Continue reading “ഐഒസി ടാങ്കര്‍ ലോറി പണിമുടക്ക്: ഇന്ധനക്ഷാമം രൂക്ഷമാകുന്നു”

" /> Continue reading “ഐഒസി ടാങ്കര്‍ ലോറി പണിമുടക്ക്: ഇന്ധനക്ഷാമം രൂക്ഷമാകുന്നു”

"> Continue reading “ഐഒസി ടാങ്കര്‍ ലോറി പണിമുടക്ക്: ഇന്ധനക്ഷാമം രൂക്ഷമാകുന്നു”

">

UPDATES

ട്രെന്‍ഡിങ്ങ്

ഐഒസി ടാങ്കര്‍ ലോറി പണിമുടക്ക്: ഇന്ധനക്ഷാമം രൂക്ഷമാകുന്നു

                       

അഴിമുഖം പ്രതിനിധി

ഇരുമ്പനം ഐഒസി പ്ലാന്റിലെ ടാങ്കര്‍ ലോറി തൊഴിലാളികളുടെ പണിമുടക്ക് തുടരുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ധനക്ഷാമം രൂക്ഷമാകുന്നു. പെട്രോള്‍ ഡീസല്‍ എന്നിവയുടെ സ്‌റ്റോക്കില്ലാത്തതിനാല്‍ കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ പല പമ്പുകളും അടച്ചിരിക്കുകയാണ്.

ഇന്ധന വിതരണത്തിലെ ടെണ്ടര്‍ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഐഒസി പ്ലാന്റിലെ ടാങ്കര്‍ ലോറി തൊഴിലാളികളും വാഹന ഉടമകളുമാണ് അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയത്. ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ വീണ്ടും ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുമെന്ന അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

ഇരുമ്പനത്തെ ഐഒസി പ്ലാന്റില്‍ നിന്നും പെട്രോള്‍,ഡീസല്‍, എടിഎഫ്(വിമാന ഇന്ധനം) എന്നിങ്ങനെ പ്രതിദിനം 580 ലോഡ് ഇന്ധനമാണ് കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലേക്ക് പോയിരുന്നത്. എന്നാല്‍ സമരം തുടങ്ങി മൂന്ന് ദിവസം പിന്നിട്ടത്തോടെ സംസ്ഥാനത്ത് ഇന്ധനക്ഷാമം രൂക്ഷമാവുകയാണ്.

സമരം ഒത്തുതീര്‍പ്പിലായില്ലെങ്കില്‍ എടിഎഫ് കിട്ടാതെ വിമാന സര്‍വീസുകള്‍ ഉള്‍പ്പടെയുള്ളവ പ്രതിസന്ധിയിലാക്കും. നിലവില്‍ കെഎസ്ആര്‍ടിസി കൊച്ചി ഡിപ്പോയിലേക്ക് മാത്രമാണ് ഏതാനും ലോഡ് ഡീസല്‍ പോകുന്നത്. സംഭരണ ശേഷി കൂടുതലുള്ള പമ്പുകളില്‍ മാത്രമേ ഇപ്പോള്‍ ഇന്ധനമുള്ളൂ. ആ പമ്പുകള്‍ക്കും ഇന്ധന പ്രതിസന്ധി നേരിടാന്‍ അധികം ദിവസങ്ങള്‍ വേണ്ട.

 

Share on

മറ്റുവാര്‍ത്തകള്‍