റ്റാഗ്രാമില്‍ 20 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള സിമ്രാന്‍ യാദവാണ് വിവാദ റീല്‍ പുറത്തിറക്കിയിരിക്കുന്നത്. ഭോജ്പുരി ഗാനത്തിന് ചുവട് വയ്ക്കുന്നതാണ് റീല്‍. വാഹനങ്ങള്‍ പോവുന്ന ഹൈവേയില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍. പെട്ടെന്ന് തോക്കുമായി നില്‍ക്കുന്ന യുവതിയെ കണ്ടാല്‍ ഡ്രൈവര്‍മാരടക്കം ഭയപ്പെടാനും ശ്രദ്ധമാറാനും സാധ്യതയുമുണ്ട്. ഹൈവേ നിയമങ്ങള്‍ ലംഘിച്ചതിന് താരത്തിനെതിരേ കേസെടുക്കാന്‍ കല്യാണ്‍ജി ചൗധരി എന്ന വ്യക്തി പോലീസില്‍ പരാതി നല്‍കിയതോടെയാണ് താരത്തിനെതിരേ കനത്ത വിമര്‍ശനമുയര്‍ന്നത്. നിരവധി പേരാണ് ലക്‌നൗ പോലീസിന്റെ ഔദ്യോഗിക അക്കൗണ്ടിലേക്ക് ഈ റീല്‍ ടാഗ് ചെയ്ത് നല്‍കിയത്. നടപടി സ്വീകരിക്കുമെന്ന് പോലീസും അറിയിച്ചിട്ടുണ്ട്.

http://

അതിരുകടക്കുന്ന തമാശകള്‍

ഒരു രസത്തിന് എന്ന പേരില്‍ ചെയ്യുന്നതാണെങ്കിലും ഫോളോവേഴ്‌സിനെ കൂട്ടാനും സ്വയം തൃപ്തിപ്പെടുത്താനുമാണ് സോഷ്യല്‍ മീഡിയ താരങ്ങള്‍ ഇത്തരം പ്രവൃത്തികള്‍ക്ക് മുതിരുന്നത്. എന്നാല്‍ ഫോളോവേഴ്‌സിനെ കൂട്ടി സ്വയം തൃപ്തി അടയുന്ന ഇത്തരക്കാര്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടാവാമെന്നാണ് ഓസ്‌ട്രേലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ആന്‍ഡ് പ്രിവന്‍ഷന്‍ നടത്തിയ പഠനങ്ങളില്‍ പറയുന്നത്. റിലോ വിഡിയോയെ ഹിറ്റാവുമോ എന്ന ആകാംക്ഷ ആങ്‌സൈറ്റി ഡിസോഡറിന് വഴിവയ്ക്കാവുന്നതാണ്. വിചാരിച്ച രീതിയില്‍ അവ ആരാധകര്‍ ഏറ്റെടുത്തില്ലെങ്കില്‍ വിഷാദം പോലുള്ളവയ്ക്ക് വഴിവയ്ക്കും. ഇത്തരം സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ ഏത് തരത്തിലും ഫോളോവേഴ്‌സിന്റെ പിടിച്ച് പറ്റാന്‍ ശ്രമങ്ങള്‍ നടത്തിയേക്കാമെന്നുമാണ് റിപ്പോര്‍ട്ട്.

 

English Summary; Influencer Dances With Gun For Instagram Reel On Lucknow Highway, Police Reacts

 

×