സംസ്ഥാനത്ത് ചൂട് കനക്കുന്നതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതിര്‍. ചൂട് കഠിനമാവുന്നതിനൊപ്പം അള്‍ട്രാവയലറ്റ് ഇന്‍ഡെക്‌സും ആശങ്കാജനകമായി വര്‍ദ്ധിക്കുന്നതായാണ് ദുരന്ത് നിവാരണ അതോറിറ്റി പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും ഉയര്‍ന്ന യു വി ഇന്‍ഡക്‌സ് രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലാണ്. ഏഴാണ് ഇടുക്കിയിലെ യു വി ഇന്‍ഡെക്‌സ്.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് എന്നീ ജില്ലകളിലെ യു വി സൂചിക ആറാണ്. അതിനാല്‍ ജനങ്ങള്‍ കടുത്ത ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം.
പകല്‍ പത്ത് മണി മുതല്‍ മൂന്ന് മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നത്. അതിനാല്‍ ഈ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണം. ഉയര്‍ന്ന ചൂടും അള്‍ട്രാ വയലറ്റ് രശ്മികളും സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവും. വെയിലത്ത് ജോലി ചെയ്യുന്നവരും കുട്ടികളും പ്രായമായവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് അതോറിറ്റി അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ചൂട് കടുക്കുകയും യുവി ഇന്‍ഡക്‌സ് ക്രമാതീതമായി കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് അതോറിറ്റി നിര്‍ദ്ദേശിക്കുന്നു.
Content Summary: Heat intensifies in the state; Idukki tops the UV Index