July 11, 2026 |
Share on

അതൊക്കെ അപ്പച്ചന്റെ ഓരോ തമാശകള്‍: ഇടുക്കി ബിഷപ്പിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി

മിശ്രവിവാഹത്തിനെതിരെ ഇന്നലെ വിവാദപരാമര്‍ശം നടത്തിയ ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലെതിരെ ആഞ്ഞടിച്ച് എഡ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. അതൊക്കെ അപ്പച്ചന്റെ ഓരോ തമാശകളാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി, മാര്‍ ആനിക്കുഴിക്കാട്ടില്‍ വിഷം കുത്തുന്ന വര്‍ഗ്ഗീയവാദിയാണെന്ന് ആരോപിച്ചു. സംസ്ഥാനത്ത് വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ബിഷപ്പിനെതിരെ കേസെടുക്കണം. ജാതിയും തൊഴിലും തിരിച്ച് ജനങ്ങളെ വിഭജിക്കുന്നത് മാന്യതയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോടികള്‍ മുടക്കി ജനങ്ങളെ മതംപരിവര്‍ത്തനം ചെയ്യുന്നത് ക്രിസ്ത്യാനികളാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. ലൗ ജിഹാദും എസ്എന്‍ഡിപി […]

മിശ്രവിവാഹത്തിനെതിരെ ഇന്നലെ വിവാദപരാമര്‍ശം നടത്തിയ ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലെതിരെ ആഞ്ഞടിച്ച് എഡ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. അതൊക്കെ അപ്പച്ചന്റെ ഓരോ തമാശകളാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി, മാര്‍ ആനിക്കുഴിക്കാട്ടില്‍ വിഷം കുത്തുന്ന വര്‍ഗ്ഗീയവാദിയാണെന്ന് ആരോപിച്ചു. സംസ്ഥാനത്ത് വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ബിഷപ്പിനെതിരെ കേസെടുക്കണം.

ജാതിയും തൊഴിലും തിരിച്ച് ജനങ്ങളെ വിഭജിക്കുന്നത് മാന്യതയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോടികള്‍ മുടക്കി ജനങ്ങളെ മതംപരിവര്‍ത്തനം ചെയ്യുന്നത് ക്രിസ്ത്യാനികളാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ലൗ ജിഹാദും എസ്എന്‍ഡിപി യോഗത്തിന്റെ ഗൂഢലക്ഷ്യങ്ങളും ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വഴി തെറ്റിക്കുകയാണെന്നും മിശ്രവിവാഹങ്ങള്‍ മതവിശ്വാസത്തിന് എതിരാണെന്നും കാഞ്ഞിരപ്പള്ളിയില്‍ നടന്ന ഒരു യോഗത്തില്‍ വച്ച് ഇന്നലെ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പറഞ്ഞിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×